ആയുധങ്ങൾക്കല്ല, ആരോഗ്യമേഖലക്കാണ് ലോകത്തെ സുരക്ഷിതമായി നിലനിർത്താനാവുക എന്ന തിരിച്ചറിവ് വീണ്ടെടുത്ത കാലം എന്നാണ് കോവിഡ് ഘട്ടത്തെ ലോകം അടയാളപ്പെടുത്തപ്പെടുക. ആരോഗ്യപരിരക്ഷാമേഖലയിൽ ഗവേഷണങ്ങൾക്കും നിക്ഷേപങ്ങൾക്കും സജ്ജമാകുവാൻ ഗൾഫിലെ ഭരണാധികാരികൾ ആഹ്വാനം ചെയ്യുന്നുമുണ്ട്. നിങ്ങളെപ്പോലുള്ളവരെ ഒപ്പം ലഭിച്ചത് ഭാഗ്യമായി കരുതുന്നു എന്നാണ് കോവിഡ് വിരുദ്ധപോരാളികളുമായി ആശയവിനിമയം നടത്തവെ അബൂദബി കിരീടാവകാശി മലയാളി നഴ്സിനോട് പറഞ്ഞത്. കോവിഡ് വിരുദ്ധ പ്രയത്നങ്ങളിൽ മുഴുകിയ മലയാളി ഡോക്ടർക്ക് പൗരത്വം നൽകിയാണ് ഒമാൻ തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചത്. ദുബൈ ദീർഘകാല താമസത്തിനുള്ള ഗോൾഡൻ വിസ നൽകിയവരിലും ഏറെയുണ്ട് മലയാളി ഡോക്ടർമാർ. കുവൈത്തിൽ ഇന്ത്യൻ ആരോഗ്യസംഘം പ്രത്യേകമായി എത്തിയാണ് കോവിഡ് പോരാട്ടത്തിൽ ഭാഗമായത്. ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ സ്വകാര്യആശുപത്രി ജീവനക്കാർക്ക് ആറുമാസത്തേക്ക് സർക്കാർ ആശുപത്രികളിൽ താൽകാലിക നിയമനം നൽകിക്കഴിഞ്ഞു. കാലാവധി കഴിഞ്ഞാലും അവർക്ക് തുടരാനാകുമെന്നും സൂചനയുണ്ട്. ബഹ്റൈനിലും സൗദി അറേബ്യയിലും മുൻകാലങ്ങളേക്കാൾ കൂടിയ ആദരവാണ് ഇന്ത്യൻ ആതുരശുശ്രൂഷകർക്ക് ലഭിക്കുന്നതിപ്പോൾ. സർക്കാർ ആശുപത്രികളിൽ ലോക്ഡൗണും ആകാശവിലക്കും നിലനിൽക്കെ തന്നെ ഇന്ത്യയിൽ നിന്ന് ആരോഗ്യപ്രവർത്തകരെ എത്തിക്കുവാൻ ഗൾഫ്രാജ്യങ്ങളെല്ലാം ആകാശപാത തുറന്നിട്ടിരുന്നു. മറ്റേതു മേഖലകളിൽ സ്വദേശിവത്കരണം നടപ്പാക്കിയാലും ആരോഗ്യവകുപ്പുകളിൽ സമീപഭാവിയിൽ അതുണ്ടാവില്ല. ഇൗ രാജ്യങ്ങളിലെല്ലാം സർക്കാർ ആശുപത്രികൾക്ക് ആരോഗ്യ അനുബന്ധ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ മുമ്പന്തിയിലുണ്ട് മലയാളി സംരംഭകർ. പല മേഖലകളിലും നഷ്ടങ്ങളുടെയും തിരിച്ചടിയുടെയും കണക്കു പറയുേമ്പാൾ 300 ഇരട്ടിവരെ വളർച്ചയുണ്ടാക്കിയ കഥകൾ പങ്കുവെക്കുന്നുണ്ട് ശുചീകരണ ഉപകരണ മേഖലയിലെ സംരംഭകർ.
