സർക്കാർ സംവിധാനത്തോടൊപ്പം ജനകീയ പങ്കാളിത്തത്തോടെ കേരളം ലോകത്തിനുതന്നെ മാ തൃകയാകുന്നവിധത്തിൽ വൈറസ് പ്രതിരോധവഴിയിൽ മുന്നേറുന്നത് അകംകേരളത്തിന് നൽകുന ്ന സമാധാനം ചെറുതല്ല. അതേസമയം, പുറംകേരളം പ്രത്യേകിച്ചും ഇന്ത്യക്കു പുറത്തെ മലയാളിക ളുടെ അവസ്ഥ സങ്കീർണമാണ്. കേരളത്തിലെത്തിയ വിദേശികൾ രോഗമുക്തി നേടി സന്തോഷത്തോടെ സ് വദേശത്തേക്കു മടങ്ങാൻ കാത്തിരിക്കുമ്പോൾ വിദേശത്ത് മലയാളികളുടെ മരണനിരക്ക് ഉയരു കയാണ്. ഈ സംഭവവികാസങ്ങളെ അകംകേരളം ഗൗരവത്തോടെ കാണുന്നുണ്ട് എന്നത് ആശ്വാസകരമാണ ്. എന്നാൽ, ഈ കരുതൽ കേന്ദ്ര സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകുമ്പോൾ മാത്രമേ ലോകത്ത് എ മ്പാടുമുള്ള ഇന്ത്യക്കാർക്ക് ആശ്വസിക്കാൻ വകയുണ്ടാകുന്നുള്ളൂ. അതോടൊപ്പം ഗൾഫ് പ്രവാ സികളുടെ കാര്യത്തിൽ ചില അടിയന്തര കരുതൽകൂടി ആവശ്യമായിട്ടുണ്ട്.
കോവിഡിൽനിന്ന ് എത്രയും പെെട്ടന്ന് മുക്തരാകാനുള്ള ശ്രമത്തിലാണ് ഓരോ രാജ്യവും. എന്നാൽ, ചില രാജ്യങ്ങൾക്ക് സ്വന്തം പൗരന്മാർക്കൊപ്പം ഇതരരാജ്യത്തെ പൗരന്മാരുടെ കാര്യത്തിലും അതിശ്രദ്ധ ചെലുത്തേണ്ടിവരുന്നു. ആ കാര്യത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ എത്രയോ ഇരട്ടിയാണ് ഗൾഫിലെ ഇന്ത്യക്കാർ. 30 ലക്ഷത്തോളം മലയാളികൾ ഗൾഫ് രാജ്യങ്ങളിലുണ്ട്. ആ മലയാളികളിൽ 70 ശതമാനത്തോളം താഴെകിട ജോലി ചെയ്യുന്നവരാണ്. സൂപ്പർ മാർക്കറ്റ്, ഗ്രോസറി, ക്ലീനിങ് കമ്പനി, ചെറുകിട ടെക്നിക്കൽ കമ്പനി, ഡെലിവറി, ഡ്രൈവർമാർ തുടങ്ങിയ വലിയ വിഭാഗം തൊഴിലാളികൾക്ക് കോവിഡ്കാലത്ത് പ്രത്യേക ശ്രദ്ധ ലഭിക്കാൻ കേരള, കേന്ദ്ര സർക്കാറുകൾ താൽപര്യമെടുക്കണം.
ഇൗ തൊഴിലാളികളുടെ താമസം ലേബർ ക്യാമ്പിലോ ഫ്ലാറ്റുകളിൽ ഷെയറിങ്ങിലോ ആണ്. ഷെയറിങ് സംവിധാനത്തിൽ ഒരു മുറിയിൽതന്നെ 10 വരെ ആൾക്കാർ താമസിക്കുന്നു. ലേബർ ക്യാമ്പിെൻറ ജനസാന്ദ്രത ആ പേരിൽതന്നെയുണ്ട്. ഇൗ അവസ്ഥയിൽ കൊറോണ വൈറസ് പ്രതിരോധസംവിധാനത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്നത് ഏറെ ഗൗരവപ്പെട്ട വിഷയമാണ്. ഇതിനകം പല ഗൾഫ് രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യകെട്ടിടങ്ങൾ ഐസൊലേഷൻ സംവിധാനത്തിലേക്കു മാറ്റിയത് പ്രവാസികൾക്ക് നൽകുന്ന സമാധാനം ചെറുതല്ല. അപ്പോഴും വലിയ വിഭാഗം പ്രവാസികൾ വല്ലാത്ത മാനസിക സംഘർഷത്തിൽതന്നെയാണ്.
കഴിഞ്ഞ രണ്ടാഴ്ചയായി ജോലി ഇല്ലാതിരിക്കുകയും ഉള്ള ജോലിയിൽ കൃത്യമായ ശമ്പളം കിട്ടാതിരിക്കുകയുംകൂടിയാകുമ്പോൾ പ്രവാസികളുടെ ആശങ്ക വർധിക്കുകയാണ്. പൂർണ ആരോഗ്യമുള്ളവർ രോഗപ്രതിരോധശേഷിയുള്ളതിനാൽ വൈറസ് ബാധയെ ചെറുക്കും എന്നത് ശുഭവാർത്തയാണ്. എന്നാൽ, നേരംതെറ്റിയ ഉറക്കവും പാതിരാ അത്താഴവും വലിയ ശതമാനം പ്രവാസികളെ പലതരം ജീവിതശൈലീരോഗികളായി മാറ്റി. ഇതൊക്കെ സഹിച്ചാണ് പ്രവാസികൾ കുടുംബം പുലർത്തുന്നത്. അപ്പോഴും കുടുംബത്തിന് നാട്ടിൽ കിട്ടുന്ന സാമൂഹികസംരക്ഷണമാണ് അയാൾക്ക് സമാധാനിക്കാനുള്ള അവസരമുണ്ടാക്കുന്നത്. കോവിഡ്കാലത്ത് നാട്ടിനെ ഓർത്തല്ല, സ്വന്തം ജീവനെ ഓർത്തുള്ള ആധിയിലാണ് പ്രവാസികൾ. ഇൗ ആശങ്ക അകറ്റാൻ കേരള, കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം.
