സി.എ.എ വിരുദ്ധ പ്രക്ഷോഭകനെതിരെ കൊള്ളയടിക്ക്​ കേസെടുത്ത്​ പൊലീസ്​;  വകുപ്പ്​ നീക്കം ചെയ്യാനാകി​െല്ലന്ന്​ ഹൈകോടതിയും

സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ബസി​​െൻറ താക്കോൽ ഊരിയെടുത്തതാണ്​ സതീഷ് വൻസോല ചെയ്​ത കുറ്റം. ഇതിന്​ പൊലീസ്​ ചുമത്തിയത്​ ഐ.പി.സിയിലെ 395ാംവകുപ്പ്​. കൂട്ടം ചേർന്നുള്ള കൊള്ളയടി, കവർച്ച തുടങ്ങിയവ ചെയ്യുന്നവർക്കെതിരായാണ്​ സാധാരണ ഈ വകുപ്പ്​ ചുമത്തുന്നത്​.

പൊലീസ്​ നടപടിക്കെതിരെ ആദ്യം സെക്ഷൻ കോടതിയിലും പിന്നീട്​ ​ഹൈക്കോടതിയിലും സതീഷ്​ ഹരജി നൽകി. എന്നാൽ ഇരു കോടതികളും വകുപ്പ്​ എടുത്ത്​ മാറ്റാനാകില്ലെന്ന നിലപാട്​ സ്വീകരിക്കുകയായിരുന്നു. സംഭവം നടന്നത്​ ഗുജറാത്തിലാണ്​. ഛാപ്പി നഗരത്തിൽ നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിൽ പ​ങ്കെടുത്തതിന്​ ഡിസംബർ 2019 ലാണ്​ സതീഷിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ഗുജറാത്ത്​ സ്​റ്റേറ്റ്​ സർവീസ്​ ബസി​​െൻറ താക്കോലാണ്​ സതീഷ്​ ഊരിയെടുത്തത്​. ആദ്യം പൊലീസ്​ തയ്യാറാക്കിയ എഫ്​.ഐ.ആറിൽ 395ാം വകുപ്പ്​ ​േചർത്തിരുന്നില്ലെന്ന്​ സതീഷ്​ പറയുന്നു. ജീവപര്യന്തമൊ 10 വർഷം കഠിനതടവോ ലഭിക്കാവുന്ന ഈ വകുപ്പ്​ പിന്നീട്​ പൊലീസ്​ കൂട്ടിച്ചേർക്കുകയായിരുന്നു. ഇത്​ കൂടാതെ ഭീഷണിപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെ നിരവധി ക​ുറ്റങ്ങൾക്കുള്ള വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്​.

താക്കോൽ ഊരിയെടുക്കുന്ന സമയത്ത്​ ഡ്രൈവറെ ഭയപ്പെടുത്തിയെന്നും ഇത്​ ഒരുപക്ഷെ അദ്ദേഹത്തി​​െൻറ മരണത്തിന്​ കാരണമായേനെ എന്നുമാണ്​ കോടതി നിരീക്ഷിച്ചത്​. സ്വാതന്ത്ര്യ സമരസേനാനികളായ അഷ്​ഫാഖുള്ള ഖാൻ, റാം പ്രസാദ്​ ബിസ്​മിൽ എന്നിവരുടെ ചരമദിനത്തിലാണ്​ സതീഷി​​െൻറ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്​.

Tags:    
News Summary - HC refuses to drop dacoity charges against anti-CAA protestor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.