എണ്ണ വിലക്കയറ്റം ഉൗർജമാകും
കോവിഡിനൊപ്പവും ശേഷവുമുള്ള ജീവിതത്തിന് ഏറ്റവും ചടുലതയോടെ ഒരുങ്ങുന്ന ഭൂപ്രദേശവും ഗൾഫ് മേഖലയാണ്. േലാക്ഡൗണിനുശേഷം തുറന്ന ദുബൈയിലെ മാളുകളിൽ വാരാന്ത്യം ചെലവിടാനെത്തിയവരുടെ എണ്ണം സാധാരണ ജീവിതത്തിെൻറ വീണ്ടെടുപ്പിനായുള്ള സന്നദ്ധതയാണ് പ്രകടമാക്കുന്നത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്. എന്നാൽ, ആപത് കാലത്ത് പിടിച്ചുനിൽക്കാൻ ധൈര്യം കാണിക്കുന്നവരെ ചതിച്ച ചരിത്രമില്ല ഗൾഫിന്. കുവൈത്ത് യുദ്ധകാലത്തും സാമ്പത്തിക മാന്ദ്യത്തിലും ഇൗ മണ്ണിനൊപ്പം നിന്ന മലയാളി സംരംഭകരാണ് പിന്നീട് ആകാശഗോപുരം കണക്കെ വളർന്നതെന്നോർക്കണം. ആദ്യമാസങ്ങളിൽ മാന്ദ്യമുണ്ടാവുമെങ്കിലും വിനോദസഞ്ചാര സീസൺ തുടങ്ങുേമ്പാഴേക്ക് പൂർവസ്ഥിതിയിലേക്ക് സാമൂഹിക ജീവിതം തിരിച്ചെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഇൗ രാജ്യങ്ങൾ. അതിനാൽ വിപണിയിലെ പരിക്കുകളും തൊഴിൽ നഷ്ടവും വൈകാതെ ഇവർ മറികടക്കും.
എണ്ണ വില ഉയരുന്നത് മേഖലക്ക് ഉൗർജമായി മാറും. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലും വിവര സാേങ്കതിക രംഗത്തും നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും കുതിച്ചുയരും എന്നുതന്നെയാണ് അനുമാനിക്കപ്പെടുന്നത്. കായിക മേഖലയിൽ പണ്ടത്തേതു പോലെ അടിസ്ഥാന വിദ്യാഭ്യാസം കഴിഞ്ഞ് ഭാഗ്യാന്വേഷണം നടത്താൻ പുറപ്പെടാവുന്ന മരുപ്പച്ചയല്ല ഇനിമേൽ മരൂഭൂ രാജ്യങ്ങൾ. പേക്ഷ, മികവുറ്റവർക്ക് അവസരം ആവോളമുണ്ട്. ഏറ്റവും മുന്തിയവയെ എന്തു വിലകൊടുത്തും സ്വന്തമാക്കുന്ന അറബ് ശീലത്തിന് മാറ്റം വരുത്താൻ േകാവിഡിന് കഴിഞ്ഞിട്ടില്ല.