ഓരോ ഗൾഫ് രാജ്യവും പ്രവാസികളെ ബോധവത്കരിക്കാൻ അക്ഷീണ യത്നം നടത്തുന്നുണ്ട്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ മെഡിക്കൽ സംഘങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നു. എന്നാൽ, ക്വാറൻറീനിൽ കിടക്കുന്നവർക്ക് വീട്ടുകാർ വിഷമിേക്കണ്ട എന്നു കരുതി വിഡിയോ കാളുകൾ നിർത്തി കുടുംബത്തെ സന്തോഷിപ്പിച്ചുനിർത്തേണ്ട ബാധ്യതകൂടിയുണ്ട്.
ഇത്തരമൊരു ഘട്ടത്തിൽ നാടൊന്നു ചേർത്തു പിടിച്ചെങ്കിലെന്ന് പ്രവാസികൾ ആഗ്രഹിക്കുന്നു. ഓരോ ഗൾഫ് രാജ്യത്തെയും സ്ഥിതിഗതികളും പ്രവാസികളുടെ ആരോഗ്യപ്രശ്നങ്ങളും കൃത്യമായി നിരീക്ഷിച്ചുള്ള നാട്ടിൽനിന്നുള്ള ഇടപെടൽ പ്രവാസികൾ ആഗ്രഹിക്കുന്നു. നിലവിൽ കൃത്യമായ പരിചരണം ലഭ്യമാണെങ്കിലും സാമൂഹികവ്യാപനം ഉണ്ടായാൽ അത് പ്രവാസികളെ കനത്ത മാനസികസമ്മർദത്തിലാണ് എത്തിക്കുക.
ലോക്ഡൗണിനുശേഷം വിമാന സർവിസ് തുടങ്ങിയാൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ തയാറാകണം. പ്രായമായവർ, മറ്റ് അസുഖത്താൽ ബുദ്ധിമുട്ടുന്നവർ, രോഗാവസ്ഥയിലും യാത്രചെയ്യാൻ പറ്റുന്നവർ ഇതൊക്കെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ ഇപ്പോൾതന്നെ ശ്രമം തുടങ്ങണം. രോഗാവസ്ഥ പരിഗണിച്ച് പ്രത്യേക വിമാനംതന്നെ ചാർട്ടർ ചെയ്ത് നേരെ കേരളത്തിലെ പ്രത്യേക ഐസൊലേഷൻ സെൻററിലേക്ക് കൊറോണ വൈറസ് ബാധിതരെ എത്തിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കണം.
ഈ രോഗത്തിെൻറ പ്രതിരോധമായ സാമൂഹിക അകലം പാലിക്കുക എന്നതിെൻറ ശാസ്ത്രീയ വശങ്ങൾ ചിലർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. നൂറോളം ആൾക്കാർ താമസിക്കുന്ന കെട്ടിടത്തിൽ വ്യത്യസ്ത രാജ്യക്കാരാണുള്ളത്. ഇവർ എല്ലാവരും ഉപയോഗിക്കുന്ന പൊതു ഇടങ്ങളായ ലിഫ്റ്റ്, കൊറിഡോർ, സ്പർശനസാധ്യതയുള്ള ഭിത്തികൾ ഇതൊക്കെ നാട്ടിലേതുപോലെ സൂക്ഷ്മമായി നിരീക്ഷിച്ച് കൈകാര്യംചെയ്യാൻ ഒരുപാട് പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ സാമൂഹിക വ്യാപനത്തിൽ ഗൾഫ് രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം വർധിക്കാനിടയുണ്ട്.
ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ച് ഇന്ത്യയിലെ മെഡിക്കൽസംഘത്തെ ഇന്ത്യക്കാർ കൂടുതലുള്ള ഗൾഫ് രാജ്യത്തേക്ക് അയക്കാനുള്ള സാധ്യത പരിശോധിക്കണം. ഏറ്റവും കൂടുതൽ മലയാളികളുള്ളതിനാൽ കേന്ദ്ര സർക്കാറിെൻറ അനുമതിയോടെ കേരളത്തിന് ഇടപെടൽ ആവുമോ എന്നു ശ്രമിക്കണം. നിലവിലെ ലോക കേരള സഭയുടെയും നോർക്ക റൂട്ട്സിെൻറയും വിവിധ പ്രവാസി സംഘടനകളുടെയും ഏകോപനത്തിലൂടെ ഇത് സാധ്യമാക്കാം. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികൾക്ക് നിലവിൽ ഇത്തരം സംഘടനകളുമായി ബന്ധമുണ്ട്. അവരൊക്കെ ഇപ്പോൾതന്നെ ഈ രാജ്യങ്ങളിലെ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇതൊക്കെ പരിഗണിച്ച് നല്ലൊരു ഏകോപനത്തിലൂടെ പ്രവാസികളെ ആശങ്കയിൽനിന്നും കടുത്ത മാനസിക സംഘർഷങ്ങളിൽനിന്നും രക്ഷിക്കാൻ സർക്കാറിനു കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.