ലോകം മുഴുവൻ കോവിഡ്-19 എന്ന വലിയ വിപത്ത് നേരിടുകയാണ്. അതിെൻറ ഗൗരവം നമ്മുടെ ആളു കൾ ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നാണ് ഓരോ ദിവസവും ടി.വി കാണുേമ്പാൾ തോന്നുന്നത ്. അമേരിക്കയും സ്പെയിനും ഇംഗ്ലണ്ടും ഇറ്റലിയുമൊക്കെ അനുഭവിക്കുന്നതിെൻറ ലക്ഷത്ത ിൽ ഒരംശം പോലും നമ്മുടെ നാട്ടിലേക്ക് വന്നിട്ടില്ല. പക്ഷേ, ഏതുനിമിഷവും കടന്നുവരാം. സാമൂഹിക അകലം പാലിച്ചുള്ള വീട്ടിലിരിപ്പുതന്നെയാണ് മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തിനു ഏറ്റവും നല്ല പ്രതിവിധി. സർക്കാറുകളും ആരോഗ്യസംഘടനകളും പറയുന്നത് പൂർണമായി പാലിച്ച് വീട്ടിലിരിക്കാൻ ഓരോരുത്തരും മനസ്സുവെക്കണം.
വീട്ടിലിരുന്ന് ഒരുപാട് നല്ല കാര്യങ്ങൾ നമുക്ക് ചെയ്യാനുണ്ട്. എനിക്ക് വീട്ടിലിരിക്കുന്നത് പുത്തരിയല്ല. സിനിമയുടെ ഇടക്ക് 10 ദിവസമോ ഒരു മാസമോ രണ്ടു മാസമോ വീണുകിട്ടിയാൽ വീട്ടിൽനിന്ന് പുറത്തിറങ്ങാത്ത ആളാണ് ഞാൻ. ഇപ്പോഴും ചെെന്നെയിലെ വീട്ടിലാണ്. ഞാനും ഭാര്യയും മകനും മകളും വീട്ടിലുണ്ടെങ്കിൽ വീടിെൻറ അകംതന്നെയാണ് ഞങ്ങളുടെ ലോകം. ഗേറ്റ് വിട്ട് പുറത്തുപോകാറില്ല. കൂട്ടുകാരോടൊപ്പം പാർട്ടിയോ മറ്റെവിടേക്കെങ്കിലും യാത്രയോ ഒന്നുമില്ല. വീടിെൻറ നാൽചുവരുകൾക്കുള്ളിൽ കൂടാനാണ് എനിക്കിഷ്ടം. ചെെന്നെയിലെ വീട്ടിലെത്തിയാൽ സ്ഥിരമായി ചെയ്യുന്ന കുറച്ചുജോലികളുണ്ട്. നല്ലൊരു പൂന്തോട്ടമുണ്ട്. മട്ടുപ്പാവിൽ പച്ചക്കറി കൃഷിയുണ്ട്. വളർത്തുമൃഗങ്ങളുണ്ട്. കിളികളുണ്ട്. ഈ വേനലിലും ഓരോ ദിവസവും മൂന്നു പേർക്കെങ്കിലും കഴിക്കാനുള്ള പച്ചക്കറി സ്വന്തമായി ഉൽപാദിപ്പിക്കുന്നു. ഈ സമയത്ത് അത് അമൃത് പോലെയാണ്.
