ന്യൂഡല്‍ഹി: ഗവര്‍ണറുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ഭരണകൂടം ക്ഷേത്രനിര്‍മാണം ഏറ്റെടുക്കുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവത്തെ ഇല്ലാതാക്കുന്നതാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി.
ക്ഷേത്രനിർമാണം ഒരു ട്രസ്റ്റ് ഏറ്റെടുക്കണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനം കൂടിയാണിത്. ഭൂമിപൂജാ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്തതുവഴി സി.പി.എം പോളിറ്റ് ബ്യൂറോ നേരത്തേ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുകയാണ് ദൂരദര്ശന് ചെയ്തത്.
എല്ലാ പൗരന്മാരുടെയും അവകാശം സർക്കാർ സംരക്ഷിക്കണം. ഭരണകൂടത്തിന് മതമില്ലെന്നും വിവിധ ട്വീറ്റുകളിലൂെട യെച്ചൂരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.