വാഹനാപകടത്തില്‍ ചികില്‍സയിലായിരുന്ന കെെപ്പാണി ഇബ്രാഹീം നിര്യാതനായി

വെള്ളമുണ്ട: വയനാട്ടിലെ ജീവ കാരുണ്യ സംരംഭങ്ങളുടെ സാരഥിയും സാമൂഹിക പ്രവര്‍ത്തകനും ബ്ലോക്ക് പഞ്ചായത്ത് മുന്‍ ഉപാധ്യക്ഷനും സുന്നി പ്രാസ്ഥാനിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന വെള്ളമുണ്ട കെെപ്പാണി ഇബ്രാഹീം (55)നിര്യാതനായി. വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു.

പുലര്‍ച്ചെ മൂന്നിനാണ് അന്ത്യം. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ നാട്ടിലെത്തിച്ച് പഴഞ്ചന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കരിക്കും. ഭാര്യഃ മെെമൂന. മക്കള്‍ഃ ഷമീന,ഷഫീന,ഷബ്ന. മരുമക്കള്‍ഃ ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി,ജാവേദ് സുല്‍ത്താന്‍ ബത്തേരി. പരേതനായ കെെപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ് ആമിന.സഹോദരങ്ങള്‍ഃ മമ്മൂട്ടി, യൂസഫ്,ഉമര്‍,സുലെെമാന്‍, ഫാത്തിമ, ആസ്യ, സുലെെഖ. എസ് എസ് എഫ് വയനാട് ജില്ലാ സെക്രട്ടറി,

കെഎസ് യു യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കോണ്‍. എസ് ജില്ലാ പ്രസിഡന്‍റ്, ഡിഐസി ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.2010 ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്‍റായിരുന്നു. അടുത്തിടെ മുസ്ലിം ലീഗില്‍ ചേര്‍ന്നു.

വെള്ളമുണ്ട അല്‍കറാമ ഡയാലിസിസ് സെന്‍റര്‍ ചെയര്‍മാന്‍, നല്ലൂര്‍ നാട് സിഎച്ച് സെന്‍റര്‍ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാനന്തവാടി ബാഫഖി ഹോം അടക്കമുള്ള വയനാട്ടിലെ ഒട്ടേറെ ജീവ കാരുണ്യ സൗരംഭങ്ങളുടെ നേതൃരംഗത്ത് സജീവമായിരുന്നു. നിര്‍ധന യുവതികളുടെ സമൂഹ വിവാഹമടക്കം നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

Tags:    
News Summary - Ibrahim, who was undergoing treatment in a car accident, died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.