‘‘നിങ്ങളെന്തിനാണ് ടീച്ചറെ ഒരു മീറ്റർ അകലത്തിൽ നിർത്തിയിരിക്കുന്നത്?’’ സിൻഡിക് കേറ്റ് മാധ്യമങ്ങളും കുലംകുത്തികളായ പാർട്ടിപ്രതിയോഗികളും നിരന്തരം ചോദിച്ചുകൊ ണ്ടിരിക്കുന്നു. ഒരിക്കൽ മലയാള നാട്ടിൽനിന്ന് കെട്ടുകെട്ടിച്ച കൊറോണ വൈറസ്, കോവിഡ ്-19 എന്ന പേരിൽ പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയപ്പോൾ കാര്യങ്ങൾ പറയുന്നതും മുന ്നിൽ നടക്കുന്നതും ടീച്ചറല്ല, മന്ത്രിമുഖ്യനാണ്. പിണറായി സഖാവ് ടീച്ചറെ െഎെസാലേഷനി ലിേട്ടാ എന്നാണ് ദോഷൈകദൃക്കുകളുടെ സംശയം. ഒറ്റനോട്ടത്തിൽ ശരിെയന്ന് തോന്നും. എന്നാൽ, സൂക്ഷ്മമായി നോക്കുേമ്പാൾ അങ്ങനെയല്ലെന്നും വരും. ഇത്ര നാൾ ടീച്ചറുടെ കൈപിടിയിലൊതുങ്ങിയത് ഇപ്പോൾ കൈവിട്ടുപോയിരിക്കുന്നു. ഇതിനകംതന്നെ പിടിവിട്ട ആഭ്യന്തര വകുപ്പിനെയടക്കം പിടിച്ചുകെട്ടി ഏകോപിപ്പിച്ചുവേണം, ഇനി മുന്നോട്ടുപോകാൻ എന്നിരിക്കെ, അധ്യക്ഷസ്ഥാനത്ത് ടീച്ചർ പോര, മുഖ്യൻ തന്നെവേണം. കൂടുതൽ വിശ്വാസ്യത, കുറച്ച് അധികാരം- അതാണല്ലോ ‘ടീച്ചർ’ വിഭാഗം. ശൈലജ ടീച്ചറും ആ മണ്ഡലത്തിൽനിന്നുതന്നെ. അതിനാൽ, ഇൗ ‘ഒരു മീറ്റർ അകല’ത്തിൽ രാഷ്ട്രീയമൊന്നും ചികയേണ്ട. കാരണം ടീച്ചർ ‘ടീച്ചറമ്മ’യായി ജനങ്ങൾക്കൊപ്പമുണ്ട്. റാഡിക്കൽ ഫെമിനിസ്റ്റുകൾ ആ വിളിയിൽ പാട്രിയാർക്കിയുടെ ഒളിയമ്പുകൾ കാണുന്നുണ്ട്. എന്നാൽ, അങ്ങനെ വിളിക്കുന്നവർ ശൂലി ഫയർസ്റ്റോണിനെയും കാത്തി സാറാചൈൽഡിനെയും കരോൾ ഹാനിഷിനെയുമൊന്നും വായിച്ചിട്ടില്ലാത്തതിനാൽ ‘ടീച്ചറമ്മ’യെന്ന ‘ചീത്തപ്പേര്’ തുടർന്നും ടീച്ചർ കേൾക്കേണ്ടിവരും.
