1885 ജൂലൈ 19: പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബാബരി മസ്ജിദിന് മുന്നിൽ കെട്ടിയുയർത്തിയ ‘രാം ഛബൂത്ര’ യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബർ ദാസ് ഫൈസാബാദ് കോടതിയിൽ.
1949 ഡിസംബർ 22: ബാബരി മസ്ജിദിൽ ഒ രുസംഘം ഹിന്ദുക്കൾ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയിൽ. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കു ം പ്രവേശനം വിലക്കി കോടതി വിധി.
1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് ക്ഷേത്ര ഭൂമിക്കായി വിട്ടുക ിട്ടാൻ നിർമോഹി അഖാഡ കോടതിയിൽ.
1961 ഡിസംബർ: വിഗ്രഹം മാറ്റി പള്ളിയുടെ അവകാശം വിട്ടുനൽകണമെന്ന് ആവശ്യപ്പ െട്ട് കേന്ദ്ര സുന്നി വഖഫ് ബോർഡ് കോടതിയിൽ.
1964 ഏപ്രിൽ: ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസുകളും ഒന്നിച ്ച് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
1984: മസ്ജിദ് ക്ഷേത്രാരാധനക്ക് തുറന്നു കിട്ടണമെന്ന് ആവശ്യപ്പെ ട്ട് വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നു.
1986 ഫെബ്രുവരി 1: ഹിന്ദുക്കൾക്ക് ആരാധന നടത്താമെന് ന് ഫൈസാബാദ് സെഷൻസ് കോടതി വിധി. പൂട്ടിയ പള്ളിയുടെ താഴ് തുറക്കുന്നു.
1986 ഫെബ്രുവരി 3: ഫൈസാബാദ് കോടതി വി ധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
1989 നവംബർ 9: പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധ ി തർക്ക സ്ഥലത്ത്‘ശിലാന്യാസ’ത്തിന് അനുമതി നൽകി.
1990 സെപ്റ്റംബർ 25: ബി.ജെ.പി പ്രസിഡൻറായിരുന്ന എൽ.കെ അദ ്വാനി രഥയാത്ര തുടങ്ങുന്നു. ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക്.
1990 ഒക്ടോബർ 30: വിശ ്വഹിന്ദു പരിഷത്ത്് പ്രവർത്തകർ സുരക്ഷാ വലയം ഭേദിച്ച് ബാബരി മസ്ജിദിെൻറ താഴികക്കുടങ്ങൾക്ക് മുകളിൽ കൊടി കെട്ടി
1990 നവംബർ: ബിഹാറിലെ സമസ്തിപ്പൂരിൽ അദ്വാനിയെ ലാലുപ്രസാദ് സർക്കാർ അറസ്റ്റു ചെയ്യുന്നു. അതോടെ കേന്ദ്രത്തിൽ വി.പി സിംഗ് സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിക്കുന്നു. സർക്കാർ വീണു.
1990 ഡിസംബർ: ബാബര ി മസ്ജിദ് ആക്ഷൻ കമ്മിറ്റിയും വി.എച്ച്.പിയുമായി ഒത്തുതീർപ്പ് ശ്രമം. ’91 ജനുവരിയിലും ഈ ശ്രമം ആവർത്തിച്ചു. പിന്നാ ലെ ബി.ജെ.പി അയോധ്യാപ്രക്ഷോഭം ഉൗർജിതമാക്കുന്നു.
1991 ഒക്ടോബർ: 1947 ആഗസ്റ്റ് 15നുള്ള നിലയിൽ എല്ലാ ആരാധനാല യങ്ങളും നിലനിർത്തുന്ന പ്ലേസ്ഡ് ഓപ് വർഷിപ് ബിൽ ലോക്സഭ പാസാക്കുന്നു. പ്രശ്നം കോടതിയിലായതുകൊണ്ട് അയോധ്യയെ ഒഴിവാക്കുന്നു.
