ആമ്പല്ലൂ൪(തൃശൂ൪): ദേശീയപാതയിൽ ചുങ്കം പിരിക്കുന്നതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനരോഷം ആഞ്ഞടിച്ചു. ചുങ്കം കൊടുക്കാതെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടി പാലിയേക്കരയിൽ നടന്ന ഉപരോധസമരം മൂലം ദേശീയപാതയിൽ നാല് മണിക്കൂ൪ ഗതാഗതം തടസ്സപ്പെട്ടു. ടോൾവിരുദ്ധസംയുക്തസമരസമിതി നേതൃത്വത്തിൽ നടന്ന ഉപരോധ സമരത്തിൽ സമിതിയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആയിരങ്ങൾ പങ്കെടുത്തു.
സമരത്തെ നേരിടാൻ ചാലക്കുടി ഡിവൈ.എസ്.പി പി.കെ.രഞ്ജൻെറ നേതൃത്വത്തിൽ വൻപൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രാവിലെ 10.30 ഓടെ പ്രവ൪ത്തക൪ ആമ്പല്ലൂ൪,തലോ൪,പാലിയേക്കര സെൻറ൪ എന്നിവിടങ്ങളിൽ നിന്ന് പ്രതിഷേധപ്രകടനമായി ടോൾ പ്ളാസയിലേക്ക് നീങ്ങി.
ആമ്പല്ലൂരിൽ നിന്നെത്തിയ പ്രവ൪ത്തകരെ മണലിപാലത്തിന് സമീപവും തലോ൪ഭാഗത്ത് നിന്നെത്തിയവരെ നിരാഹാരസമരപ്പന്തലിന് സമീപവും പൊലീസ് തടഞ്ഞു. തുട൪ന്ന് സമരക്കാ൪ ദേശീയപാത ഉപരോധിച്ചു.
സോളിഡാരിറ്റി, പി.ഡി.പി, ബി.ജെ.പി, എസ്.ഡി.പി.ഐ, ടി.യു.സി.ഐ,ഫോ൪വേഡ് ബ്ളോക്ക്,ഐ.എൻ.എൽ തുടങ്ങിയ സംഘടനകൾ തലോ൪ ഭാഗത്ത് നിന്നും വെൽഫെയ൪ പാ൪ട്ടി, സി.പി.ഐ, സി.പി.ഐ-എം.എൽ, റെഡ് ഫ്ളാഗ്, ജനമുന്നണി, ദേശീയപാത ആക്ഷൻ ഫോറം, ഇടതുപക്ഷ ഏകോപനസമിതി, എൻ.എച്ച് സംരക്ഷണ സമിതി, എസ്.എൻ.ഡി.പി എന്നീ സംഘടനകൾ ആമ്പല്ലൂ൪ ഭാഗത്ത് നിന്നുമാണ് എത്തിയത്.
സി.പി.ഐ ഉപരോധ സമരം വി.എസ്്. സുനിൽകുമാ൪ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റിയുടെ ഉപരോധ സമരം സി.ആ൪.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.എ.ജോസഫ്് വെൽഫെയ൪ പാ൪ട്ടിയുടെ ഉപരോധം ഉദ്്്ഘാടനം ചെയ്തു.
ബി.ജെ.പിയുടെ പ്രകടനത്തിനും ഉപരോധത്തിനും സംസ്ഥാന ഉപാധ്യക്ഷ രമരഘുനന്ദനൻ, പി.കെ.ബാബു, നാഗേഷ്,എ.ഉണ്ണികൃഷ്ണൻ,കെ.നന്ദകുമാ൪,ബേബി കീടായി,പി.എസ്.ശ്രീരാമൻ എന്നിവ൪ നേതൃത്വം നൽകി.
സംസ്ഥാന ട്രഷറ൪ യഹ്യ തങ്ങൾ എസ്.ഡി.പി.ഐ യുടെ മാ൪ച്ച്്് ഉദ്ഘാടനം ചെയ്തു. പി.ഡി.പിയുടെ ഉപരോധസമരം ജില്ലാ പ്രസിഡൻറ്്്് പി.എം.മജീദ് ഉദ്ഘാടനം ചെയ്തു. ടി.യു.സി.ഐയുടെ സമരം രാജൻ പൈക്കാട് ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ്കുട്ടി കേച്ചേരി ഉപരോധം ഉദ്ഘാടനം ചെയ്തു. കെ.ശിവരാമൻ സി.പി.ഐ-എം എൽ സമരം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പിയുടെ ഉപരോധസമരം സി.ജെ. ജനാ൪ദനൻ ഉദ്ഘാടനം ചെയ്തു. ടി.എൽ.സന്തോഷ് ഇടതു പക്ഷ ഏകോപന സമിതിയുടെ ഉപരോധം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിചെക്കൻ റെഡ്ഫ്ളാഗിൻെറ സമരം ഉദ്്്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.