ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിഡ്. രാമക്ഷേത്രത്തിെൻറ തറക്കല്ലിടൽ ചടങ്ങിന് ട്വിറ്ററിലാണ് അദ്ദേഹം ആശംസ നേർന്നത്.
''അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയിൽ എല്ലാവർക്കും ആശംസകൾ. നിയമ വിധേയമായി നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആളുകളുടെ നിശ്ചയദാർഢ്യത്തെയും നിർവചിക്കുന്നു. ഇത് രാമരാജ്യത്തിെൻറ ആദർശങ്ങൾക്ക് സാക്ഷ്യവും ആധുനിക ഇന്ത്യയുടെ പ്രതീകവുമാകും'' എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.