കേരളത്തെ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചതിെൻറ 30ാം വാർഷികമാണ് ഇ ന്ന്. 1991 ഏപ്രിൽ 18നായിരുന്നു പ്രഖ്യാപനം. ഇന്ത്യക്ക് തന്നെ മാതൃകയായിരുന്നു പ്രഖ്യാപനം. രാജ്യ ത്ത് ആദ്യമായി സമ്പൂർണ സാക്ഷരത നേടുന്ന സംസ്ഥാനമായിരുന്നു കേരളം. ഇ.കെ. നായനാർ മുഖ് യമന്ത്രിയായിരുന്ന കാലത്ത് ആരംഭിച്ച ജനകീയ യജ്ഞമാണ് കേരളത്തെ ആ നേട്ടത്തിന് അർഹമാ ക്കിയത്. 2011ലെ സെൻസസ് അനുസരിച്ച് 93.94 ശതമാനമാണ് കേരളത്തിെൻറ സാക്ഷരത. ആദിവാസി, തീരദ േശം, പട്ടികജാതി എന്നീ മേഖലകൾക്ക് പ്രധാന ഉൗന്നൽ നൽകിക്കൊണ്ടുള്ള സാക്ഷരത തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സാക്ഷരതയെന്നാൽ ഒരു നിശ്ചിത ഭാഷയിൽ എഴുതാനും വായിക്കാനും കണക്കു കൈകാര്യം ചെയ്യാനുമുള്ള ശേഷി എന്നാണ്. അത്തരമൊരു പരിമിതാർഥത്തിൽ ഒതുങ്ങുന്നതല്ല സാക്ഷരത യജ്ഞം. വ്യത്യസ്ത സന്ദർഭങ്ങളിൽ ആശയവിനിമയം, തിരിച്ചറിവ്, മനസ്സിലാക്കൽ, വ്യാഖ്യാനിക്കൽ തുടങ്ങിയവക്കുള്ള കഴിവ് സാക്ഷരതയിലൂടെ നേടാനാവണം. ഒരു വ്യക്തിയുടെ അറിവും ശേഷിയും വികസിപ്പിക്കാനും സമൂഹത്തിെൻറ വികസനപ്രക്രിയയിൽ വ്യക്തിയെ പൂർണമായും പങ്കാളിയാക്കാനും സാക്ഷരതയിലൂടെ കഴിയണമെന്നതും ലക്ഷ്യമായിരുന്നു.
സാക്ഷരതായജ്ഞത്തിലൂടെ ലോകശ്രദ്ധ നേടിയ കേരളം സാമൂഹിക സാക്ഷരത എന്ന പുതിയ ആശയത്തിലൂടെ മറ്റൊരു മാറ്റത്തിനും തുടക്കമിട്ടു. മണ്ണ്, ജലം, ആരോഗ്യം, ലിംഗ സമത്വം, നിയമം തുടങ്ങി നിത്യജീവിതത്തിൽ മനുഷ്യൻ ഇടപെടുന്ന എല്ലാ മേഖലകളെക്കുറിച്ചും അടിസ്ഥാന അറിവ് നൽകുകയാണ് സാമൂഹിക സാക്ഷരതയുടെ ലക്ഷ്യം.
സമൂഹത്തിെൻറ മുഖ്യധാരയിൽനിന്ന് അകന്നുനിൽക്കുന്നവരെ അമരക്കാരാക്കിയാണ് സംസ്ഥാന സാക്ഷരത മിഷൻ പദ്ധതി നടപ്പാക്കുന്നത്. സാക്ഷരതയിൽ മുന്നിൽ നിൽക്കുേമ്പാഴും ജീവിതവുമായി ബന്ധപ്പെട്ട പല അടിസ്ഥാന അറിവുകളും വലിയൊരു ജനവിഭാഗത്തിന് അന്യമാണെന്ന തിരിച്ചറിവാണ് ആശയത്തിന് പിന്നിൽ.
സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച നിരവധി വ്യക്തികളുണ്ട്. അവരിൽ ഏറെ ശ്രദ്ധനേടിയ ഒരാളാണ് കെ.വി. റാബിയ. തെൻറ ശാരീരിക പരിമിതികളെ മറികടന്നാണ് അവർ ആയിരക്കണക്കിനാളുകൾക്ക് ആശ്രയമായത്. ഗ്രാമത്തിലെ നൂറോളം നിരക്ഷരർക്ക് അക്ഷരവെളിച്ചമേകി. ജൻശിക്ഷൺ സൻസ്ഥാെൻറ ഭാഗമായി ട്യൂഷൻ സെൻറർ, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴിൽ സംരംഭങ്ങൾ, ബോധവത്കരണ ശാക്തീകരണ പരിപാടികൾ എന്നിങ്ങനെ വിവിധ പദ്ധതികൾ നടത്തിയിരുന്നു.
14ാം വയസ്സുവരെ സാധാരണ കുട്ടികളെ പോലെ വളർന്ന റാബിയ, പിന്നീട് പോളിയോ ബാധിച്ചപ്പോഴും മനക്കരുത്തോടെ നിലകൊണ്ടു. 1994ൽ ‘ചലനം ചാരിറ്റബിൾ സൊസൈറ്റി’ എന്ന പേരിൽ വനിത വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനക്ക് രൂപം നൽകി. യു.എൻ മികച്ച സാക്ഷരത പ്രവർത്തകക്കുള്ള അവാർഡ് നൽകി അവരെ ആദരിച്ചു. വീൽചെയറിലിരുന്ന് ശാരീരിക പരിമിതികളെ മനക്കരുത്ത് കൊണ്ട് തോൽപിച്ചാണ് റാബിയ സാക്ഷരത പ്രവർത്തനങ്ങളിലും മറ്റുസാമൂഹിക സേവന പ്രവർത്തനങ്ങളിലും സജീവമായത്. നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു. റാബിയയുടെ ആത്മകഥ ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ വായനക്കാർക്ക് ഊർജവും ആത്മവിശ്വാസവും പകരുന്ന പുസ്തകമാണ്. രോഗം തളർത്തിയ വെല്ലുവിളികളെ ദുരിതക്കിടക്കയിലും ഇച്ഛാശക്തിയാൽ നേരിടുകയാണ് ഈ സാക്ഷരത-സാമൂഹിക പ്രവർത്തക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.