സാമൂഹിക അകലത്തിലും സാധ്യത അടുത്തുണ്ട്​

കേരളത്തിലെ സാമൂഹിക ബന്ധങ്ങളുടെയും ത്രിതല പഞ്ചായത്ത് കുടുംബശ്രീ സംവിധാനങ്ങളുടെയും സേവന തൽപരരായ എൻ.ജി.ഒകളുടെ യും യുവസമൂഹത്തി​െൻറയും സജീവമായ ഇടപെടലിലൂടെ, കോവിഡി​െൻറ പ്രഹര ശേഷി ഒരുപരിധി വരെ പ്രതിരോധിക്കാം. കോവിഡിനെ ച െറുക്കാൻ യുവാക്കൾക്ക് സോഷ്യൽ മീഡിയ സഹായകമാവും. മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്​ വിദ്യാർഥികൾ, സാങ്കേതിക വിദ്യ ാഭ്യാസ സ്ഥാപനങ്ങളിലെയും മറ്റു കലാലയങ്ങളിലെയും വിദ്യാർഥികൾ, സന്നദ്ധ സംഘങ്ങൾ എന്നിവർക്ക്​ കോവിഡ്​ അപായനിരക് ക് കുറക്കാൻ സഹായിക്കാം.

ചികിത്സരേഖകളുടെ അഭാവം ഒഴിവാക്കാൻ
കേരളത്തിൽ 70 ശതമാനത്തിലേറെയും ചികിത്സക് കായി ആശ്രയിക്കുന്ന സ്വകാര്യ ആശുപത്രികൾ രേഖകളും പരിശോധനാ ഫലങ്ങളും അവിടെതന്നെയാണ് സൂക്ഷിക്കുക. ഇവ ലഭ്യമാക്കാ തെ രോഗമൂർച്ഛയിൽ പെ​െട്ടന്ന് തിരക്കേറിയ മറ്റ്​ ആശുപത്രിയിലെത്തുമ്പോൾ രോഗിയുടെ മറ്റു പല രോഗങ്ങളുടേയും കൃ ത്യവിവരം അവിടെ നൽകാൻ കഴിയുന്നില്ല. ഫലമോ? അപകടകരമായ പല ചികിത്സ സാഹസങ്ങൾക്കു വിധേയമാകേണ്ടി വരുന്നു.

മുതിർന ്നവർക്കും നിത്യരോഗികൾക്കും വൈകല്യമുള്ള കുഞ്ഞുങ്ങൾക്കും, അവരുടെ കൈവശമുള്ള ചികിത്സരേഖകളും സ്വകാര്യ ആശുപത്രിയിൽനിന്നു അപേക്ഷ നൽകി വാങ്ങുന്ന രേഖയും ചേർത്ത് ഓരോ കുടുംബത്തിലേയും മുതിർന്ന പൗരന്മാർക്കും ജീവിതശൈലീ രോഗികൾക്കും ഏറക്കുറെ കൃത്യമായ ചികിത്സ രേഖ തയാറാക്കണം. വാട്സ്​ആപും ഡിജിറ്റൽ സ്​കാനറും ഫോണും പ്രിൻററുമൊക്കെ ഉപയോഗിച്ച്​ ഓരോ വീട്ടിലും ഒരു യുവാവിന്​/ വിദ്യാർഥിക്കു പോലും മെഡിക്കൽ സംഘടനകളുടെ മാർഗനിർദേശപ്രകാരം ചെയ്യാൻ കഴിയും. ഈ രേഖ പകർച്ചവ്യാധി സമയത്ത് േപ്രാട്ടോകോൾ പാലിച്ച് ചികിത്സിക്കാൻ സഹായകമാകും.

