കരുതൽ നടപടികൾ പാളാതെ ജാഗ്രത തുടർന്നാൽ ജൂണോടെ ലോകത്തുനിന്ന് കോറോണവൈറസ് അപ്രത്യക്ഷമാകും- ഡോ. സോങ് നാൻഷാെൻറ ധീരമായ ഈ വാക്കുകൾ ലോകത്തിനിപ്പോൾ നൽകുന്ന പ്രതീക്ഷയും ആശ്വാസവും ചെറുതല്ല.
മരുന്ന് ഇനിയും ‘പിറക്കാത്ത’, ഏതുവഴിയിൽനിന്ന് നമ്മെ പിടികൂടുമെന്നറിയാത്ത മഹാമാരിയായി കോവിഡ്-19 പടർന്നുകയറുേമ്പാഴും എല്ലാം ശരിയാകുമെന്ന് പറയുന്ന ചൈനക്കാരനായ ഈ 83കാരൻ ഡോക്ടറെ നിങ്ങളും അറിയും. അന്ന്, 2003ൽ ചൈനയിൽ തുടങ്ങി ലോകത്തെ ഉലച്ച സാർസ് വൈറസിെന ലോകത്തിന് പരിചയപ്പെടുത്തിയ അതേ ഡോക്ടർ. സാർസിന് മരുന്ന് വികസിപ്പിച്ചുവെന്നു മാത്രമല്ല, ഏറ്റവുമൊടുവിൽ കോവിഡ്-19 വൈറസിനെ തിരിച്ചറിയുന്നതിലും ചൈനയെ സഹായിച്ച മഹാ വിശാരദൻ. അദ്ദേഹവും കൂട്ടരും തുടങ്ങി ബെയ്ജിങ് സർക്കാർ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഒരു ചെറുത്തുനിൽപ് വിപ്ലവത്തിെൻറ ആശ്വാസത്തിലാണ് ചൈനയിപ്പോൾ.
ലക്ഷത്തിനരികെ; എന്നിട്ടും തളരാതെ
കഴിഞ്ഞ വർഷം ഡിസംബർ രണ്ടാം പകുതിയിൽ വുഹാനിലെ സെൻട്രൽ മാർക്കറ്റിൽ നിന്ന് വവ്വാലിെൻറ ചിറകേറി പ്രയാണമാരംഭിച്ചതാണ് നോവൽ കൊറോണ ൈവറസ് എന്ന് തുടക്കത്തിലും കോവിഡ്-19 എന്ന് വൈകിയും ലോകം വിളിച്ച കൊലയാളി വൈറസ്. വുഹാൻ വൈറസ് എന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ കളിയാക്കിയ വൈറസ് പക്ഷേ, ഇപ്പോൾ ശരിക്കും കഴുത്തിന് പിടിച്ചിരിക്കുന്നത് യൂറോപിനെയും അമേരിക്കെയയുമാണ്. പ്രസിഡൻറ് ട്രംപ് വാർത്ത സമ്മേളനം വിളിച്ചുചേർത്താണ് യു.എസിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ട്രംപിനു പോലും കോവിഡ് പരിശോധന നടന്നത് കഴിഞ്ഞ ദിവസം.
യൂറോപിൽ ഒറ്റ ദിവസം 1,500 പേരിലാണ് സ്െപയിനിൽ മാത്രം രോഗം കണ്ടെത്തിയത്. അതിലേറെ ഭീകരമാണ് ഇറ്റലിയുടെ കാര്യം. 24 മണിക്കൂറിനിടെ രാജ്യം പുതുതായി രോഗികളുടെ പട്ടികയിൽ ചേർത്തത് 2,500 പേരെ. മരണം 1,500ലെത്തി, രോഗികൾ 17,000ഉം. ബ്രസ്യ പ്രവിശ്യയിലെ ഡോക്ടർമാരുടെ സംഘടന മേധാവി ഡോ. റോബർട്ടോ സ്റ്റെല്ലയുടെ മരണം കഴിഞ്ഞ ദിവസമായിരുന്നു.
