മിമിക്രി കാണാന്‍ ‘എം80 മൂസ’യും

മിമിക്രിയില്‍ വേദിയില്‍ പൊട്ടുന്ന ചിരിയുടെ മാലപ്പടക്കം കാണാന്‍ ‘എം80 മൂസ’യും. ബുധനാഴ്ച വേദി മൂന്നില്‍ നടന്ന എച്ച്.എസ് വിഭാഗം പെണ്‍കുട്ടികളുടെയും എച്ച്.എസ്.എസ് വിഭാഗം ആണ്‍കുട്ടികളുടെയും മിമിക്രി മത്സരം കാണാനാണ് ഷൂട്ടിങ് തിരക്കുകളെല്ലാം മാറ്റിവെച്ച് നടനും മിമിക്രി കലാകാരനുമായ വിനോദ് കോവൂര്‍ എത്തിയത്.

വേദിയുടെ മുന്‍നിരയില്‍തന്നെ ഇടംപിടിച്ച കോവൂര്‍ രണ്ടു വിഭാഗങ്ങളുടെയും മത്സരങ്ങള്‍ കണ്ടശേഷമാണ് മടങ്ങിയത്. പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരുടെയും പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നെന്നും എന്നാല്‍ ആണ്‍കുട്ടികള്‍ പ്രതീക്ഷക്ക് വകനല്‍കുന്നുണ്ടെന്നും വിനോദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
 

Tags:    
News Summary - m80 moosa fame vinod kovoor in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.