കണ്ണൂ൪ : ജവഹ൪ സ്റ്റേഡിയത്തിൽ ഡീഗോ മറഡോണ പന്തു തട്ടി; നൃത്തം ചെയ്തു; കേക്ക് മുറിച്ചു. പതിനായിരങ്ങളുടെ ഹ൪ഷാരവങ്ങൾ ഏറ്റുവാങ്ങിയ ഫുട്ബോൾ ഇതിഹാസത്തിന്റെമലയാളനാട്ടിലെ ആദ്യവരവ് ചരിത്രമായി. രാവിലെ 11 മണിയോടെ പ്രത്യേക ഹെലികോപറ്റ്റിലാണ് അദ്ദേഹം കണ്ണൂ൪ ജവഹ൪ സ്റ്റേഡിയത്തിൽ എത്തിയത്. നേരത്തെ അറിയിച്ചതിലും ഒരു മണിക്കൂ൪ വൈകിയാണ് എത്തിയതെങ്കിലും മറഡോണയെ ഒരു നോക്കു കാണാൻ പതിനായിരങ്ങളാണ് അക്ഷമരായി കാത്തിരുന്നത്.
ആരാധകരെ കൈവീശി കാണിച്ചുകൊണ്ടാണ് പ്രകടനം ആരംഭിച്ചത്. മുണ്ടുടുത്ത് കേരളീയ രീതിയിൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നീല ജീൻസും ചാരനിറത്തിലുള്ളഷര്‍്ട്ടുമണിഞ്ഞാണ് അദ്ദേഹം ആരാധകരെ കാണാനെത്തിയത്.
ഫുട്ബോളു കൊണ്ട് മാന്ത്രിക ചുവട് വെക്കുന്ന മറഡോണയുടെ നൃത്തച്ചുവട് കാണാനുള്ള ഭാഗ്യം ആരാധക൪ക്കുണ്ടായി. അവതാരക രഞ്ജിനി ഹരിദാസിനൊപ്പം മറഡോണ നൃത്തം ചവിട്ടിയപ്പോൾ കാണികളുടെ ആവേശം അലതല്ലി. തുട൪ന്ന് മറഡോണയുടെ പിറന്നാളാഘോഷമായിരുന്നു. ഒക്ടോബ൪ 30ന് 52ാം പിറന്നാൾ ആഘോഷിക്കുന്ന മറഡോണക്ക് വേണ്ടി ഫുട്ബോളിന്റെആകൃതിയിൽ തയ്യാറാക്കിയ കൂറ്റൻ കേക്ക് ഒരുക്കിയിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പായി മറഡോണയുടെ ഗാനാലാപനമായിരുന്നു. മറഡോണ പാടി, ആരാധക൪ കൂടെ പാടി..... ശേഷം കേക്കിനടുത്തേക്കായി ഏവരുടെയും കണ്ണുകൾ. മറഡോണ കേക്ക് മുറിച്ചു... വീണ്ടും ആവേശം....
മറഡോണക്കൊപ്പം പന്തുതട്ടാൻ ഇന്ത്യയുടെ കറുത്ത മുത്ത് ഐ.എം.വിജയനും എത്തിയിരുന്നു. ഇരുവരും അൽപ്പസമയം ഫുട്ബോൾ തട്ടിയത് കാണികൾക്ക് അസുലഭ കാഴ്ചയായി. ഇവ൪ക്ക് പുറമെ മന്ത്രിമാരടക്കമുള്ള വി.ഐ.പികളുടെ നീണ്ട നിരയും മറഡോണയെ കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു. സിനിമ സാംസ്കാരിക രംഗത്തെ പ്രമുഖരും കണ്ണൂരിലെത്തിയിട്ടുണ്ട്.
ബോബി ചെമ്മണ്ണൂ൪ ഇന്‍്റ൪നാഷനൽ ജ്വല്ലറി ഗ്രൂപ്പിന്റെ101ാം ഷോറൂമിന്റെും ഹെലി ടാക്്സി സ൪വീസിന്റെും ഉദ്ഘാടനത്തിനായാണ് മറഡോണ കണ്ണൂരിലെത്തിയത്.
മറഡോണയുടെ പരിപാടിയോട് അനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷയാണ് ഏ൪പ്പെടുത്തിയിരിക്കുന്നത്. ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് മറഡോണയ്ക്കായി ഒരുക്കിയത്. നഗരത്തിൽ ഇന്നു രാവിലെ ഏഴുമുതൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്.
ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും താമസക്കാരുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പരിപാടി നടക്കുന്ന മുനിസിപ്പൽ സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമാണെങ്കിലും ക൪ശന പരിശോധനയക്കുശേഷമാണ് ആളുകളെ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.