മരുന്നു ലഭ്യത ഉറപ്പാക്കാം
സ്വ​േതയുള്ള നിഷ്ഠക്കുറവ്, ഗവ.ആശുപത്രിയിലെ ഒ.പി തിരക്ക്, ശാരീരിക ശേഷിക്കുറവ്, തൊഴിൽ തിരക്ക്, സാമ്പത്തിക ശേഷിക്കുറവ് ഒക്കെത്തന്നെ നിലവിൽ കൃത്യമായി മരുന്നു കഴിക്കാൻ രോഗിയെ വിമുഖനാക്കുന്നുണ്ട്. കോവിഡിനു ശേഷം സാമൂഹിക അകലം പാലിച്ചും, ഭയത്തിലും വീട്ടിൽ കഴിയുകയാണ് പല രോഗികളും. മരുന്നു വാങ്ങി നൽകുന്ന പലരും കോവിഡ് മൂലം ബാധിച്ച സാമ്പത്തിക ദുരിതത്തിലാണ്. ഇതോടൊപ്പം ട്രഷറി നിയന്ത്രണം, മെഡിക്കൽ സർവിസ്​ കോർപറേഷൻ സപ്ലൈ വൈകുന്നത് ഉൾപ്പെടെ പല കാരണങ്ങളാൽ പി.എച്ച്.സിയിലെ പ്രഷറി​​െൻറ മരുന്നും പ്രമേഹത്തിനുള്ള ഇൻസുലിനുമൊക്കെ മുടങ്ങി രോഗം മൂർച്ഛിച്ചിട്ടും വീട്ടിൽ കഴിയുന്ന കുറേ മനുഷ്യരുണ്ട്. ഇവരുടെ വിലാസവും ഫോണും കണ്ടെത്തി സുമനസ്സുകളുടെ സംഭാവനകളിലൂടെ രണ്ടോ മൂന്നോ മാസത്തെ മരുന്ന് വളൻറിയർ സേവനം വഴി അവരുടെ വീട്ടിലെത്തിക്കാം. രക്തം ശേഖരിച്ച് പരിശോധിപ്പിച്ച്, ഡോക്ടറുമായി വിഡിയോ കാൾ/ഡിജിറ്റൽ കൺസൾട്ടേഷൻ നടത്തി കുറിപ്പടി മരുന്നുകൾ ക്രമീകരിക്കാം. ഡോക്ടറോട് ആലോചിച്ച് വൃദ്ധരോഗികളിൽ മരുന്നുകൾ ക്രമീകരിച്ച് ഡെലീറിയം (വിഭ്രാന്തി) ഒഴിവാക്കാം. മരുന്നി​​െൻറ ലഭ്യതക്കുറവ് ഉണ്ടെങ്കിൽ പഞ്ചായത്തുകൾക്ക് 2019–20 ലെ ചെലവാകാത്ത പ്ലാൻഫണ്ട് അവസാനഘട്ട ഭേദഗതിയിലൂടെ മരുന്നുകൾ വാങ്ങാൻ സർക്കാറിന് അനുമതി നൽകാം.

പാലിയേറ്റിവ് രോഗികൾക്ക് സേവനം ഉറപ്പാക്കാം
ഹോംകെയർ ടീമിൽ കൂടുതൽ നഴ്​സിങ്​ വിദ്യാർഥികളെയോ, സീനിയർ മെഡിക്കൽ വിദ്യാർഥികളെയോ നിയോഗിച്ച് പരമാവധി വേഗത്തിൽ ഈ മാസം മുഴുവൻ പാലിയേറ്റിവ് രോഗികളിൽ സേവനം എത്തിക്കണം. ഡോക്ടേഴ്സ്​ ഹോംകെയർ വഴിയോ വിഡിയോകാളിലൂടെയോ പാലിയേറ്റിവ് ടീം വിദഗ്​ധ ഡോക്ടറുമായി സംവദിക്കാൻ രോഗികൾക്ക് അവസരമൊരുക്കണം. ശേഷം ഫോണിലൂടെയും വിഡിയോ കാളിലൂടെയും ഫോളോ അപ് മെഡിക്കൽ, സാമൂഹികശാസ്​ത്ര വിദ്യാർഥികൾക്കും ഏറ്റെടുക്കാം. സുമനസ്സുകളുടെ സഹായത്തോടെ ഓക്സിജൻ, ഹാൻഡ്സക്​ഷൻ നെബുലൈസർ എന്നിവ വാങ്ങി നൽകാം. സാനിറ്റൈസറും മാസ്കും ലഭ്യമാക്കണം. കുറച്ച് പാലിയേറ്റിവ് രോഗികളെ ഐ​െസാലേഷൻ ചെയ്യേണ്ടി വന്നാൽ തൊട്ടടുത്ത് വൃത്തിയാർന്ന ആരാധനാലയങ്ങളുടെ നല്ല വായു സഞ്ചാരമുള്ള ഹാളുകൾ അവർക്കായ് തുറന്ന് നൽകുക. അത്യാവശ്യമുള്ള ബ്ലഡ് ടെസ്​റ്റുകൾ അടുത്തുള്ള സർക്കാർ / സ്വകാര്യ ലാബ് ടെക്നീഷ്യൻമാരുടെ സഹായത്തോടെ നടത്തുക. മരുന്ന് മാത്രമല്ല, ഇവരുടെ ഉറ്റവർ പട്ടിണിയിലാകുന്ന സാഹചര്യമുള്ളതിനാൽ ശുചിത്വ േപ്രാട്ടോകോൾ പാലിച്ച് എല്ലാ ദിവസവും ഭക്ഷണം, ട്യൂബിലൂടെയുള്ള ദ്രവഭക്ഷണം നൽകൽ, ശുചിയാക്കൽ, ഒക്കെ ഉറപ്പാക്കാൻ സന്നദ്ധപ്രവർത്തകരും അയൽക്കൂട്ടങ്ങളും ശ്രദ്ധിക്കുക. മെഡിക്കൽ വിദ്യാർഥികൾ സൗജന്യ മരുന്ന് സാമ്പിളുകൾ ഏജൻസികളിൽ നിന്നും ഡോക്ടർമാരിൽ നിന്നും ശേഖരിച്ച് നൽകുക.