അധ്യാപനകാലം അവസാനിപ്പിച്ചിട്ട് ഒന്നരപതിറ്റാണ്ടിലേറെയായിട്ടും പേരിലെ ടീച്ചർ മായ്ച്ചിട്ടില്ല. വാസ്തവത്തിൽ, ശിവപുരം ഹൈസ്കൂളിലെ ക്ലാസ്മുറികളിൽനിന്ന് ഇറങ്ങിവന്നശേഷമാണ് കെ.കെ. ശൈലജ ശരിക്കും ടീച്ചറായത്. അതുവരെ കുട്ടികളെ ശാസ്ത്രം പഠിപ്പിച്ചിരുന്ന ശൈലജ അതിനുശേഷമാണ് ജനമധ്യത്തിലിറങ്ങി കേരളീയർക്ക് അവശ്യംവേണ്ട രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത്. അധ്യാപികയുടെ നയചാതുരിയോടെ, പാർട്ടിയുടെ പ്രഭാഷണവേദികളിൽ ഏറെ തിളങ്ങി. പുത്തൻ സാമ്പത്തിക നയങ്ങളെക്കുറിച്ചും ഗാട്ട് കരാറിനെക്കുറിച്ചുമെല്ലാം അന്നു നടത്തിയ പ്രസംഗങ്ങൾ കേരളമാകെ ശ്രദ്ധയാകർഷിച്ചു. 24 വർഷം വിദ്യാർഥികളുമായി ചെലവഴിച്ചതിെൻറ തഴക്കം, അടിസ്ഥാന ജനവിഭാഗവുമായുള്ള നിരന്തര സമ്പർക്കം, പരന്ന വായന ഇവയൊക്കെയായിരുന്നു ആ പ്രഭാഷണങ്ങളെ അത്രമേൽ മനോഹരമാക്കിയത്. ആ ശീലങ്ങളുടെ തുടർച്ചയിലാണ് ഇപ്പോൾ കേരളത്തിെൻറ ‘ടീച്ചറമ്മ’യായി വളർന്നതും. 17 മലയാളികളുടെ ജീവനെടുത്ത ‘നിപ’ കാലം. അതുവരെ അങ്ങനെയൊരു വൈറസിെൻറ പേരേ കേട്ടിട്ടില്ല ടീച്ചർ. ‘നിപ’യുടെ ഒന്നാം ഇര സാബിത്തിെൻറ മരണവാർത്തയെത്തുേമ്പാൾ ടീച്ചർ കണ്ണൂരിൽ. രാത്രി കണ്ണൂരിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള കാർ യാത്രക്കിടിയിൽ ‘നിപ’യെക്കുറിച്ച് ഇൻറർനെറ്റിൽ ലഭ്യമായ ഏതാനും പ്രബന്ധങ്ങൾ വായിച്ചു മനസ്സിലാക്കി. തുടർന്നാണ്, കലക്ടറേറ്റിൽ മെഡിക്കൽ വിദഗ്ധരുമായിചർച്ചക്കിരുന്നത്. അതുകൊണ്ട് ആരോഗ്യ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും കാര്യങ്ങൾ എളുപ്പമായി. കേവലം മൂന്നാഴ്ചകൊണ്ട് ‘നിപ’യെ കെട്ടുകെട്ടിച്ചു. കേരള ആരോഗ്യ മോഡലിെൻറ മറ്റൊരുദാഹരണം കൂടിയായിരുന്നു അത്. രണ്ടാം നിപയിലും ടീച്ചറുടെ മിടുക്ക് കേരളം കണ്ടു. രണ്ടാം വരവിൽ നിപ കാര്യമായ അപകടം വിതക്കാത്തതിനാൽ ആ മിടുക്ക് ആരും വേണ്ടവിധം ശ്രദ്ധിച്ചില്ലെന്നു മാത്രം.
ഇപ്പോൾ കോവിഡ് കാലമാണ്. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഒരുക്കാത്ത ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഇവ്വിധം കേരളത്തിൽ ഒരുങ്ങിയതിനു പിന്നിൽ ടീച്ചറുടെ കാര്യക്ഷമതയും ദീർഘവീക്ഷണവുംതന്നെ. കഴിഞ്ഞവർഷം, നിതി ആയോഗിെൻറ ആരോഗ്യറാങ്ക് പട്ടികയിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും ഇതോടൊപ്പം കൂട്ടിവായിക്കണം. എങ്ങനെ ഇത് സാധ്യമായി എന്നു ചോദിച്ചാൽ ടീച്ചർക്ക് കൃത്യമായ ഉത്തരമുണ്ട്: ‘‘സമൂഹത്തിലേക്ക് കണ്ണും കാതും തുറന്നുവെച്ചാൽ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. കോവിഡിനെക്കുറിച്ചെല്ലാം എത്രയോ ലേഖനങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണല്ലോ. സമയം കിട്ടുേമ്പാഴെല്ലാം അതു വായിക്കാൻ ശ്രമിക്കും. അല്ലാതെ, ഹിന്ദുത്വശാസ്ത്രം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളുടെ പിറകെ പോകില്ല’’. കോവിഡ് എന്ന് കേൾക്കുേമ്പാൾ ഗോമൂത്രത്തെക്കുറിച്ച് സംസാരിക്കുന്ന യോഗിയുടെ യു.പി മേൽപറഞ്ഞ ആരോഗ്യ റാങ്ക്പട്ടികയിൽ പിന്നാക്കം പോയതിെൻറ കാരണം ഇനിയും വിശദീകരിക്കണോ?
