(അമേരിക്കയുടെ ആരേ ാഗ്യ നയതന്ത്രപ്രതിനിധിയും അറ്റ്ലാൻറയിലുള്ള യു.എസ് സെേൻറഴ്സ് ഫോർ ഡിസീസ് ക ൺട്രോളിലെ പകർച്ചവ്യാധി വിദഗ്ധനുമാണ് ഡോ. ഷാഹുൽ ഹമീദ്
ഇബ്രാഹീം. ആഫ്രിക്കൻ യ ൂനിയനിലേക്കുള്ള അമേരിക്കൻ ഹെൽത്ത് അറ്റാഷെ, സാർസ് പ്രതിരോധത്തിനായി മുൻ
യു.എസ ് പ്രസിഡൻറ് ജോർജ് ബുഷ്
രൂപവത്കരിച്ച വിദഗ്ധസമിതിയിലും
െമർസ് രോഗം ന േരിടാനുള്ള സൗദി
ഭരണകൂടത്തിെൻറ ദൗത്യസംഘത്തിലും അംഗം, വിവിധ അന്തർദേശീയ കലാശാ ലകളിൽ അഡ്ജങ്ക്റ്റ് പ്രഫസർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. മലപ്പുറം ജി ല്ലയിലെ കോട്ടക്കൽ
സ്വദേശിയാണ്. കോവിഡ് സാഹചര്യത്തെക്കുറിച്ച് ഡോ. ഷാഹു ൽ ഹമീദുമായി മീഡിയവണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് മുഹമ്മദ് അൻവർ നടത്തി യ
സംഭാഷണത്തിൽനിന്ന്)
വൈറസിെൻറ വ്യാപനം തടയുന്നതില്‍ ലോക്ഡൗണിന് പ്രധാ ന പങ്കുണ്ട്. രോഗബാധിതനായ ഒരാളില്‍നിന്ന് മറ്റുള്ളവരിലേക്ക് അസുഖം പടരുന്നത് അവസ ാനിപ്പിച്ചാലേ ഇൗ മഹാമാരിയില്‍നിന്ന് രക്ഷപ്പെടാനാകൂ. അതിനാൽ, സമ്പൂര്‍ണ അടച്ചിടല്‍ ഗുണം ചെയ്യും. നിലവിലെ സാമൂഹിക സാഹചര്യം പരിഗണിച്ചാൽ പൂര്‍ണ അടച്ചിടല്‍ എത്രത്തോളം പ് രാവര്ത്തികമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്.
എങ്കില്‍ വൈറസ് വ്യാപനം തടയുന്നതിന്
എന്താണ് മാര്‍ഗം?
ആര്‍ക്കും അറിയില്ല. 2007ല്‍ മഹാമാരി തടയാൻ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ പൂര്‍ണ അടച്ചിടല്‍ ഞങ്ങള്‍ മൂന്നു മാസത്തേക്കാണ് ആലോചിച്ചത്. പക്ഷേ, ഇത് എഴുതിവെച്ച നിയമമൊന്നുമല്ല. വൈറസ് വ്യാപനത്തിെൻറ സ്വഭാവം അനുസരിച്ച് കാലാവധിയില്‍ മാറ്റമുണ്ടാകാം. ചൈനയില്‍ ഒരു മാസമായിരുന്നു ലോക്ഡൗണ്‍. രണ്ടാഴ്ചയാണ് വൈറസിെൻറ ഇന്‍ക്യുബേഷന്‍ സമയം. വൈറസ് ബാധിച്ചയാളായിരിക്കും ആയിരങ്ങളിലേക്ക് പകരുന്നത്. എത്ര സാമ്പിളുകള്‍ ഈ സമയത്ത് പരിശോധിക്കുന്നു എന്നതും പ്രധാനമാണ്. ഉദാഹരണത്തിന്, അമേരിക്കയില്‍ കോവിഡ് പകരുന്നത് എട്ടു ശതമാനം വെച്ചാണ്. പോസിറ്റിവ് കേസ് കുറഞ്ഞാല്‍ ലോക്ഡൗണ്‍ കുറക്കുന്നത് ആലോചിക്കാം.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ
എങ്ങനെ ഈ വ്യാപനം മറികടക്കും?
എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ പദ്ധതികളുണ്ടാകും. മൂന്നു കാര്യങ്ങളാണ് രോഗവ്യാപനം തടയുന്നതില്‍ പ്രധാനം.
1. നിങ്ങള്‍ ഇടപെട്ടുതുടങ്ങുന്ന സമയം
ഇതിെൻറ മികച്ച ഉദാഹരണമാണ് സൗദി അറേബ്യ. ഒരു കോവിഡ് -19 കേസ് പോലും പോസിറ്റിവ് ആകാത്ത സമയത്താണ് സൗദി ഉംറ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. നിങ്ങള്‍ ഏത് രാജ്യത്തുള്ളവരാണെന്നതല്ല, എത്രവേഗത്തില്‍ നിങ്ങള്‍ ഇടപെടുന്നു എന്നതാണ് പ്രധാനം.
ബ്രിട്ടനും സ്വീഡനും അടക്കമുള്ള രാജ്യങ്ങള്‍
തനിയെ രോഗപ്രതിരോധ ശേഷി വരും എന്ന്
പറയുന്നത് സാധ്യമാണോ?
ജീവശാസ്ത്രപരമായ ഒരു സാധ്യത അതിനുണ്ട്. പക്ഷേ, എയ്ഡ്സ് പോലുള്ള അസുഖത്തിൽ അതുണ്ടായില്ല. 1981ല്‍ കണ്ടുപിടിച്ച എയ്ഡ്സിന് ഇതുവരെ ആര്‍ജിത പ്രതിരോധശേഷി ഉണ്ടായില്ല. അതിനു വിരുദ്ധമായി, മീസില്സിെൻറ കാര്യത്തില്‍ വാക്സിന് വഴി രോഗം നിയന്ത്രിക്കാനായി. കോവിഡ് -19ന് അങ്ങനെ ആര്‍ജിത പ്രതിരോധശേഷി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. പ്രതിരോധശേഷി വരട്ടെ എന്ന് വിചാരിച്ച് നൂറുകണക്കിന് ആളുകളെ മരിക്കാന്‍ വിടാനുമാവില്ല.
ആറു ലക്ഷം ജനസംഖ്യയുള്ള ലക്സംബര്‍ഗില്‍ ജനസംഖ്യ ആറു ലക്ഷം. അവിടെ 670 പോസിറ്റിവ് കേസുകള്‍. 140 ദശലക്ഷം ജനസംഖ്യയുള്ള റഷ്യയില്‍ കോവിഡ് കേസുകള്‍ കുറവ്. റഷ്യ എന്തെങ്കിലും മറച്ചുവെക്കുന്നുണ്ടോ?
റഷ്യ വല്ലതും മറച്ചുവെക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ, വൈറസ് വ്യാപനം തടയാന്‍ അവർ സ്വീകരിച്ച നടപടികളുടെ ടൈമിങ് വളരെ പ്രധാനമാണ്. ചൈനയുമായുള്ള അതിര്‍ത്തി ജനുവരിയില്‍തന്നെ അടച്ചു. ലോകം കോവിഡ് -19നെ മഹാമാരയൊയി പ്രഖ്യാപിക്കുന്നതിന് മുമ്പ്. എത്ര സാമ്പിളുകള്‍ പരിശോധിച്ചു എന്നതിനെ ആശ്രയിച്ചാണ് എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്ന കണക്ക് വരുന്നത്. ജനസംഖ്യ കൂടുതലാണ് എന്നതിനാല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നില്ല. അതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്ത കേസുകളെ മാത്രം ആശ്രയിക്കരുത്. ഓരോ കേസും മഞ്ഞുമലയുടെ അറ്റം മാത്രമാണ്.