പക്ഷേ, ചൈനക്കു പറയാനുള്ളത് മറ്റൊരു കഥ. ഡിസംബർ അവസാനവാരത്തോടെ തിരിച്ചറിഞ്ഞ വൈറസിനെതിരെ പരസ്യ യുദ്ധം തുടങ്ങുന്നത് ആഴ്ചകൾ കഴിഞ്ഞ് ജനുവരി അവസാനത്തിൽ. വുഹാൻ മാർക്കറ്റിലെത്തിയവരിലും അവരുടെ ഉറ്റവരിലും മാത്രം പനിയും തളർച്ചയും മനസ്സിലാക്കി നിരന്തര പരിശോധന വഴി കോവിഡാണെന്ന് തിരിച്ചറിയുേമ്പാഴേക്ക് ആയിരങ്ങൾ വൈറസിെൻറ വാഹകരായി മാറിയിരുന്നു. ലോകം ഞെട്ടലോടെ കണക്കുകൾ അവതരിപ്പിച്ച് ചൈനക്കെതിരെ പുതിയ ആയുധം മിനുക്കുന്നുവെന്നറിഞ്ഞിട്ടും കടുത്ത നടപടികളുമായി അധികൃതർ രംഗത്തുസജീവമായി. ആരും കുതൂഹലപ്പെടുന്ന രീതികളായിരുന്നു വുഹാനിലും ഷെജിയാങ് ഉൾപെടെ അയൽ പ്രവിശ്യകളിലും സ്വീകരിക്കപ്പെട്ടത്. 10 ദിവസത്തിനിടെ നിർമിച്ചത് 1,000 ബെഡുള്ള കൂറ്റൻ ആശുപത്രി. ഒന്നല്ല, അതുപോലെ 15 എണ്ണം പിന്നെയും നിർമിച്ചു. എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ളവ.
ഒരു കോടിയിലേറെ ജനസംഖ്യയുള്ള വുഹാനിൽ രോഗികൾ 80,000 പിന്നിട്ടപ്പോഴും നിയന്ത്രണ വിധേയമാകുമെന്ന് ചൈന പ്രത്യാശ പ്രകടിപ്പിച്ചു. വൈകാതെ അത് സംഭവിക്കുകയും ചെയ്തു. ആയിരങ്ങളായി പ്രതിദിനം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂന്നക്കത്തിലേക്കും പിന്നീട് രണ്ടക്കത്തിലേക്കും ചുരുങ്ങി. 10ൽ താഴെയുമായി. പിടികൊടുക്കാതെ കുതിച്ച മരണസംഖ്യ തീരെ ഇല്ലെന്നായി. താൽക്കാലികമായി തുറന്ന ആശുപത്രികൾ എല്ലാം അടച്ചുപൂട്ടി. പനി ക്ലിനിക്കുകൾ പണി നിർത്തി.
അതുവരെയും അടഞ്ഞുകിടന്ന വ്യവസായ ശാലകളിൽ വീണ്ടും പുകക്കുഴലുകൾ സജീവമായി. കപ്പലുകൾ ചരക്കുമായി വീണ്ടും ചൈനീസ് തുറമുഖങ്ങൾ വിട്ടുതുടങ്ങി. വുഹാൻ ഒഴികെ പ്രവിശ്യകളിൽ ഒരു രോഗി പോലും ഇപ്പോൾ റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല. മറ്റു രാജ്യങ്ങളിലുടനീളം രോഗികളുടെ എണ്ണം കുത്തനെ കൂടുേമ്പാഴാണ് ഇതെന്നുകൂടി ഓർക്കണം.