വിവരവിദ്യയുള്ള തലകൾക്ക് വിലയുണ്ട്
കോവിഡ് പ്രതിസന്ധികാലത്ത് മരുന്നിനേക്കാൾ ഡിമാൻറും ക്ഷാമവും മാസ്ക്കുകൾക്കായിരുന്നു. ചൈനയിൽ നിന്ന് കണ്ടെയ്നർ വരുന്നതുവരെ കാത്തുനിൽക്കാൻ കഴിയില്ലല്ലോ ആരോഗ്യപ്രവർത്തകർക്ക്. ത്രിഡി പ്രിൻറഡ് മാസ്ക്കുകൾ തയാറാക്കിയാണ് യു.എ.ഇ പരിഹാരം കണ്ടത്. ദുബൈ പൊലീസിെൻറ ഇന്നവേഷൻ ലാബ് ആവെട്ട മാസ്ക്കുകൾ കൂടുതൽ സമയം ധരിക്കുേമ്പാഴുണ്ടാകുന്ന പ്രയാസം ഒഴിവാക്കാൻ സഹായിക്കുന്ന ത്രിഡി പ്രിൻറഡ് വള്ളികളും ബക്കിളുകളുമാണ് ഒരുക്കിയത്. പ്രകാശവേഗത്തിൽ ചിന്തിക്കുവാനും പ്രതിവിധികളൊരുക്കുവാനും കെൽപ്പുള്ളവർക്ക് ആത്മവിശ്വാസത്തോടെ തെരഞ്ഞെടുക്കാവുന്ന തൊഴിൽ ദേശം ഗൾഫ് തന്നെയാണ്. ലോകത്ത് ആദ്യമായി നിർമിത ബുദ്ധി വികസനത്തിന് മന്ത്രിയെ നിയോഗിക്കുകയും സർവകലാശാല സ്ഥാപിക്കുകയും ചെയ്ത ഇൗ ദേശങ്ങൾ കൃഷി, വിദ്യാഭ്യാസം, വ്യവസായം, ആരോഗ്യപരിപാലനം, ഭരണനിർവഹണം തുടങ്ങി സമസ്ത മേഖലയിലെയും വരുംകാല വെല്ലുവിളികൾക്കുള്ള പോംവഴികൾ തേടുന്നത് വിവര സാേങ്കതിക വിദ്യയുടെ മികവിലാണ്. ഒരേ സമയം സ്മാർട്ടും സുസ്ഥിരവുമായ ജീവിതരീതിയാണ് കോവിഡാനന്തരലോകത്തിലെ പ്രയാണത്തിനായി അവർ കണ്ടുവെക്കുന്നത്. നിലം തുടക്കാൻ മുതൽ ശസ്ത്രക്രിയയിൽ സഹായിക്കാൻ വരെ റോേബാട്ടുകളെ അണിയിച്ചൊരുക്കുന്നു. പണിയെടുക്കുന്നത് റോബോട്ടാണെങ്കിലും അതിനു പിന്നിലെ മസ്തിഷ്കം മനുഷ്യേൻറതു തന്നെയാണല്ലോ. അതുകൊണ്ടു തന്നെ പരമ്പരാഗത െഎ.ടി.െഎ-പോളി ഡിപ്ലോമയോ െഎ.ടി യോഗ്യതകളോ പോരാതെ വരും ഇവിടെ ആധുനിക തൊഴിൽ മേഖലയിൽ നിന്നു പിഴക്കാൻ. നൈപുണ്യവികസന-വിദ്യാഭ്യാസ മേഖലയിൽ അനുസൃതമായ മാറ്റങ്ങൾ വരുത്തിയാൽ അവസരങ്ങളുടെ വാതിൽ നമുക്കായി തുറന്നിട്ടിട്ടുണ്ടാവും ഇവിടെ.
ആ ഒഴുക്കിനെയും വൈറസ് ബാധിക്കും
കുടിയേറ്റം സംബന്ധിച്ച 2019 ലെ ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച് പ്രവാസികൾ ഇന്ത്യയിലേക്കെത്തിക്കുന്നത് 82.2 ശതകോടി അമേരിക്കൻ ഡോളറാണ്.