നിത്യരോഗികളെ നഗര ആശുപത്രിയുടെ തിരക്കിലേക്ക് വിടാതെ മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ വഴി സ്​പെഷലിസ്​റ്റ്​ സേവനങ്ങൾ നൽകാം. കിടപ്പുരോഗികൾക്കും മുതിർന്ന അച്ഛനമ്മമാർക്കും സ്​നേഹത്തി​െൻറ കരസ്​പർശം അന്യമാകുമ്പോൾ മനോവിഷമം വരാതെ ഫോണിലൂടെയും, കൃത്യമായ സുരക്ഷിത അകലം പാലിച്ചും, ബന്ധുക്കൾക്ക് അവരുടെ ഈ ഏകാന്തകാലം സജീവമാക്കാം.
വൃദ്ധ അഗതികളെയും, അനാഥ മ​േനാരോഗികളെയും, ബുദ്ധി മാന്ദ്യമുള്ളവരെയും പുനരധിവസിപ്പിക്കുന്ന നിരവധി കേന്ദ്രങ്ങൾ മനോരോഗവിദഗ്ധരുടെയോ, മനഃശാസ്​ത്രജ്ഞരുടെയോ, സൈക്യാട്രിക് നഴ്​സിങ്​ പരിശീലിപ്പിക്കപ്പെട്ട നഴ്സി​െൻറ പോലുമോ ചികിത്സയും മേൽനോട്ടവുമില്ലാതെ ഓരോ ജില്ലയിലുമുണ്ട്. മുതിർന്ന പൗരന്മാരിൽ പലരും ദീർഘകാല അശാസ്​ത്രീയ മരുന്നുപയോഗം മൂലമുള്ള മെറ്റബോളിക് സിൻ​േഡ്രാമി​െൻറ ഭാഗമായി പ്രമേഹവും, ഹൃേദ്രാഗവുമൊക്കെ അനുഭവിക്കുന്നവരാണ്. ഇവരുടെയൊക്കെ രക്തപരിശോധനകളോ, ഇ.സി.ജിയോ മറ്റ് അവശ്യ പരിശോധനകളോ നടന്നിട്ട് വർഷങ്ങളായിട്ടുണ്ടാകും. മഹാമാരിക്ക് മുമ്പായി ഒരിക്കലെങ്കിലും ഈ മുഴുവൻ പേരെയും സമഗ്ര പരിശോധനക്ക്​ വിധേയമാക്കാം. അവരുടെ ചികിത്സ ശാസ്​ത്രീയമായി ക്രമപ്പെടുത്തിയാൽ പിന്നീട് ഓൺലൈനായെങ്കിലും വിവിധ ആശുപത്രികളിലോ വീട്ടിൽ പോലുമോ ഇരുന്ന് ഇവരുടെ തുടർ മോണിറ്ററിങ്​ ഉറപ്പാക്കാം.

കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ ചില പ്രഫഷനൽ സംഘടനകളുടെ സഹായവാഗ്ദാനങ്ങൾ മുഖ്യമന്ത്രി പരാമർശിച്ചു. അടുത്ത ദിവസം മെഡിക്കൽ സംഘടനയുടെ പ്രധാന ഭാരവാഹി പറയുകയാണ്, ഞങ്ങൾ ഇപ്പോൾ പണിയൊന്നുമില്ലാതെ ആശുപത്രിയിൽ ചീട്ടുകളിച്ചിരിപ്പാണ്. പാതി പേരെ വീട്ടിൽ വിശ്രമത്തിന്​ അനുവദിക്കണമെന്നും കോവിഡ്​ വരുമ്പോൾ യുദ്ധസന്നദ്ധരായി ആരോഗ്യത്തോടെ തിരിച്ചെത്താമെന്നും. ഇനി തിരക്കേറുമ്പോൾ സർക്കാർ സ്​പെഷലിസ്​റ്റുമാർ അവകാശം പ്രഖ്യാപിച്ചെത്തും. ജോലി സമയം, ഷിഫ്​റ്റ്​ സൗകര്യം, സ്​റ്റാഫ് പാറ്റേൺ എന്നിവയിൽ തുടങ്ങി, ഫാർമസിസ്​റ്റ്​, നഴ്സ്​, സ്​പെഷാലിറ്റി ചികിത്സ വരെയുള്ള കാര്യങ്ങളിൽ അവകാശത്തർക്കങ്ങൾ ഉടലെടുക്കും. ഇൗ മെഡിക്കൽ അടിയന്തരാവസ്ഥയിൽ അത​ു കൈയൊഴിയാനാവില്ലേ? ഫ്രീയാകുന്ന സ്​പെഷാലിറ്റി ഡോക്ടർമാർക്കും സ്​റ്റാഫിനും കോവിഡ്-19 ഇൻ പേഷ്യൻറ്​സിനെ ചികിത്സിക്കാനും, ജീവിതശൈലി ക്ലിനിക്, പാലിയേറ്റിവ് പരിചരണം എന്നിവയുടെ ഫീൽഡ് /മൊബൈൽ ക്ലിനിക്കിലോ, വിഡിയോ പ്ലാറ്റ്​ഫോമിലോ ചികിത്സിക്കാനും പ്രത്യേക ഹ്രസ്വകാല പരിശീലനം നൽകണം. ശക്തമായ അടിയന്തര ചട്ടനിർമാണവും േപ്രാട്ടോകോളും സർക്കാർ നടപ്പാക്കിയില്ലെങ്കിൽ നമ്മുടെ ദ്വിതീയ, തൃതീയ സ്​പെഷാലിറ്റി ആശുപത്രി സംവിധാനങ്ങൾ കോവിഡ് കൊടുങ്കാറ്റിൽ നിലം പൊത്തും.

പഞ്ചായത്തുപദ്ധതികളുടെ സാങ്കേതിക കുരുക്കഴിക്കുക
ആർദ്രം മിഷനിൽ ജില്ല ആശുപത്രികളിൽ സൂപ്പർസ്​പെഷാലിറ്റി ചികിത്സയടക്കം പല സ്വപ്നപദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഏറ്റവും അത്യന്താപേക്ഷിതമായ വ​െൻറിലേറ്റർ ഐ.സി.യു, എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽപ്പോലും ധനവകുപ്പ് തസ്​തിക അനുവദിച്ചിട്ടില്ല. ഈ സംവിധാനത്തിന് പരിശീലനം ലഭിച്ച ഡോക്ടർ, സ്​പെഷാലിറ്റി ടെക്നീഷ്യൻ, സൂപ്പർ സ്​പെഷലിസ്​റ്റ്​ എന്നിവർക്കായി പദ്ധതി വെക്കാൻ ജില്ല പഞ്ചായത്തുകളും കോർപറേഷൻ മുനിസിപ്പാലിറ്റികളും ഒക്കെ തയാറാണ്. തടസ്സമെ​െന്തന്നറി​േയണ്ടേ? 2009 ലോ മറ്റോ തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ പദ്ധതി മാർഗരേഖയിൽ ശമ്പളം നൽകാൻ പദ്ധതി പാടില്ല എന്ന വ്യവസ്ഥ (ചില വിഭാഗങ്ങൾക്ക് ഇളവ് നൽകുന്നുണ്ടുതാനും). കോവിഡ് കാലത്തെ അടിയന്തര സാഹചര്യം മനസ്സിലാക്കിയെങ്കിലും തദ്ദേശ ആരോഗ്യ വകുപ്പുകൾ ഇടപെട്ട് എമർജൻസി, മെഡിസിൻ സ്​പെഷലിസ്​റ്റ്​, ടെക്നീഷ്യൻമാർ, മറ്റ് അവശ്യ സ്​റ്റാഫുകൾ എന്നിവരെ നിയമിക്കാൻ പദ്ധതി ​െവച്ച് കൂടുതൽ ഐ.സി.യു സംവിധാനങ്ങൾ ജില്ലതലങ്ങളിലെങ്കിലും പ്രവർത്തന സജ്ജമാക്കണം. നിപ കാലത്തും പ്രളയകാലത്തും കേരളം ലോകത്തിനു കാണിച്ചുകൊടുത്ത നിസ്വാർഥ മാനവസ്​നേഹത്തി​െൻറ അതിരില്ലാത്ത കൂട്ടായ്മകളെ ഉപയോഗപ്പെടുത്തി സ്വകാര്യ ആശുപത്രികളുടെ ശാസ്​ത്രീയ-സാമൂഹിക നിയന്ത്രണം ഉൾപ്പെടെ ഏറ്റെടുത്ത് ശക്തമായ നടപടികളെടുത്താൽ കോവിഡിനെ പിടിച്ചുകെട്ടാം.
(മെഡിക്കൽ സർവിസ്​ സൊസൈറ്റി ഒാഫ്​ ഇന്ത്യ ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - Covid 19 issue Kerala news-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.