സമസ്തക്ക് കേരളം സംഭാവന ചെയ്ത അതുല്യ പണ്ഡിതനായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ സി.കെ.എം. സാദിഖ് മുസ്ലിയ ാര്‍. സമസ്തയുടേയും മുസ്ലിം കൈരളിയുടേയും എല്ലാവിധ സ്പന്ദനങ്ങളും അറിയുന്ന മുശാവറയിലെ സീനിയര്‍ പണ്ഡിതനായിരുന ്നു അദ്ദേഹം. പാലക്കാട്, മലപ്പുറം ജില്ലകളില്‍ സമസ്ത കെട്ടിപ്പടുത്തതില്‍ അദ്ദേഹത്തിെൻറ പങ്ക് അദ്വിതീയമാണ്. < /p>
പണ്ഡിതനായ ഇ.കെ. ഹസന് മുസ്ലിയാരുടെ തണലില്‍ അദ്ദേഹം പാലക്കാടിേൻറയും മലപ്പുറത്തിേൻറയും ഗ്രാമ ഗ്രാമാന്തര ങ്ങളില്‍ സഞ്ചരിച്ചു സമസ്തയുടെ സന്ദേശം എത്തിച്ചു. പട്ടിക്കാട് ജാമിഅ നൂരിയയില്‍ നിന്ന് ഫൈസി ബിരുദം നേടിയ ശേഷം പ ാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജിലാണ് ഹസന് മുസ്ലിയാരുടെ കീഴില്‍ അധ്യാപനം ആരംഭിച്ചത്. ശംസുല്‍ ഉലമ ഇ.കെ. < br /> അബൂബക്കര്‍ മുസ്ലിയാരായിരുന്നു ഹസന് മുസ്ലിയാര്‍ക്ക് സാദിഖ് മുസ്ലിയാരെ നിര്‍ദേശിച്ചു കൊടുത്തത്. അവിടെ ഒരു പതിറ്റാണ്ടോളം അധ്യാപക വൃത്തിയില്‍ തുടര്‍ന്നു.
പിന്നീട് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് അറബിക് കോളജ് പ്രിന്‍സിപ്പല്‍ ആയി ചുമതലയേറ്റു. തുടര്‍ന്ന് കുളപ്പറമ്പ്, പട്ടാമ്പി വലിയ ജുമുഅ മസ്ജിദ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഈ സമയങ്ങളില്‍ എല്ലാം സമസ്തയുടെ സംഘടനാരംഗത്തു സജീവമായിരുന്നു സാദിഖ് മുസ്ലിയാര്. മദ്രസ അധ്യാപകരുടെ ക്ഷേമ കാര്യങ്ങളില്‍ ആയിരുന്നു എപ്പോഴും മുസ്ലിയാരുടെ ശ്രദ്ധ. സമസ്ത പാലക്കാട് റേഞ്ച് പ്രസിഡൻറ് ആയിട്ടാണ് സാദിഖ് മുസ്ലിയാര് സംഘടനാ രംഗത്തുകടന്നു വരുന്നത്.
പിന്നീട് പടിപടിയായി വിവിധ സ്ഥാനങ്ങളില്‍ എത്തി അദ്ദേഹം തെൻറ പാടവം തെളിയിച്ചു. 1976ല്‍ സമസ്ത മുശാവറ അംഗമായി. അപ്പോഴെല്ലാം അദ്ദേഹത്തിന് മാര്‍ഗദര്‍ശി ആയത് ഇ.കെ. ഹസന് മുസ്ലിയാര് ആയിരുന്നു. സമസ്തയുടെ പോഷക സംഘടന ആയ എസ്.വൈ.എസ് കെട്ടിപ്പടുക്കുന്നതില്‍ ഹസന് മുസ്ലിയാര്‍ക്കൊപ്പം സാദിഖ് മുസ്ലിയാരും ഓടിനടന്നു. ജില്ലയിലെ വിവിധ സമസ്ത സ്ഥാപങ്ങളുടെ ഭാരവാഹിത്വം അദ്ദേഹം വഹിക്കുന്നുണ്ടായിരുന്നു.
1971ല്‍ സമസ്ത പാലക്കാട് ജില്ല ഘടകം രൂപവത്കരിച്ചത് മുതല്‍ മരണംവരെ ജനറല്‍ സെക്രട്ടറി ആയിരുന്നു അദ്ദേഹം. ഇ.കെ. ഹസന് മുസ്ലിയാര്, കൂടാതെ എന്‍.കെ. അബ്ദുല്ലപ്പു മുസ്ലിയാര്, ആനക്കര കോയക്കുട്ടി മുസ്ലിയാര് എന്നിവരുടെ കൂടെ സാദിഖ് മുസ്ലിയാര് പ്രവര്‍ത്തിച്ചു. സമസ്തയില്‍ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് ഉണ്ടായപ്പോള്‍ സമസ്തയുടെ സ്ഥാപനങ്ങള്‍ കൈവിട്ടു പോകാതിരിക്കാനും ജില്ലയില്‍ സംഘടനയുടെ പ്രവര്‍ത്തനം ശക്തമാക്കാനും അദ്ദേഹം കഠിനപ്രയത്നം നടത്തി.
മരണം നടക്കുന്നതിനു മണിക്കൂറുകള്‍ മുമ്പാണ് അദ്ദേഹം സമസ്തയുടെ കീഴിലുള്ള അധ്യാപകര്‍ക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം മാധ്യമങ്ങളില്‍ മഷി പുരളുന്നതിനു മുമ്പേ അദ്ദേഹം വിടവാങ്ങിയിരിക്കുന്നു. മുസ്ലിയാരുടെ ജീവിത ലാളിത്യത്തിെൻറ, സൂക്ഷ്മതയുടെ, ദൈവഭയത്തിെൻറ ആഴം അറിയാന്‍ അദ്ദേഹം താമസിച്ചിരുന്ന പുല്ലശ്ശേരിയിലെ വീട് മാത്രം മതി തെളിവായി. സ്നേഹത്തിെൻറ ആഴക്കടലായിരുന്നു സാദിഖ് മുസ്ലിയാർ. പറയാനുള്ളത് ആരായാലും വളച്ചുകെട്ടില്ലാതെ മുഖത്തുനോക്കി പറയുന്ന പ്രകൃതം അദ്ദേഹത്തെ വേറിട്ട വ്യക്തിത്വമാക്കി.
പ്രതീക്ഷയുടേയും വെളിച്ചത്തിേൻറയും ഒരു തിരിനാളം കൂടി കെട്ടുപോയിരിക്കുന്നു. മതപരമായാലും രാഷ്ട്രീയമായാലും തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സാദിഖ് മുസ്ലിയാര് ഇനിയില്ല. ഈ വിടവ് അങ്ങനെ തന്നെ നിലനില്ക്കും കാലങ്ങളോളം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.