മാപ്പിളപ്പാട്ടും ന്യൂജന്‍

മാപ്പിളപ്പാട്ടിന് ന്യൂജനറേഷന്‍ ടച്ച്. ചരിത്രപ്രാധാന്യമുള്ള വിഷയങ്ങളാണ് കലോത്സവങ്ങളില്‍ മാപ്പിളപ്പാട്ടുകളായി അവതരിപ്പിക്കപ്പെടാറ്. എന്നാല്‍, ഇത്തവണ ഇന്ത്യന്‍സേനയെ പ്രതിപാദിക്കുന്ന രചനകളുമായി കുട്ടികള്‍ വേദിയിലത്തെി. ഒ.എം. കരുവാരക്കുണ്ട് രചിച്ച ‘മുന്തും മമനാടിനുവേണ്ടി ഉയിരതേകിയോരേറാ’ എന്നുതുടങ്ങുന്ന വരികള്‍ കേട്ടപ്പോള്‍ ചിലര്‍ നെറ്റിചുളിച്ചു.

പുതുപരീക്ഷണങ്ങള്‍ വേണമെന്ന് കരുതുന്ന ആസ്വാദകരും ഉണ്ടായി. രാജ്യത്തെ കാക്കാന്‍ കൊടുംതണുപ്പും പരീക്ഷണങ്ങളും അതിജീവിച്ച് നില്‍ക്കുന്നവരെയും സ്വാതന്ത്ര്യസമരസേനാനികളെയും പാട്ടില്‍ സ്മരിക്കുന്നുണ്ട്. ഇതുപോലെ വ്യത്യസ്തമായിരുന്നു ‘ഹിന്ദെണ്ടും താനമിതേ സുവിതാ’ എന്നുതുടങ്ങുന്ന പാട്ടും.

ഹൈസ്കൂള്‍ വിഭാഗത്തില്‍ മത്സരിച്ച തലശ്ശേരി എ.കെ.എച്ച്.എസ്.എസിലെ കെ.വി. നീലിമ, ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ. ഫൈസല്‍ എന്നിവരാണ് ഒ.എം. കരുവാരക്കുണ്ടിന്‍െറ പുതിയ മാപ്പിളപ്പാട്ട് ആലപിച്ചത്. സാദിഖ് പന്തല്ലൂരാണ് സംഗീതം നിര്‍വഹിച്ചത്.

Tags:    
News Summary - mappilapattu in state kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.