അറബിക് കലോത്സവത്തില്‍  കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ ഒന്നാമത് 

അറബിക് കലോത്സവത്തിലെ മുഴുവന്‍ മത്സരങ്ങളും അവസാനിച്ചപ്പോള്‍ കണ്ണൂര്‍, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ തുല്യ പോയന്‍േറാടെ ഒന്നാമത്. നാല് ജില്ലകളും  95 പോയന്‍റ് വീതമാണ് നേടിയത്. 91 പോയന്‍റ് വീതം നേടിയ കാസര്‍കോട്, പാലക്കാട്്, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നില്‍. സ്കൂളുകളില്‍ 56 പോയന്‍റുമായി ഇടുക്കി കല്ലാര്‍  ഗവ.എച്ച്.എസ്.എസ്  ഒന്നാമതത്തെി. 40 പോയന്‍റുമായി കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് എച്ച്.എസ്.എസും കൊല്ലം തഴവ ഗവ.ഗേള്‍സ് എച്ച്.എസ്.എസുമാണ് രണ്ടാമത്. സംസ്കൃതോത്സവത്തിലെ ചില മത്സരങ്ങളുടെ ഫലങ്ങള്‍ പുറത്തുവരാന്‍ അവശേഷിക്കുമ്പോള്‍ 80 പോയന്‍റുമായി കണ്ണൂര്‍, കാസര്‍കോട്്, മലപ്പുറം, എറണാകുളം ജില്ലകളാണ് മുന്നില്‍.

Tags:    
News Summary - school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.