സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾേഡായും കോവിഡ്19 ഭീതിയിൽ. യുവൻറസിൽ തെൻറ സഹതാരം ഡാനിയേല റൂഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ക്രിസ്റ്റ്യാനോ പോർചുഗലിലെ മദീറയിലുള്ള വീട്ടിൽ നിരീക്ഷണത്തിലാണിപ്പോൾ . കോവിഡ് 19െൻറ ‘കെണി’ പൊട്ടിച്ചുചാടാൻ താരം കുറച്ചുദിവസം വീട്ടിൽ നിരീക്ഷണത്തിൽ തുടരുമെന്നാണ് റിപ്പേ ാർട്ടുകൾ. മസ്തിഷ്കാഘാതം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയെ കാണാനാണ് ക്രിസ്റ്റ്യാനോ പോർചുഗലിലെത്തിയത്.
മാർച്ച് എട്ടിന് ഇൻറർമിലാനുമായാണ് സൂപ്പർതാരം യുവൻറസിനായി അവസാനമായി കളിച്ചത്. റുഗാനി അന്ന് കളിക്കാൻ ഇറങ്ങിയിട്ടില്ലെങ്കിലും മത്സരശേഷം ഇരുവരും മറ്റു താരങ്ങൾക്കൊപ്പം ഡ്രസിങ് റൂമിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. അമ്മയുടെ അടുത്തായിരുന്ന ക്രിസ്റ്റ്യാനോ മത്സരശേഷം വീണ്ടും പോർചുഗലിലേക്ക് പറക്കുകയായിരുന്നു.
മാർച്ച് 18ന് ഫ്രഞ്ച് ടീമായ ഒളിമ്പിക് ലിയോണുമായിട്ടാണ് യുവൻറസിെൻറ അടുത്ത മത്സരം. എന്നാൽ, ഇറ്റലിയിൽ കോവിഡ് ഭീതി കാരണം ടൂർണമെൻറുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത.
സഹതാരത്തിന് രോഗം സ്ഥിരീകരിച്ചതോടെ ക്രിസ്റ്റ്യാനോ തൽക്കാലം ഇറ്റലിയിലേക്ക് മടങ്ങില്ല എന്നും റിപ്പോർട്ടുണ്ട്. യുവൻറസിലെ മറ്റ് താരങ്ങളും ഇൻറർ മിലാൻ താരങ്ങളും നിരീക്ഷണത്തിലാണ്. അതേസമയം, തെൻറ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരാധകരോട് റൂഗാനി പറഞ്ഞു. റൂഗാനിയുടെ ആരോഗ്യനില തൃപ്തകരമാണെന്നും നിലവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും ക്ലബ് അധികൃതരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.