വൈറസ് മാത്രമല്ല, പ്രതിവിധിയും മെയ്ഡ് ഇൻ ചൈന
രോഗം ബാധിക്കുന്നവരിൽ 80 ശതമാനവും ഒരു പരിചരണവുമില്ലാതെ ഭേദമാകുമെന്നതാണ് കൊറോണവൈറസിെൻറ സവിശേഷത. 10-15 ശതമാനത്തിനേ ഇത് തീവ്രമാകൂ. അതിലേറെയും പ്രതിരോധ ശേഷി തീരെ കുറഞ്ഞ പ്രായം കൂടിയവരിൽ. മരിക്കുന്നവരുടെ എണ്ണം പിന്നെയും കുറയും. പക്ഷേ, അതിവേഗം അടുത്തവരിലേക്ക് പടരാൻ ശേഷിയുള്ളതെന്നതാണ് ഈ വൈറസിെൻറ അപകടം. അതുകൊണ്ടുതന്നെ, ലോകം മുഴുക്കെ കുറ്റം പറഞ്ഞിട്ടും ജനുവരി 23 ഓടെ വുഹാൻ സമ്പൂർണമായി ചൈന അടച്ചിട്ടു. പിറകെ മറ്റു നഗരങ്ങളും- വീടുകളിലേക്ക് ചുരുങ്ങിയത് ചൈനയിൽ മാത്രം 75 കോടി പേർ. ഇവരിലൊരാളും
വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് ശാസിച്ചു. വാഹനമോടിക്കുന്നവരെ വഴിയിൽ തടഞ്ഞ് രോഗം നിർണയിച്ചു. രോഗികളെ പിടിച്ച് ‘ഐസൊലേഷൻ’ വാർഡുകളിലേക്ക് മാറ്റി. കേട്ടുകേൾവിയില്ലാത്തതായിരുന്നു പ്രതിരോധ മാർഗങ്ങൾ. ഇത്തിരി കൂടിപ്പോയെന്ന് ലോകം ഒന്നായി കുറ്റപ്പെടുത്തിയ പരിഹാരക്രിയകൾ.
എല്ലാം ഹൈടെക്; സഹായിക്കാൻ ‘ബിഗ് ഡേറ്റ’
രോഗ പരിശോധനക്ക് പതിവു ലബോറട്ടറി പരിശോധന മാത്രമായിരുന്നു തുടക്കത്തിൽ ലഭ്യമായ ഏക മാർഗം. ദിവസങ്ങൾക്കിടെ സുലഭമായി കിറ്റുകൾ വിപണിയിലെത്തി. മിനിമം വിവരമുള്ള ആർക്കും പരിശോധന നടത്താവുന്നവയായിരുന്നു കിറ്റുകൾ. ആപ്പുകളും സഹായിക്കാനെത്തി. 30 കോടി പേർ ഉപയോഗിക്കുന്ന പിൻഗൻ ഗുഡ് ഡോക്ടർ എന്ന ആപ്പ് ഇതിലൊന്ന്. ആലിബാബ എന്ന ഓൺലൈൻ ഭീമൻ ആളുകളെ തരംതിരിക്കാൻ ആരോഗ്യ ക്യു.ആർ കോഡ് സംവിധാനം ഇറക്കി. ഇടപഴകിയവരുടെ സ്വഭാവം പരിഗണിച്ച് പച്ച മുതൽ ചുകപ്പുവരെയായി ആളുകളെ തരംതിരിച്ചു. ഷെജിയാങ്, സിച്വാൻ, ഹൈനാൻ, ചോങ്കിങ് എന്നിവിടങ്ങളിലെ 20 കോടി പേരുടെ വിവരങ്ങൾ ഈ ആപ്പ് പങ്കുവെച്ചു. അതോടെ, പലർക്കും ആരും വിലക്കിയില്ലെങ്കിലും പുറത്തിറങ്ങാൻ വെയ്യന്നായി.
വഴികളിലും വിമാനത്താവളങ്ങളിലും ആളുകളുടെ താപനില അളക്കാൻ ബെയ്ജിങ് ആസ്ഥാനമായുള്ള ഫേസ് പ്ലസ് പ്ലസ് എന്ന സ്ഥാപനം അത്യാധുനിക സംവിധാനം പുതുതായി വിപണിയിലെത്തിച്ചു. സിച്വാനിലും മറ്റും 5ജി ടെലികോം നെറ്റ്വർക്കുകൾ ഡോക്ടർമാർക്ക് അധിക സേവനം നൽകി.
