വടകര: ദേശീയപാതയിലെ കണ്ണൂക്കരയിൽ ബൈക്കിടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം കറുവച്ചാലിൽ ശ്രീമതിയാണ് (60) മരിച്ചത്. ഏപ്രിൽ രണ്ടിന് റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് കേളു ബസാറിൽ വെച്ച് ശ്രീമതിയെ ബൈക്കിടിച്ചത്. ഞായറാഴ്ചയായിരുന്നു മരണം. ഭർത്താവ്: കെ.ടി.കെ. നകുലൻ. മക്കൾ: സുഷമ, സുഷില, സുനിത. മരുമക്കൾ: അനിൽദാസ്, സുധീഷ്, സജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.