കശ്​മീരിൽ ബി.ജെ.പി നേതാവിനെ തീവ്രവാദികൾ വെടി​വെച്ച് കൊന്നു

കശ്​മീരിൽ ബി.ജെ.പി നേതാവിനെ തീവ്രവാദികൾ വെടി​വെച്ച് കൊന്നുശ്രീനഗർ: തെക്കൻ കശ്മീരിലെ കുൽഗാമിൽ ബി.ജെ.പി നേതാവ്​ തീവ്രവാദികളുടെ വെടിയേറ്റ്​ മരിച്ചു. ഖ്വാസിഗണ്ഡ്​ ബ്ലോക്കിൽ വെസു ഗ്രാമത്തിലെ സർപഞ്ചായ സജാദ്​ അഹമ്മദ്​ ഖണ്ഡെയാണ്​ കൊല്ലപ്പെട്ടത്​. സ്വവസതിക്ക് സമീപത്ത്​ വെച്ചാണ്​ സജാദ്​ അഹമ്മദിന്​ വെടിയേറ്റത്​. വെടിയേറ്റ സജാദ്​ അഹമ്മദിനെ ഉടൻ അനന്തനാഗിലെ ജി.എം.സി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

48 മണിക്കൂറിനുള്ളിൽ കശ്മീരിലെ ബി.ജെ.പി സർപഞ്ചിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആഗസ്റ്റ് നാലിന്​ വൈകുന്നേരം അഖ്‌റാൻ ഖ്വാസിഗണ്ഡിലുണ്ടായ വെടിവെപ്പിൽ ബി.ജെ.പി നേതാവ്​ ആരിഫ് അഹ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

കശ്മീർ താഴ്‌വരയിലെ രാഷ്ട്രീയ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ ഉയർന്നുകൊണ്ടിരിക്കയാണ്​. ജൂൺ, ജൂലൈ മാസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ ബി.ജെ.പി നേതാവ് വസീം ബാരി, കോൺഗ്രസ് സർപഞ്ച് അജയ് പണ്ഡിറ്റ്​ എന്നിവർ കൊല്ലപ്പെട്ടിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.