ലോസ്ഏഞ്ചൽസ് (യു.എസ്): കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ സൂപ്പർമാർക്കറ്റിലെത്തിയ സ്ത്രീ വിൽപന സാ ധനങ്ങളിൽ നക്കി. ഏകദേശം 1.37 ലക്ഷം രൂപയുടെ (1800 ഡോളർ) സാധനങ്ങളാണ് ഇവർ നക്കിവെച്ചത്. സംഭവത്തിൽ കാലിഫോർണിയയിൽ നിന്നുള്ള 53 കാരി ജെന്നിഫർ വാക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സൂപ്പർ മാർക്കറ്റിെലത്തിയ സ്ത്രീ ദുരൂഹമായി പെരുമാറുന്നെന്ന് വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസ് അവിടെ എത്തുന്നത്. പൊലീസ് എത്തുേമ്പാൾ സാധനങ്ങൾ അവരുടെ കൂടയിൽ നിറച്ച നിലയിലായിരുന്നു. മാംസവും മദ്യവും ആഭരണങ്ങളുമെല്ലാം അതിലുണ്ടായിരുന്നു. എന്നാൽ, ഇവ പണം കൊടുത്ത് വാങ്ങാനുള്ള ഉദ്ദേശ്യം അവർക്കുണ്ടായിരുന്നില്ല.
സാധനങ്ങളിലെല്ലാം നക്കിയ ശേഷമാണ് അവർ കൂടയിൽ നിറച്ചതെന്ന് സൂപ്പർ മാർക്കറ്റ് ജീവനക്കാർ പറഞ്ഞു. കോവിഡ് ഭീതി മൂലം സാധനങ്ങളെല്ലാം പിന്നീട് നശിപ്പിച്ചു. സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.