1992 ഡിസംബർ 6: ബി.ജെ.പിയുടെ രാജ്യവ്യാപക കർസേവ പരിപാടിക്കൊടുവിൽ പതിനായിരക്കണക്കായ കർസേവകർ അയോ ധ്യയിൽ ഒത്തുകൂടി ബാബരി മസ്ജിദ് തകർക്കുന്നു; താൽക്കാലിക ക്ഷേത്രം ഉയരുന്നു. രാജ്യവ്യാപക കലാപം. നൂറുകണക്കിനാളു കൾ കൊല്ലപ്പെട്ടു. കേന്ദ്രസർക്കാർ 2.77 ഏക്കർ വരുന്ന വിവാദ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തു.
1992 ഡിസംബർ 16: ബാബരി മസ്ജിദിെൻറ തകർച്ചയിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താൻ കേന്ദ്രം എം.എസ്. ലിബർഹാനെ കമീഷനായി നിയമിക് കുന്നു
2003 മാർച്ച് 12: ക്ഷേത്രം നിലനിന്ന സ്ഥലത്താണോ പള്ളി പണിതതെന്ന് കണ്ടെത്താൻ അലഹബാദ് ഹൈേക്കാടതി നിർേദശപ്രകാരം ആർക്കിയോളജിക്കൽ സർവേ വകുപ്പ് മണ്ണുമാന്തി പരിശോധന നടത്തുന്നു.
2009 ജൂൺ 30: പതിനേഴ് വർഷ ങ്ങൾക്ക് ശേഷം ലിബർഹാൻ കമീഷൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് റിപ്പോർട്ട് സമർപ്പിക്കുന്നു. കമീഷൻ കാലാവധി നീട്ട ിവാങ്ങിയത് 48 തവണ.
2010 ജൂലൈ 26: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമാവകാശ കേസിൽ 60 കൊല്ലത്തിന് ശേഷം അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റുന്നു. പിന്നീട് ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് ശേഷം സെപ്റ്റംബർ 24ന് വിധി പറയാൻ നിശ്ചയിച്ചു.
ബാബരി മസ്ജിദിെൻറ 1900ലെ ചിത്രം (ബ്രിട്ടീഷ് ലൈബ്രറി)
2010 സെപ്റ്റംബർ 23: ഒത്തുതീർപ്പിന് സാവകാശം നൽകണമെന്ന ഹരജിയിൽ സുപ്രീം കോടതി വിധി പ്രസ്താവം കേസ് സ്റ്റേ ചെയ്തു. കേസ് വിപുല െബഞ്ചിലേക്ക്.
2010 സെപ്റ്റംബർ 28: ഹൈകോടതിയുടെ വിധി പ്രസ്താവം നീട്ടണമെന്ന ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് തള്ളി .30ന് വിധിപറയാൻ അലഹാബാദ് ഹൈകോടതി തീരുമാനം.
2010 സെപ്റ്റംബർ 30: ബാബരി മസ്ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തായതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തർക്ക ഭൂമി മൂന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്നും അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചു.
2011 മേയ് 09: ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു. ബാബരി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചവരിൽ ആരും ആവശ്യപ്പെടാത്ത ഒരു തീരുമാനം ഹൈകോടതി പ്രഖ്യാപിച്ചത് ‘വിചിത്രവും ആശ്ചര്യകരവു’മാണെന്ന് കോടതി.
2016 ഫെബ്രുവരി 26 : ബാബരി മസ്ജിദ് നില നിന്നിരുന്ന സ്ഥലത്ത് രാമ ക്ഷേത്രം നിർമ്മിക്കാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സുബ്രമണ്യൻ സ്വാമി സുപ്രീം കോടതിയിൽ ഹരജി നൽകി.
2017 മാർച്ച് 21: അയോധ്യ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട കക്ഷികള്‍ ഒന്നിച്ചിരുന്ന് ചര്‍ച്ചനടത്തണമെന്നും അതിന് മധ്യസ്ഥതവഹിക്കാന്‍ തയാറാണെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍.
2017 ഏപ്രിൽ 19 : ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരായ ക്രിമിനൽ ഗൂഢാലോചന കുറ്റം നിർണായക വിധിയിലൂടെ സുപ്രീംകോടതി പുന:സ്ഥാപിച്ചു
2019 നവംബർ 09: ബാബരി ഭൂമികേസിൽ വിധി. തർക്ക ഭൂമി രാമക്ഷേത്രത്തിന് നൽകണമെന്നും പകരം പള്ളി പണിയാൻ അഞ്ച് ഏക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണമെന്നും സുപ്രീംകോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.