അതായത്, എത്രപേര്‍ക്ക് രോഗം ബാധിച്ചു
എന്നറിയാന്‍ ഇനിയും സമയം എടുത്തേക്കും
എന്നാണോ?
തീര്‍ച്ചയായും. എല്ലാവരും പോയി കോവിഡ് -19 ബാധ പരിശോധിക്കുന്നില്ലല്ലോ. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ മാത്രമാണ് പരിശോധനക്ക് വിധേയമാകുന്നത്. ഒരാളില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുതന്നെ അയാള്‍ വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ത്തുന്നു.
കോവിഡ് -19െൻറ വ്യാപനം എത്രകാലം നീണ്ടുനില്‍ക്കും, പ്രതിരോധ മരുന്നോ വാക്സിനോ കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍? താൽക്കാലികമായി പിന്‍വാങ്ങിയ ശേഷം വീണ്ടും രോഗവ്യാപനം
ഉണ്ടാകുമോ, ചൈനയിലെ പോലെ?
എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ഹെറാള്‍ഡ് വേവ് എന്ന ഒരു ഘട്ടമുണ്ടാകും. സൂനാമി ഉണ്ടായപ്പോഴാണ് ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്. സൂനാമിയുണ്ടാകുമ്പോഴുണ്ടാകുന്ന ആദ്യ തിരമാലയാണിത്. ഇതൊരു മുന്നറിയിപ്പായിരിക്കാം. അതുപോലത്തന്നെയാണ് വൈറസും. ആദ്യ മുന്നറിയിപ്പിനു ശേഷം വീണ്ടും വരാം, വരാതിരിക്കാം. വരാതിരുന്നു എങ്കില്‍ നമ്മുടെ മുന്‍കരുതല്‍ നടപടികള്‍ ഫലവത്തായി എന്നാണ് അര്‍ഥം.
ആദ്യഘട്ടത്തില്‍ വൈറസ് വ്യാപനം ഉണ്ടായ ചൈനയില്‍ പക്ഷേ, സാർസ് വൈറസ് പിന്നീട് വന്നിട്ടില്ല. മെർസ് വീണ്ടും വന്നു. കൊറോണ വൈറസിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. പക്ഷേ, ചൈനപോലെ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ വീണ്ടും വന്നുകൂടായ്കയില്ല.
ദക്ഷിണ കൊറിയ രോഗവ്യാപനം തടഞ്ഞത് ഒരു മാതൃകയാണെന്നു കരുതുന്നുണ്ടോ?
തീര്‍ച്ചയായും. വിവിധ മതങ്ങളും ആചാരങ്ങളും ഉള്ള സ്ഥലങ്ങളാണ് ഇന്ത്യയും ആഫ്രിക്കയും. ദക്ഷിണ കൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ അങ്ങനെയല്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണവര്‍. അത് ആ രാജ്യങ്ങളുടെ മാത്രം പ്രത്യേകതയാണ്.
അച്ചടക്കമാണ് പ്രധാനമെങ്കില്‍ സ്പെയിനിലും ഇറ്റലിയിലും എന്ത് സംഭവിച്ചു?
