ന്യൂഡൽഹി: സിനിമകളിലും വെബ്‌സീരിസുകളിലും ഡോക്യുമെൻററികളിലും സൈനിക രംഗങ്ങള്‍ കാണിക്കാന്‍ പ്രത്യേക അനുമതി വേണമെന്ന് കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനോട് പ്രതിരോധ മന്ത്രാലയത്തിെൻറ ഉത്തരവ്. സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ള സിനിമകളും സീരീസുകളും സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പായി പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് മന്ത്രാലയത്തില്‍ നിന്ന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാക്കണമെന്ന് സി.ബി.എഫ്.സിക്ക് അയച്ച കത്തില്‍ പ്രതിരോധമന്ത്രാലയം നിർദേശിച്ചു.
സായുധ സേനയെയും സൈനിക യൂനിഫോമിനെയും സിനിമകളിലും വെബ് സീരീസുകളിലും അങ്ങേയറ്റം മോശമായി ചിത്രീകരിച്ചെന്ന് കാട്ടിയുള്ള ചില പരാതികൾ ലഭിച്ചതായി, പ്രതിരോധ മന്ത്രാലയം പറഞ്ഞു. സിനിമകളിലും വെബ്‌സീരീസുകളിലും ഡോക്യുമെൻററികളിലും സൈന്യവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ഉണ്ടെങ്കിൽ ഇനിമുതൽ എൻ.ഒ.സി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കും. ആഗസ്റ്റ് ഒന്ന് മുതലായിരിക്കും നിയന്ത്രണം ബാധകമാവുക.
സമീപ കാലത്ത് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്ത ഒരു വെബ്‌സീരീസിൽ സൈന്യവുമായി ബന്ധപ്പെട്ടുള്ള രംഗങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവുമില്ലാത്ത രീതിയിലാണെന്നും സായുധ സേനയെ വികലമായി അവതരിപ്പിച്ചെന്നുമാണ് ആരോപണം. എന്തായാലും ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനും വിവര പ്രക്ഷേപണ മന്ത്രാലയത്തിനും പുതിയ നിബന്ധന സംബന്ധിച്ച കത്ത് പ്രതിരോധ മന്ത്രാലയം അയച്ചിട്ടുണ്ട്.
#Bollywood #BreakingNews Ministry of Defence writes to CBFC saying all web series on OTT platforms need to get a NoC from MoD on depiction of Armed forces in these series.@thetribunechd @adgpi @indiannavy @IAF_MCC pic.twitter.com/82uP645jvi
— Ajay Banerjee ਅਜੈ ਬੈਨਰਜੀ (@ajaynewsman) July 31, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.