പൊതുനിരത്തിൽ മാസ്ക് ധരിക്കാത്തവരെ കണ്ടെത്താൻ നിർമിത ബുദ്ധിയുടെ മേഖലയിലുള്ള കമ്പനികളായ ബായ്ഡു, സെൻസ് ടൈം എന്നിവ സഹായവുമായി എത്തി. യിൻച്വാവാനിൽ കൂടുതൽ പേരിൽ സന്ദേശമെത്തിക്കാൻ ഡ്രോണുകളായിരുന്നു സഹായം.
ഒരു വശത്ത്, ചെറുത്തുനിൽപിെൻറ മാധ്യമമായി ടെക്നോളജി മുന്നേ നടന്നപ്പോൾ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ഒാൺലൈൻ വിദ്യാഭ്യാസവും കോവിഡ് കാല സാങ്കേതികതയുടെ വലിയ മേൻമയായി. ദശലക്ഷങ്ങളാണ് പുതുതായി ഓൺലൈൻ ക്ലാസുകളിൽ ചേർന്നത്. വെർച്വൽ ക്ലാസ്മുറികളിലേക്ക് ചേക്കേറിയ കുട്ടികളെ ഇനി തിരിച്ച് നാലു ചുമരുകൾക്കകത്തെ ക്ലാസ് മുറികളിലേക്ക് എങ്ങനെ എത്തിക്കുമെന്നതാണ് അധികൃതരുടെ അടുത്ത ആധി.
ഭക്ഷണ വിതരണത്തിന് ആപ്പുകൾ സജീവമായത് മറ്റൊന്ന്. മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടന്നപ്പോഴും വിൽപന ആപ്പിലായതോടെ വ്യാപാര നഷ്ടമില്ലെന്നായി.
ഇത്രയും ഇതിലേറെയും ചെയ്തതോടെ, ആഴ്ചകൾ കൊണ്ട് ചൈനയിൽ കോവിഡിനും വില്ലൻ പരിവേഷം നഷ്ടപ്പെട്ടുെവന്നത് സത്യം.
ലോകം പിന്നെയും ചൈനക്കു പിറകെ
രോഗം പിടിച്ച് ചൈന കിടന്നപ്പോൾ പഴി പറയാൻ മൽസരിച്ചവരിപ്പോൾ ചൈനക്കു പിറകെയാണ്. സാങ്കേതികതയിൽ ഏറെ മുന്നിലെന്ന് സ്വയം അഹങ്കരിച്ച യൂറോപ്യൻ രാജ്യങ്ങളിൽ പലയിടത്തും ചൈനയിൽനിന്ന് വിദഗ്ധരെത്തിയിട്ടുണ്ട്. ഹാർവഡ് പോലുള്ള സ്ഥാപനങ്ങൾ ചൈനക്കാർക്കൊപ്പം ചേർന്ന് മരുന്ന് വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ചൈന പരീക്ഷിച്ച ‘സോഷ്യൽ ഐസൊലേഷെന’ അന്ന് തെറി വിളിച്ചവർ സ്വന്തം പ്രധാനമന്ത്രിയെ വരെ ഏകാന്ത വാസത്തിന് വിട്ടു. ട്രംപ് പോലും പരിശോധനക്ക് വിധേയനായി. മരുന്നല്ല, വിട്ടുനിൽക്കലാണ് മാർഗമെന്ന് ചൈന ഓതിനൽകിയ മന്ത്രം ഇറ്റലിയെയും യു.എസിനെയും മാത്രമല്ല, യൂറോപിലെയും മിഡിൽ ഈസ്റ്റിലെയും ഒട്ടുമിക്ക രാജ്യങ്ങളെയും അടച്ചിട്ട വീടുകളാക്കി. ഇനിയിപ്പോൾ മരുന്ന് വികസിപ്പിക്കാനും ഡോ. സോങ് നാൻഷാെൻറ സംഘം മുന്നിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.