കരടു​പട്ടികയിൽ ഉദ്യോഗസ്​ഥ മുൻവിധിയുണ്ടായി

മൗലാനാ അർശദ് മദനിയുടെ ജംഇയ്യതുൽ ഉലമായേ ഹിന്ദി​​െൻറ സഹായത്തോടെ അസമിലെ ബംഗാളി മുസ്​ലിംകളുടെ പൗരത്വ കേസുകളും പൗരത്വപ്പട്ടികയുമായി ബന്ധപ്പെട്ട പരാതികളും സുപ്രീംകോടതിയിലെത്തിച്ച ബ്രഹ്​മപുത്ര വാലി സിവിൽ സൊസൈറ്റി നേതാവ്​ അബ്​​ദുൽ ബാതിൻ ഖണ്ഡേകർ
 ‘മാധ്യമ’ത്തോട്​ സംസാരിക്കുന്നു:

പതിനായിരങ്ങളെ സംശയാസ്പദ വോട്ടര്‍മാര്‍ (ഡി വോട്ടര്‍മാര്‍) ആക്കി വോട്ടവകാശം നിഷേധിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ, അതി​​​െൻറ പേരില്‍ തടവറയൊരുക്കിയും അതിര്‍ത്തിയിൽ കൊണ്ടുപോയി തള്ളിയും രസിക്കുന്ന അസം അതിര്‍ത്തി പൊലീസ്​, കക്ഷികള്‍ക്ക് 
നോട്ടീസ് കിട്ടിയെന്നു പോലും ഉറപ്പുവരുത്താതെ പൗരന്മാരെ വിദേശികളായി പ്രഖ്യാപിക്കുന്ന ഫോറില്‍ ട്രൈബ്യൂണൽ 
എന്നിവരുടെയൊക്കെ പീഡനങ്ങള്‍ അവസാനിച്ചുകിട്ടാന്‍ പൗരത്വ രജിസ്​റ്ററിനു വേണ്ടി ബംഗാളി വംശജരെ സഹകരിപ്പിച്ചയാളാണ്​ താങ്കൾ.

കരട് പുറത്തുവന്നപ്പോള്‍ എന്തു തോന്നുന്നു?
ഇതുവരെയുള്ള സൂചനയനുസരിച്ച് 25 ലക്ഷത്തോളം ബംഗാളി മുസ്​ലിംകളും 15 ലക്ഷത്തോളം ബംഗാളി ഹിന്ദുക്കളുമാണ് പൗരത്വപ്പട്ടികക്ക് പുറത്തായിരിക്കുന്നത്. 
ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ പൗരത്വ കേസില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും സഹോദരങ്ങളുടെയും തെരഞ്ഞെടുപ്പ് കമീഷന്‍ സംശയാസ്പദ വോട്ടര്‍മാരായി അടയാളപ്പെടുത്തിയവരുടെയും പേരുകള്‍ എന്‍.ആര്‍.സിയില്‍ തടഞ്ഞുവെക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതിനാല്‍ 40 ലക്ഷത്തില്‍ മൂന്ന് ലക്ഷത്തോളം ആ നിലക്ക് ഒഴിവായി. എന്‍.ആര്‍.സി പ്രക്രിയ കുറ്റമറ്റതാക്കി അവസാന ഘട്ടത്തില്‍ തെറ്റുകള്‍ പൂര്‍ണമായും തിരുത്തുമെങ്കില്‍ ബാക്കിയുള്ള 37 ലക്ഷത്തോളം അന്തിമ പൗരത്വപ്പട്ടികയിലുണ്ടാകണം. 

അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എന്‍.ആര്‍.സി പ്രവര്‍ത്തനം കുറ്റമറ്റതോ നിഷ്പക്ഷമോ അല്ലെന്നു പറയുമോ?
  നിഷ്പക്ഷമാണെങ്കില്‍ കരട് പട്ടികയില്‍ ഇത്രയും പേരെ പുറത്തു നിര്‍ത്തേണ്ട കാര്യമെന്താണ്? ഇതില്‍ 60 മുതല്‍ 70 വരെ ശതമാനം ആളുകളെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയാലും 15 ലക്ഷം പേര്‍ പൗരത്വമില്ലാത്തവരാകും. എന്‍.ആര്‍.സി ഇതുവരെ ചെയ്ത പ്രവര്‍ത്തനം നിരീക്ഷിക്കുമ്പോള്‍ അങ്ങനെയാണ് ഞാന്‍ ഊഹിക്കുന്നത്. നീതിപൂര്‍വം കണക്കെടുപ്പ് നടത്തിയാല്‍ ആയിരങ്ങളെ മാത്രമേ വിദേശ പൗരന്മാരായി പ്രഖ്യാപിക്കാനുണ്ടാകൂ. എന്നാല്‍, ചട്ടവിരുദ്ധമായി ഉദ്യോഗസ്ഥരുടെ മന$സ്ഥിതി അനുസരിച്ചാണെങ്കില്‍ ആയിരങ്ങള്‍ക്ക് പകരം ലക്ഷങ്ങളാകാം.

ഒഴിവാക്കിയവരില്‍ ഭൂരിഭാഗത്തി​​​െൻറ പക്കലും രേഖകളില്ല എന്ന് കരുതാമോ?
1971നു ശേഷം ബംഗ്ലാദേശില്‍നിന്ന് വന്ന ബംഗാളി ഹിന്ദുക്കളിൽ രേഖകളില്ലാത്തവരുണ്ടാകും. ഹിന്ദു ന്യൂനപക്ഷമെന്ന നിലയില്‍ അവര്‍ അവിടെ അനുഭവിച്ച പ്രയാസങ്ങള്‍ ആ കുടിയേറ്റത്തിന് കാരണവുമാകാം. മൂന്നോ നാലോ ലക്ഷം ബംഗ്ലാദേശി ഹിന്ദുക്കള്‍ അങ്ങനെ വന്നിട്ടുണ്ടാകാം. പക്ഷേ, ബംഗാളി ഹിന്ദുക്കളിലും ഒരു കുടുംബത്തില്‍നിന്നും ഒന്നോ രണ്ടോ പേരെ എന്ന തരത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. അവരുടെ കൈകളിലെല്ലാം രേഖകളുണ്ട്. എന്നാല്‍, 1971ന് ശേഷം ബംഗ്ലാദേശില്‍നിന്ന് മുസ്​ലിംകള്‍ അസമിലേക്ക് വരുന്നതെന്തിനാണ്? അസമിനെക്കാള്‍ മികച്ച ജീവിതാവസരവും വരുമാനത്തിനുള്ള വഴികളും ആ രാജ്യത്തുള്ളപ്പോള്‍ അതുപേക്ഷിച്ച് ഈ തരത്തില്‍ വേട്ടയാടപ്പെടാന്‍ ഏത് ബംഗ്ലാദേശി മുസ്​ലിമാണ് ഇങ്ങോട്ടു വരുക?  

ഇത്രയും പേര്‍ ഒഴിവായത് 
എന്തുകൊണ്ടാണ്? 

കൂടുതല്‍ ആളുകളും ഒഴിവായത് മുന്‍വിധികൊണ്ടാണ്. മാതാപിതാക്കളുടെ പേരുണ്ടായിട്ടും പ്രായപൂര്‍ത്തിയാകാത്ത അവരുടെ മക്കള്‍ ഒഴിവായതാണ് കൂടുതലും. സ്വകാര്യ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇമ്യൂണൈസേഷന്‍ കാര്‍ഡുകള്‍ തുടങ്ങി കുട്ടികളുടെ മാതാപിതാക്കളുമായുള്ള ബന്ധം തെളിയിക്കാനുള്ള നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ദുര്‍ബല രേഖകളാക്കിയതാണ് കുട്ടികള്‍ പുറത്താകാനുള്ള കാരണം. അത് കഴിഞ്ഞാല്‍ പഞ്ചായത്ത് സെക്രട്ടറി കൊടുത്ത സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാതെ വിവാഹിതരായ സ്ത്രീകളുടെ പേരുകള്‍ തള്ളിയതാണ്.  പരിശോധനയില്‍ മാതൃകാ നടപടിക്രമം പാലിക്കാത്തതുകൊണ്ടാണിത് സംഭവിച്ചത്. 
ഉദ്യോഗസ്ഥര്‍ മുന്‍വിധിയോടെ ചെയ്തത്.   

Tags:    
News Summary - Assam list issue-Opnion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.