വീട്ടിലടഞ്ഞിരിക്കുന്നതിെൻറ മടുപ്പിനപ്പുറം രണ്ടാം ഘട്ട ലോക്ഡൗൺ നമ്മെ എത്തിക്കുന്ന ത് ഉപജീവന പ്രതിസന്ധി സംബന്ധിച്ച മാനസിക സമ്മർദങ്ങളിലേക്കും സംഘർഷങ്ങളിലേക്കുമ ാണ്. ആരോഗ്യജീവിതത്തിനുള്ള അച്ചടക്കവും രോഗഭീതിയുമായിരുന്നു ഒന്നാംഘട്ട ലോക്ഡൗണി ലെ പ്രധാന ഘടകം. എന്നാൽ, നാളത്തേക്ക് നമുക്കെന്തുണ്ട് എന്ന ആശങ്ക ഇതിനകം ഭരിക്കാൻ തുടങ് ങി. അനിശ്ചിതകാലത്തേക്ക് കത്തിരിക്കുമ്പോഴുണ്ടാകുന്ന ഭീമമായ വരുമാന നഷ്ടം എങ്ങനെ തരണംചെയ്യുമെന്ന ഉപജീവന ഉത്കണ്ഠ കൂടുതലായി കേൾക്കാൻ തുടങ്ങിയിരിക്കുന്നു.
മാനസികമായി ഈ പ്രതിസന്ധിയെ തരണം ചെയ്യാൻ വിവിധ കാര്യങ്ങളുണ്ട്. പ്രധാനം, ഈ ലോകത്തെങ്ങുമുള്ളവർ അനുഭവിക്കുന്ന ബുദ്ധിമുട്ടാണിതെന്ന തിരിച്ചറിവാണ്. പണക്കാരനും പാവപ്പെട്ടവനും ലോക്ഡൗണിലാണ്. ജാതി, മത, വർണ, വർഗ, ഭൂമിശാസ്ത്ര വ്യത്യാസങ്ങളൊന്നുമില്ല. നഷ്ടം എനിക്കുമാത്രമല്ല, ഏവർക്കുമുണ്ടെന്ന് ബോധ്യം വരുകയും പരസ്പര സഹകരണത്തോടെ കരകയറാൻ പരിശ്രമിക്കുകയുമാണ് വേണ്ടത്. ഒറ്റപ്പെട്ട തുരുത്തുകളായല്ല കോവിഡിനെതിരെ പോരാടേണ്ടത്, അതിജീവന കൂട്ടായ്മകളിലൂടെയാണ്. പ്രതിസന്ധികളെ അതിജീവിച്ചില്ലെങ്കിൽ കോവിഡ് അനന്തര കാലം വിഷാദരോഗത്തിേൻറതാകും.
പണമൊന്നും കിട്ടുന്നില്ലല്ലോ എന്നോർത്ത് വീട്ടിലെല്ലാവരും വിഷമിക്കുന്നതിൽ അർഥമില്ല. കുടുംബത്തിനിടയിൽ പരസ്പര ആശ്വാസത്തിെൻറയും സാന്ത്വനത്തിെൻറയും വക്താക്കളാവേണ്ടവരാണ് നാമോരോരുത്തരും. പരസ്പരം ചെയ്യാവുന്ന ചെറിയ സഹായങ്ങൾ ചെയ്യുക, വിഷമതകൾ മറ്റുള്ളവരോട് പങ്കുവെക്കുക എന്നതും അതിജീവന ടിപ് ആണ്. വ്യക്തിപരമായ സാമ്പത്തിക ഇടപാടുകളിൽ ഇളവനുവദിക്കുകയെന്ന വിശാലമനസ്കതയും നന്മയും ഈ പ്രതിസന്ധിനാളുകളിൽ നമുക്ക് മുന്നോട്ടുവെക്കാം.
പ്രളയകാലങ്ങളിലേതു പോലെ നമ്മുടെ ഭൗതിക സാഹചര്യങ്ങളൊന്നും നശിച്ചിട്ടില്ല. കായികശേഷിയും ബുദ്ധി വൈഭവവും ഭൗതിക സ്വത്തുമെല്ലാം അവശേഷിക്കുന്നു. ലോക്ഡൗൺ കഴിഞ്ഞാലും ഇവ വിനിയോഗിച്ച് പതിയെ പ്രതിസന്ധിയിൽനിന്ന് കരകയറാവുന്നതേയുള്ളൂ എന്ന ആത്മവിശ്വാസത്തിൽ വേണം ഓരോ ദിവസവും മുന്നോട്ടുപോകാൻ. അനിശ്ചിതമായി നീളുന്ന അടച്ചുപൂട്ടലിൽ ചോർന്ന വരുമാനത്തെ തിരിച്ചുപിടിക്കാൻ വരും നാളുകളിൽ നാം കൂടുതൽ പ്രയത്നിക്കേണ്ടി വന്നേക്കാമെന്നു മാത്രം. ശരീരങ്ങളെ ലോക്ഡൗൺ ചെയ്താലും മനസ്സിനെയും മാനസികോല്ലാസത്തെയും ലോക് ചെയ്യേണ്ടതില്ല, നമുക്ക് അതിജീവിച്ചേ മതിയാവൂ.
തയാറാക്കിയത്: നഹീമ പൂന്തോട്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.