പ്രഭാഷണത്തിൽ മാത്രമല്ല, ഇടപെടുന്നിടത്തെല്ലാം വാക്കുകൾ പരമാവധി കൃത്യതയുള്ളതാക്കാൻ ശ്രമിക്കാറുണ്ട്. നിലപാടിലും അങ്ങനെതന്നെ. രണ്ട് വർഷം മുമ്പ് യോഗ ദിനാചരണത്തിെൻറ ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്. ചടങ്ങിന് മുന്നേ അനുമതിയില്ലാതെ പ്രാർഥന ചൊല്ലിയ ഉദ്യോഗസ്ഥരുടെ നടപടി ഉദ്ഘാടകയായ ടീച്ചർക്ക് രസിച്ചില്ല. ആരോട് ചോദിച്ചിട്ടാണ് മതേതരമല്ലാത്ത ഒരു സംഗതി ഇങ്ങനെയൊരു ചടങ്ങിൽ ഉൾപ്പെടുത്തിയതെന്നായി മന്ത്രി. സംഗതി വിവാദമായെങ്കിലും ടീച്ചർ കുലുങ്ങിയില്ല. മതേതര രാജ്യത്ത് പൊതുചടങ്ങുകൾ സംഘടിപ്പിക്കുേമ്പാൾ അതിൽ ഏതെങ്കിലും മതങ്ങൾക്ക് പ്രാമുഖ്യം നൽകുന്നത് നീതീകരിക്കാനാവില്ലെന്ന് തീർത്തുപറഞ്ഞാണ് ആ വിവാദം അവർ അവസാനിപ്പിച്ചത്. പലപ്പോഴും ഒാഫിസിൽനിന്ന് ഇറങ്ങിവന്ന് മന്ത്രിപ്പണിയെടുത്തിട്ടുണ്ട്. അതു പലർക്കും നേരിട്ട് ഗുണം ചെയ്തിട്ടുമുണ്ട്. നിലമ്പൂർ വഴിക്കടവിൽ നവജാത ശിശുവിെൻറ ദൈന്യത ഫേസ്ബുക്കിലൂടെ അറിഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല. ചികിത്സ ‘ഹൃദ്യം’ പദ്ധതിയിലുൾപ്പെടുത്തി ആ കുഞ്ഞുമാലാഖയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ആരോഗ്യമന്ത്രി എന്നനിലയിലുള്ള ഇൗ ‘മാതൃഭാവം’ പക്ഷേ, വനിത സാമൂഹികക്ഷേമം കൈകാര്യം ചെയ്യുേമ്പാൾ ഉണ്ടാവുന്നില്ല എന്ന് പറയുന്നവരുണ്ട്.
കണ്ണൂർ പായം പഞ്ചായത്തിലെ മാടത്തിയിൽ കുണ്ടെൻറയും ശാന്തയുടെയും ഏക മകൾ. 1956 നവംബർ 20ന് ജനനം. മട്ടന്നൂർ പഴശ്ശി കോളജിൽനിന്ന് ബി.എസ്സി ബിരുദം. തുടർന്ന് അധ്യാപന ബിരുദവും. എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. നിലവിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമാണ്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി, കേന്ദ്രകമ്മിറ്റി ജോയൻറ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1996ൽ കൂത്തുപറമ്പിൽനിന്നും 2006ൽ പേരാവൂരിൽനിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ കൂത്തുപറമ്പിൽനിന്നാണ് വിജയിച്ചത്. ‘സ്ത്രീ ശബ്ദം’മാസികയുടെ പത്രാധിപയായിരുന്നു. ഏതാനും കൃതികളും സ്വന്തമായുണ്ട്. ‘നിപ’ പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ, മൾഡോവയിലെ ഒരു ദേശീയ മെഡിക്കൽ സർവകലാശാല വിസിറ്റിങ് പ്രഫസർ പദവി നൽകി ആദരിച്ചിട്ടുണ്ട്. മട്ടന്നൂർ നഗരസഭ മുൻചെയർമാൻ കെ. ഭാസ്കരനാണ് ഭർത്താവ്. രണ്ട് ആൺമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.