ഇതിൽ 19 ശതമാനവും കേരളത്തിനാണ് ലഭിക്കുന്നതെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ സർവേ ഒാൺ ഇന്ത്യാസ് ഇൻവാർഡ് റെമിറ്റൻസ് (2018) വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ ആഗോള പ്രതിസന്ധിയിൽ ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണത്തിെൻറ വളർച്ചനിരക്ക് 2019ലെ 5.5 ശതമാനത്തിൽ നിന്ന് 2020ൽ 2.3 ശതമാനമായി കുറയുമെന്ന് 2020 ഏപ്രിലിൽ ലോകബാങ്ക് പ്രവചിച്ചിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ േബാർഡിെൻറ കണക്കനുസരിച്ച് കേരളത്തിലെ ബാങ്കിങ് മേഖലയിലെ ആകെ നിക്ഷേപമായ 5,63,702 കോടി രൂപയിൽ 1,90,055.33 കോടിയും പ്രവാസികളുടെ നിക്ഷേപമാണ്. ആകെ നിക്ഷേപത്തിെൻറ 32.87 ശതമാനം. ബാങ്കുകളിലെ എൻ.ആർ.െഎ നിക്ഷേപങ്ങൾക്ക് പുറമെ അംഗീകൃത ഡീലർമാർ വഴിയും പണം എത്തുന്നു. കൂടാതെ പ്രവാസികളിൽ നിന്ന് കേരളത്തിലുള്ളവർക്ക് ലഭിക്കുന്ന സാധനസാമഗ്രികളുടെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ബാങ്കുകളിലെ പ്രതിമാസ ശരാശരി എൻ.ആർ.െഎ നിക്ഷേപം 12,243 കോടി രൂപയും സ്വകാര്യ കൈമാറ്റം 7,669 കോടി രൂപയുമാണെന്ന് റിസർവ് ബാങ്ക് പഠനത്തെയും കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി കണക്കാക്കാം.
കേരളത്തിലേക്ക് 2018-19 ൽ അംഗീകൃത വിദേശനാണ്യ ഡീലർമാർ വഴി 95.623 കോടി രൂപയും ബാങ്കുകളിലെ എൻ.ആർ.െഎ നിക്ഷേപത്തിലൂടെ 1,46,912 കോടി രൂപയും എത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡ് കണക്ക്. അതായത് 2018-19ൽ കേരളത്തിലെത്തിയ മൊത്തം പ്രവാസി പണം 2,42,535 കോടിയാണ്. 2017-18ൽ 2,11,784 കോടിയായിരുന്നു.
രണ്ടുമാസം കൊണ്ട് കുറഞ്ഞത്
2399 കോടി
പ്രവാസികളുടെ പണം വരുന്നതിൽ 2020 ജനുവരി, ഫെബ്രുവരി മാസത്തെ കുറവ് സംസ്ഥാന ആസൂത്രണ ബോർഡ് കണക്കാക്കിയിട്ടുണ്ട്്. പ്രധാന വാണിജ്യ ബാങ്കുകളിലെ എൻ.ആർ.െഎ നിക്ഷേപത്തിെൻറ അളവ്, അംഗീകൃത വിദേശനാണ്യ ഡീലർമാർ വഴി പണകൈമാറ്റത്തിലെ കുറവ് എന്നിവ കണക്കിലെടുത്താണ് ഇത് നിർണയിച്ചത്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സ്വകാര്യ കൈമാറ്റത്തിൽ 28.19 ശതമാനം കുറവുണ്ടായി- ഏകദേശം 2261.68 കോടി രൂപ. പ്രമുഖ വാണിജ്യ ബാങ്കുകളുടെ നിക്ഷേപത്തിൽ 138.29 കോടി രൂപ കുറഞ്ഞു. അതായത്, കോവിഡ് പ്രതിസന്ധി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെ എൻ.ആർ.െഎ നിക്ഷേപത്തിലുണ്ടാക്കിയ കുറവ് 2399.97 കോടി രൂപയുടേതാണ്.
(അവലംബം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആസൂത്രണ കമീഷൻ 2020 മേയിൽ നടത്തിയ
ദ്രുതപഠനം)
◆ സവാദ് റഹ്മാൻ
◆ റഫീഖ് മുഹമ്മദ്
◆ സിജു ജോർജ്
◆ നജീം കൊച്ചുകലുങ്ക്
◆ ഒ. മുസ്തഫ
◆ എ. മുസ്തഫ
◆ ടി. ജുവിൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.