ഗവിയിലെ കുട്ടികൾ സ്മാർട്ട് ഫോണിൽ വിക്ടേഴ്സ് ചാനൽ കിട്ടുമോയെന്ന്​ പരിശോധിക്കുന്നു

ഇൻറർനെറ്റില്ല; ഗവി-മൂഴിയാർ വനമേഖലയിലെകുട്ടികളുടെ പഠനം മുടങ്ങി

ചിറ്റാർ: ഇൻറർനെറ്റില്ലാതെ ഗവി-മൂഴിയാർ വനമേഖലയിലെ കുട്ടികൾക്ക് പഠനം നഷ്​ടമാകുന്നു. ഗവി, മൂഴിയാർ വനമേഖലയിൽ താമസക്കാരായ ആദിവാസി വിഭാഗത്തിൽപ്പെട്ടവരും ഗവി ലയത്തിലെ തോട്ടം തൊഴിലാളികളുടെ കുട്ടികൾകളും ഉൾപ്പെടെ നൂറോളം വിദ്യാർഥികൾക്കാണ് സ്മാർട്ട് ഫോണിൽ ഇൻറർനെറ്റ് സൗകര്യമില്ലാതെ പഠനം മുടങ്ങുന്നത്​.

വിക്ടേഴ്സ്​ ചാനലിലെ പഠന പരിപാടിയിലും പങ്കെടുക്കാനാകുന്നില്ല. ഗവി വനമേഖലയിലെ ഏലംതോട്ടം തൊഴിലാളികളുടെ ഒന്ന്​ മുതൽ നാലുവരെയുള്ള ക്ലാസുകളിലെ 14 കുട്ടികൾ ഗവി ഗവ. എൽ.പി സ്കൂളിലും അഞ്ച്​ മുതൽ പ്ലസ്ടു വരെയുള്ള 70ലധികം കുട്ടികൾ വണ്ടിപ്പെരിയാറിലെ സർക്കാർ സ്കൂളിലുമാണ്​​ പഠിക്കുന്നത്​. ചുരുക്കം വീടുകളിൽ മാത്രമേ സ്മാർട്ട്​ ഫോൺ ഉള്ളൂ.

ഈ ഫോണുമായി മുതിർന്ന ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ രണ്ട്​ കിലോമീറ്റർ അകലെ പത്താംമൈലിൽ കുന്നിനു മുകളിൽനിന്ന് പഠിക്കാൻ ശ്രമിച്ചിട്ടും നെറ്റ് കവറേജ് കിട്ടാതെ മുടങ്ങുകയാണ്​ പതിവ്​. ഗവിയിൽ ബി.എസ്.എൻ.എല്ലാണ്​ ഉള്ളതെങ്കിലും ചില കുന്നിൻ പ്രദേശങ്ങളിൽ മാത്രമാണ് ലഭിക്കുക.

സ്മാർട്ട് ഫോൺ മൊബൈൽ സൗകര്യമില്ലാത്തതിനാൽ കൊച്ചുപമ്പ, മീനാർ ഭാഗങ്ങളിലെ കുട്ടികൾക്ക്​ പഠനം മുടങ്ങിയിരിക്കുകയാണ്​.

കനത്തമഴയിൽ ഗവിയിൽ മിക്ക ദിവസങ്ങളിലും വൈദ്യുതി ബന്ധവും കിട്ടാറില്ല. മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയിലും സ്ഥിതി സമാനമാണ്​.

കോളനിയിൽ ചുരുക്കം വീടുകളിൽ മാത്രമേ ടി.വിയും സ്​മാർട്ട്​ ഫോൺ സൗകര്യമുള്ളൂ. വനമേഖലയിലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ ക്ലാസുകളിൽ പങ്കെടുക്കാൻ മൊബൈൽ കവറേജ് സൗകര്യം ഒ​രു​ക്ക​ണ​മെ​ന്നാണ്​ ര​ക്ഷി​താ​ക്കളുടെ ആവശ്യം.

സീതത്തോട് ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡാണ് ഗവി വനമേഖല. ഗവി, കൊച്ചുപമ്പ, മീനാർ മേഖലകളിലെ ലയങ്ങളിലായി ഏകദേശം 220ലധികം കുടുംബങ്ങളിലായി 130 വിദ്യാർഥികളാണുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.