കോൺഗ്രസ്​ 43,000 കി.മീ ചൈനക്ക്​ നൽകിയെന്ന്​ ബി.ജെ.പി അധ്യക്ഷൻ, ​'ഭൂമിശാസ്​ത്രം' പഠിപ്പിച്ച്​​ ട്വിറ്ററാറ്റികൾ

ന്യൂഡൽഹി: ഡോ. മൻമോഹൻ സിങ്​ പ്രധാനമന്ത്രിയായിര​ുന്ന കാലത്ത്​ അതിർത്തിയിൽ 43,000 കിലോമീറ്റർ ദൂരം ചൈനക്ക്​ വിട്ടുകൊടുത്തുവെന്ന്​ പ്രസ്​താവിച്ച്​​ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്​ഡ വെട്ടിലായി. 'യു.പി.എ ഭരണകാലത്ത്​ ഒന്നു പൊരുതുക പോലും ചെയ്യാതെ ഇത്രയും സ്​ഥലം ചൈനക്ക്​ അടിയറവെച്ചു' എന്ന്​ സാമൂഹിക മാധ്യമമമായ ട്വിറ്ററിലാണ്​ നഡ്​ഡ കുറിച്ചത്​. ഭൂമിയുടെ മൊത്തം ചുറ്റളവ്​ 40,075 ആണെന്ന്​ അറിയാത്തതുകൊണ്ടായിരുന്നു ഈ പരാമർശം. ഈ അബദ്ധം ചൂണ്ടിക്കാട്ടി വിമർശകർ നഡ്​ഡക്ക്​ ഭൂമിശാസ്​ത്ര, ഗണിത പാഠങ്ങളുമായി രംഗത്തുവന്നതോടെ ട്വിറ്ററിൽ തമാശ കലർന്ന ട്രെൻഡിങ്ങായി ഇതു മാറി.

ഇന്ത്യ-ചൈന അതിർത്തി പ്രശ്​നം കൈകാര്യം ചെയ്​തതിൽ നരേന്ദ്ര മോദി സർക്കാറി​​​െൻറ വീഴ്​ചകൾ ചൂണ്ടിക്കാട്ടി മൻമോഹൻ സിങ്​ കടുത്ത വിമർശനമുന്നയിച്ചിരുന്നു. മൻമോഹന്​ മറുപടി പറയുന്നതിനിടയിലാണ്​ 43000 കിലോമീറ്ററി​​​െൻറ 'ഞെട്ടിക്കുന്ന' കണക്കുമായി നഡ്​ഡ ട്വിറ്ററിൽ അവതരിച്ചത്​.

ഇതോടെ പരിഹാസത്തി​​​െൻറ കൂരമ്പുകളായിരുന്നു ബി.ജെ.പി അധ്യക്ഷനുനേരെ. '43000 KM' എന്നത്​ മണിക്കൂറുകൾ കൊണ്ട് ട്രെൻഡിങ്ങായി. രസകരമായ ട്രോളുകളുമായി ട്വിറ്ററാറ്റികൾ നഡ്​ഡയെ നിർത്തിപ്പാരിച്ചു. ഇന്ത്യയുടെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3214 കിലോമീറ്ററാണ്​ എന്നറിയാത്ത ദേ​ശീയ പ്രസിഡൻറാണോ നിങ്ങൾ എന്ന ചോദ്യവുമുയർന്നു. കിഴക്കേ അറ്റം മുതൽ പടി​ഞ്ഞാറേ അറ്റം വരെ 2933 കിലോമീറ്ററാണെന്ന വിവരവും അവർ പകർന്നുനൽകി.

'കൂടുതൽ മിടുക്കരായ വ്യാജ വാർത്ത സൃഷ്​ടാക്കളെ വാടകക്കെടുക്കൂ. അല്ലെങ്കിൽ, ഡോ. സിങ്​ ഭൂമിക്കുപുറമെ മുകളിൽ ചെറിയ ഒരു കഷ്​ണം കൂടി നൽകിയതായി തോന്നും.' -ട്വിറ്ററിൽ ഒരാൾ പ്രതികരിച്ചത്​ ഇങ്ങനെ. 'ഭൂമിയുടെ മൊത്തം ചുറ്റളവ്​ 40,075 കിലോമീറ്ററാണെന്ന്​ ഇങ്ങനെ വിഡ്​ഢിത്തം വിളമ്പുന്ന ഇദ്ദേഹത്തോട്​ ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കൂ. ഇന്ത്യ വിദ്യാഭ്യാസ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന്​ ഞങ്ങൾ ആവശ്യപ്പെടുന്നത്​ അതുകൊണ്ടാണ്​' -ഒരു ട്വീറ്റിലുള്ളത് ​ഇപ്രകാരം. '43000 കിലോമീറ്റർ? അപ്പോൾ ഇന്ത്യ ഭൂമിയേക്കാൾ വലുതാണല്ലേ' -മറ്റൊരാളുടെ പരിഹാസം. കറാച്ചിയിൽനിന്ന്​ ബീജിങ്​ വരെ മൊത്തം 4860 കിലോമീറ്ററാണെന്ന്​ മാപ്പ്​ സഹിതം ഒരാളുടെ ട്വീറ്റ്​.

'ഞാൻ 43,000 കിലോമീറ്ററെന്ന നഡ്​ഡാജിയുടെ വാദത്തിനൊപ്പമാണ്​. സത്യത്തിൽ കോൺഗ്രസ്​ അധികാരത്തിലെത്തു​േമ്പാൾ നമ്മുടെ തലസ്​ഥാനം 'പ്ലൂ​ട്ടോ' ആയിരുന്നു. 1962ൽ നെഹ്​റു അത്​ ചൈനക്ക്​ നൽകി. ഇപ്പോൾ എട്ടു ഗ്രഹങ്ങളേ നമുക്കുള്ളൂ' - ഒരു പ്രതികരണം ഇങ്ങനെ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.