പുലര്‍ച്ചെ നാലോടെ വേദി ഒന്നില്‍ അവസാനിച്ച സംഘനൃത്തം മത്സരാര്‍ഥികള്‍ക്ക് കൊടിയ പീഡനമായി. മത്സരങ്ങള്‍ക്കു മുമ്പും കഴിഞ്ഞും കുട്ടികള്‍ കൂട്ടത്തോടെ തളര്‍ന്നുവീണു. കലോത്സവത്തിലെ നിറമുള്ള ഇനമായ സംഘനൃത്തം കാണാന്‍ പ്രധാന വേദിയിലേക്ക് ആയിരങ്ങളാണ് ഒഴുകിയത്തെിയത്. എന്നാല്‍, അപ്പീലുകളുടെ എണ്ണം കൂടിയതോടെ മത്സരക്രമം തെറ്റി. മേക്കപ്പുമിട്ട് മണിക്കൂറുകള്‍ കാത്തിരുന്ന മത്സരാര്‍ഥികളില്‍ പലരും തളര്‍ന്നു വീണു. ശ്വാസം കിട്ടാന്‍ വിഷമിച്ച നാലുപേരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. പത്തു പേരെ വേദിക്കരികിലെ മെഡിക്കല്‍ എയ്ഡ്പോസ്റ്റിലത്തെിച്ച് ചികിത്സിച്ചു. സംഘനൃത്തത്തിനുള്ള വേഷങ്ങള്‍ ആകര്‍ഷകമെങ്കിലും കടുത്ത ചൂടും ഭാരവുമുള്ളതാണ്. മേക്കപ്പ് കഴിഞ്ഞാല്‍ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാറില്ല. വേഷഭംഗി നഷ്ടമാകുമെന്ന് പറഞ്ഞ് പരിശീലകര്‍ കുട്ടികള്‍ വെള്ളം കുടിക്കുന്നത് വിലക്കാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.