യൂറോപ്യൻ രാജ്യങ്ങളെ കോവിഡ് -19 ബാധിച്ചത് അപ്രതീക്ഷിതമാണ്. ചൈനയിലും അടുത്ത പ്രദേശങ്ങളിലും എന്താണ് സംഭവിക്കുകയെന്നാണ് എല്ലാവരും നോക്കിയത്. ഹോങ്കോങ്, മക്കാവു, ജപ്പാന്, തായ്വാന്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിൽ പടരും എന്നാണ് പ്രാഥമിക ഘട്ടത്തില്‍ കരുതിയിരുന്നത്. അതിനിടെ യൂറോപ്പില്‍ രോഗം വന്നവര്‍ യഥേഷ്ടം കറങ്ങിനടന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ തോതില്‍ ടൂറിസ്റ്റുകള്‍ എത്തും. ചൈനയില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വലിയ തോതിലുള്ള ടൂറിസ്റ്റ് മൂവ്മെൻറ് നടന്നു. യൂറോപ്പില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം വളരെ കൂടുതലാണ്. ജനസംഖ്യക്ക് അനുസൃതമായി കുട്ടികള്‍ ജനിക്കാത്ത രാജ്യങ്ങളാണ് പലതും. വയോജനങ്ങള്‍ക്ക് വൈറസ് ബാധ ഉണ്ടായി. അവര്‍ മറ്റു പല ജീവിതശൈലീരോഗങ്ങളും ഉള്ളവരായിരുന്നു. പ്രായം കൂടുന്തോറും മരിക്കാനുള്ള സാധ്യത (മോര്‍ട്ടാലിറ്റി റേറ്റ്) കൂടും. അതാണ് യൂറോപ്പില്‍ സംഭവിച്ചത്.
ചൈനയേക്കാള്‍ പോസിറ്റിവ് കേസ് കുറഞ്ഞിട്ടും മരണനിരക്ക് ഇറ്റലിയില്‍ കൂടുതലാണ്. അവിടെ വൈറസിന് എന്തെങ്കിലും രൂപമാറ്റം സംഭവിച്ചെന്ന് പറയാമോ?
വൈറസിന് രൂപാന്തരണം പ്രാപിക്കാന്‍ വളരെ കുറവ് സമയം മതി. പേക്ഷ, രൂപാന്തരണമുണ്ടായോ എന്ന് പറയാനാകില്ല. അതിനാലാണ് വൈറസിെൻറ വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നത്. വ്യാപനം കുറയുമ്പോള്‍ രൂപാന്തരണം നടക്കാനുള്ള സാധ്യതയും കുറയും. വൈറസിന് കൂടുതല്‍ വളരാനുള്ള/ രൂപമാറ്റം സംഭവിക്കാനുള്ള സമയം കിട്ടാതെ വരും. അതോടെ വൈറസിെൻറ പ്രഹരശേഷി കുറയും.
ഇന്ത്യയില്‍ ജനസംഖ്യ വളരെ കൂടുതലാണ്.
ജനസാന്ദ്രത വളരെ കൂടുതലാണ്കേരളത്തില്. ഒരു സമൂഹവ്യാപനം ഉണ്ടായാല്‍ എങ്ങനെ
നേരിടാന്‍ പറ്റും?
മൂന്നു കാര്യങ്ങളാണ് ഇതില്‍ പ്രധാനം.
ഒന്ന്, സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വൈറസ് വ്യാപനം. രണ്ട്, സാമൂഹിക അകലം എന്ന നിര്‍ദേശം എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്. മൂന്ന്, എത്ര സാമ്പിളുകള്‍ പരിശോധിക്കപ്പെടുന്നുണ്ട്. ‘നിപ’യെ അതിജീവിച്ചതാണ് കേരളം. നിലവിലുള്ള നിയന്ത്രണങ്ങള്‍ ജനങ്ങള്‍ കാര്യമായി സ്വീകരിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ശുഭപര്യവസാനമായിരിക്കും. ഇല്ലെങ്കില്‍ ദുരന്തമാണ് കാത്തിരിക്കുന്നത്. 1.3 ബില്യണ്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. നിങ്ങളില്‍ ആയിരത്തില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടായാല്തന്നെയുള്ള സ്ഥിതി ഒന്ന് ആലോചിച്ചുനോക്കൂ.
വൈറസ് ബാധിതരെ നേരത്തേ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്നതില്‍ നിങ്ങൾ വിജയിച്ചാല്‍, അനുകൂല ഫലം ഉണ്ടാകും എന്നതില്‍ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.