21 ദിവസമല്ല, ഒരു വർഷം വീട്ടിലിരിക്കേണ്ടി വന്നാലും സന്തോഷമേയുള്ളൂ. വീടിനകത്ത് സന്തോഷം കിട്ടാതെ വരുേമ്പാഴാണ് നമ്മൾ പുറത്തുപോകുന്നത്. ജോലിത്തിരക്കുകൊണ്ട് ബന്ധങ്ങൾ നഷ്ടമാകുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അതൊക്കെ ഇപ്പോൾ തിരിച്ചുപിടിക്കാം. സമ്പന്നനും ദരിദ്രനും ദിവസക്കൂലിക്ക് കഷ്ടപ്പെടുന്നവനും ഒന്നുപോലെ ഈ സമയത്തിെൻറ വില അറിയണം. നിത്യചെലവുകൾ പരമാവധി കുറക്കുകയാണ് മറ്റൊരു കാര്യം. രാവിലെ ഒരുനേരം ഉണ്ടാക്കുന്ന ഭക്ഷണം കൊണ്ട് ഉച്ചക്കും വൈകീട്ടും കൂടി കഴിയാനാകുമെങ്കിൽ അത്രയും നല്ലത്. മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം ചെയ്യാനായാൽ അതുതന്നെ പുണ്യം. പുതിയ കാലത്തിെൻറ തിരക്കിൽ അകന്നുപോയ ബന്ധങ്ങളെ ഇപ്പോൾ വിളക്കിച്ചേർക്കാം. ഞാൻ ഒരു കൂട്ടുകുടുംബത്തിൽ ജനിച്ചയാളാണ്. അതിെൻറ സന്തോഷം ഒരുപാട് അനുഭവിച്ചിട്ടുണ്ട്. രണ്ടുനേരം വിളക്കുകൊളുത്തി എല്ലാ ആചാരാനുഷ്ഠാനങ്ങളോടും നോക്കുന്നൊരു പൂജാമുറിയാണ് എേൻറത്. അമ്പലത്തിൽ പോകുേമ്പാൾ ആലോചിക്കും. ആ അമ്പലത്തെക്കാൾ എത്രയോ പവിത്രമായ ഇടമാണ് വീട്ടിലുള്ളത്. സ്വന്തം വീട് കഴിഞ്ഞിട്ടേ നമുക്ക് എന്തുമുള്ളൂ. നമ്മുടെ വീടകംപോലെ ദൈവികമായ മറ്റൊന്നുമില്ല. ഈ സത്യം തിരിച്ചറിയേണ്ട സമയമാണിത്.
പല ജാതികളും മതങ്ങളുമെല്ലാമുണ്ടെങ്കിലും മലയാളികളെപ്പോലെ ആപത്ത് വരുേമ്പാൾ ഒന്നിക്കുന്നവരെ ലോകത്ത് വേറൊരിടത്തും കാണാനാവില്ല. ഞാൻ നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട്. അമേരിക്കയിലെ ഒരു സുഹൃത്തിെൻറ വീട്ടിൽ പോകുേമ്പാൾ ആ സ്ട്രീറ്റിലെ മറ്റു താമസക്കാരെക്കുറിച്ച് ചോദിച്ചാൽ ‘ഞങ്ങൾ 22 വർഷമായി ഇവിടെ താമസിക്കുന്നവരാണ്, അപ്പുറത്തെ വീട്ടിലാരാെണന്ന് ഞങ്ങൾക്ക് അറിയില്ല’ എന്നാകും മറുപടി. നമ്മുടെ നാട്ടിൽ ഒരാൾക്ക് എന്തെങ്കിലും ആപത്ത് വന്നാൽ ചെറുപ്പക്കാർ ഇറങ്ങുകയാണ്. കൊതിപ്പിക്കുന്ന കാഴ്ച. നമിച്ചുപോകുന്ന സഹജീവി സ്നേഹം. ഒരാൾക്ക് ഒന്നും വിട്ടുകൊടുക്കില്ല. ഞങ്ങൾ ചെയ്യാം, ഞങ്ങൾ ചെയ്യാം എന്ന വാശിയാണ് അവർക്ക്. ശരിക്കും ദൈവത്തിെൻറ സ്വന്തം നാട്ടിലാണ് നമ്മൾ ജീവിക്കുന്നെതന്ന് അഭിമാനിക്കാം. വീടിെൻറ സ്നേഹം ആവോളം ആസ്വദിച്ച് അതിനുള്ളിൽ ഹൃദയങ്ങൾകൊണ്ട് നമുക്ക് അടുത്തിരിക്കാം. നമുക്കുവേണ്ടി, നാടിനുവേണ്ടി. എല്ലാവർക്കും നല്ലതുവരട്ടെ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.