എനിക്ക് തിരിച്ചറിയല്‍ കാര്‍ഡ് കിട്ടി. ഇനി എല്ലാവരും എന്നെ തിരിച്ചറിയും.
കഴിഞ്ഞ 40 കൊല്ലക്കാലം ഞാന്‍ മറ്റൊരു രാജ്യത്തായിരുന്നു. മറ്റൊരു ഭാഷ പറഞ്ഞ് ജീവിക്കേണ്ടിവന്ന പരദേശി. എന്നുവെച്ചാല്‍ പ്രവാസി. പ്രവാസജീവിതം എന്നെ പലതും പഠിപ്പിച്ചു. നീണ്ട നാലുപതിറ്റാണ്ടത്തെ പരദേശം കഴിഞ്ഞ് സ്വദേശത്തേക്കത്തെിയിട്ടും ‘പ്രവാസി’ എന്ന അലങ്കാരം ഞാന്‍ കൊണ്ടുനടക്കുന്നു. എല്ലാവരും എന്നെ പ്രവാസി എഴുത്തുകാരന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. ആള്‍ക്കൂട്ടത്തില്‍ കിണ്ണംകട്ട കള്ളനെ പരിചയപ്പെടുത്തുമ്പോലെ.
വനവാസം കഴിഞ്ഞ് തിരിച്ചത്തെിയ ശ്രീരാമന് ഭരിക്കാന്‍ രാജ്യം കിട്ടി. എന്നാല്‍, പ്രവാസം കഴിഞ്ഞ് തിരിച്ചത്തെിയ എനിക്ക് എന്തു കിട്ടി? കുറെ ഷുഗറും പ്രഷറും കൊളസ്ട്രോളും മൂത്രത്തില്‍ കല്ലും കിട്ടി. ഒരുതരത്തില്‍ വനവാസംതന്നെയായിരുന്നു പ്രവാസം. അനുഭവിച്ചവര്‍ക്കേ അതിന്‍െറ തീവ്രത അറിയൂ. കാടിന്‍െറ ഭീകരതയെക്കാള്‍ മരുഭൂമിയുടെ നീറ്റല്‍, ഒറ്റപ്പെടല്‍.
മരുഭൂമിയില്‍ ജീവിക്കുന്ന കാലത്ത് എനിക്ക് ഒരു കാര്‍ഡും ഇല്ലായിരുന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അങ്ങനെ ഒന്നും. എന്നാല്‍, എനിക്കിപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയിരിക്കുന്നു. പ്രവാസജീവിതം കഴിഞ്ഞ് തിരിച്ചത്തെിയവന് കിട്ടിയ സമ്മാനം. ഇനി ഞാന്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യും. വയസ്സ് അറുപത്തൊന്നായി. ഈ പ്രായത്തിലാണ് എനിക്ക് കന്നിവോട്ടിന് ഭാഗ്യമുണ്ടായത്. അങ്ങനെ 61ാം വയസ്സില്‍ ആദ്യത്തെ വോട്ട് ചെയ്യുന്നതിന്‍െറ ഒരു അഹങ്കാരവും എനിക്കില്ല. എന്നാലും അന്നേ ദിവസം പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ ആദ്യമായി പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറുന്നവന്‍െറ വെപ്രാളം, വിറയല്‍ ഉണ്ടാകും. എന്നാലും പ്രശ്നമില്ല. എത്ര വിറയല്‍ ഞാന്‍ കണ്ടവനാണ്, അനുഭവിച്ചവനാണ്. മരുഭൂമിയുടെ ചൂടും തണുപ്പും അറിഞ്ഞവനാണ്. മുമ്പൊക്കെ എനിക്ക് കുറച്ച് ആശങ്കയും അതിലേറെ വേദനയുമുണ്ടായിരുന്നു; പ്രവാസജീവിതകാലത്ത് എന്നോടൊപ്പം ജോലി ചെയ്യുന്ന മറ്റ് ഇതര രാജ്യക്കാര്‍ ജോലിയില്‍നിന്ന് പിരിഞ്ഞിട്ടും അവരുടെ രാജ്യത്തേക്ക് മടങ്ങിപ്പോകാനാകാത്ത അവസ്ഥ കണ്ടപ്പോള്‍.
അവര്‍ക്ക് മടങ്ങിപ്പോക്കില്ല. അവരാരും മടങ്ങിപ്പോകുന്നില്ല. വിസ മാറ്റി ചെറുകിട കച്ചവടവുമായി സ്വന്തം ഭാണ്ഡത്തില്‍ത്തന്നെ കഴിയുകയാണ്. അവരുടെ കൃഷിസ്ഥലവും പഴത്തോട്ടവും വീടും മുറ്റവും കെട്ടിടങ്ങളും ഷെല്ലാക്രമണത്തില്‍ കത്തിക്കരിഞ്ഞുപോയിരിക്കുന്നു. അവര്‍ക്കിപ്പോള്‍ പോകാന്‍ രാജ്യമില്ല. പറക്കാന്‍ ആകാശമില്ല. സ്വന്തമായി മണ്ണില്ല.
എന്നാല്‍, ഞാന്‍ തിരിച്ചുപോകും. എനിക്ക് എടുത്തുപറയാന്‍ സ്വന്തം രാജ്യമുണ്ട്. നാടുണ്ട്, വീടുണ്ട്, മണ്ണുണ്ട്. ജനാധിപത്യത്തിന്‍െറ സ്വാതന്ത്ര്യമുണ്ട്. കാറ്റും വെളിച്ചവുമുണ്ട്. ഞാന്‍ മടങ്ങിപ്പോകും. എന്‍െറ രാജ്യത്തേക്ക്, എന്‍െറ മണ്ണിലേക്ക്. അങ്ങനെ സ്വന്തം മണ്ണിലേക്ക് തിരിച്ചത്തെിയ എനിക്ക് എന്നത്തെന്നെ തിരിച്ചറിയാനായി ഒരു തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയിരിക്കുന്നു. എന്‍െറ വിരലിലും ഇനി മഷി പടരും. സമ്മതിദായകന്‍െറ പൗരബോധം കലര്‍ന്ന മഷി.
പക്ഷേ, ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യും? പണ്ടൊക്കെ മരുഭൂമിയില്‍നിന്ന് ഞാനെത്രയോ ആശിച്ചതാണ്. എനിക്കും വോട്ട് ഉണ്ടായിരുന്നെങ്കില്‍, അടുത്ത വിമാനത്തില്‍ കയറിപ്പറ്റി ഞാനും നാടണയുമായിരുന്നു. എല്ലാ തെരഞ്ഞെടുപ്പുകാലത്തും ഗള്‍ഫില്‍നിന്ന് ഒരു വോട്ടുവിമാനം പുറപ്പെടും. സ്വന്തം പാര്‍ട്ടിക്കാരെ വോട്ടുചെയ്യാന്‍ കൊണ്ടുപോകുന്ന രാഷ്ട്രീയ വിമാനം. അങ്ങനെ പോകുന്നവര്‍ക്ക് ടിക്കറ്റും സാധനങ്ങളും അവര്‍ കൊടുക്കും.
ആരു ഭരിച്ചാലും ജനങ്ങളുടെ കണ്ണില്‍ പൊടിയാണ്. ഹൃദയത്തില്‍ കണ്ണീരാണ്. അങ്ങനെയൊന്നുമില്ലാത്ത ഒരു പൊതുഭരണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാവര്‍ക്കും തുല്യത, നന്മ. മൂല്യാധിഷ്ഠിത ഭരണം. അവര്‍ക്കുള്ളതാണ് എന്‍െറ കന്നിവോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.