ലൈംഗികപീഡന ആരോപണത്തിൽ പി.കെ. ശശി എം.എൽ.എയെ ആറു മാസത്തേക്ക് പാർട്ടി അംഗത്വത്തിൽനിന്ന് സസ്െപൻഡ് ചെയ്യാനുള്ള തീരുമാനം തന്ത്രപരം. ഒറ്റ നടപടിയിലൂടെ പാർട്ടിക്ക് ഒന്നിലേറെ ലക്ഷ്യമുണ്ട്. ഒരു നേതാവിനെ, അതും നിയമസഭാസാമാജികനെ അംഗത്വത്തിൽനിന്ന് സസ്െപൻഡ് ചെയ്യുക എന്നതിലൂടെ വലിയൊരു നടപടിയാണ് നേതൃത്വം കൈക്കൊണ്ടതെന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുകയാണ് സി.പി.എം ചെയ്യുന്നത്.
സംഘടനാ നടപടിയിൽ പരാതിക്കാരി തൃപ്തി രേഖപ്പെടുത്തിയതുവഴി എം.എൽ.എക്കെതിരായ നിയമനടപടിയിൽനിന്നും അതിലൂടെ പാർട്ടി വീണുപോയേക്കാവുന്ന വിവാദങ്ങളിലുംനിന്നും തലയൂരാനായി. നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിക്കുമെങ്കിലും, ആക്രമണത്തിന് അധികദിവസം ആയുസ്സുണ്ടാവില്ലെന്നാണ് സി.പി.എം കണക്കുകൂട്ടൽ. പൊതുസമൂഹത്തിനുമുന്നിൽ ഒൗദ്യോഗിക പക്ഷക്കാരെ സംരക്ഷിക്കുന്ന നേതൃത്വം എന്ന പ്രതിപക്ഷ- ‘ബൂർഷ്വാ മാധ്യമ’ ആരോപണത്തിെൻറ മുനയൊടിക്കാൻ കഴിെഞ്ഞന്ന ആശ്വാസവും നേതൃത്വത്തിനുണ്ട്. ഒരുതരത്തിൽ നേതൃത്വം ശശിയെ രക്ഷിക്കുകയായിരുെന്നന്ന് വിശ്വസിക്കുന്നവർ സംസ്ഥാന സമിതിയിൽതന്നെയുണ്ട്.
ശശിയെ പുറത്താക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിരുെന്നങ്കിൽ തിരിച്ചുവരവ് എളുപ്പമാവില്ലായിരുന്നു. പുറത്താക്കിയിരുെന്നങ്കിൽ കീഴ്ഘടകമായ ബ്രാഞ്ച് എന്ന കടമ്പ മുതൽ കടന്നുവരേണ്ട വെല്ലുവിളി ഉണ്ടാവുമായിരുന്നു. തരംതാഴ്ത്തിയിരുെന്നങ്കിൽ കീഴ്ഘടകത്തിൽ പ്രവർത്തിക്കേണ്ടി വന്നേനേ. എന്നാൽ, സസ്പെൻഷൻ കാലാവധി പൂർത്തീകരിച്ചാൽ, സംസ്ഥാന സമിതി തീരുമാനിച്ചാൽ ജില്ല സെക്രേട്ടറിയറ്റിലേക്ക് തിരിച്ചുവരാൻ ശശിക്ക് വഴിതുറക്കും.
ശബരിമല അടക്കമുള്ള വിഷയങ്ങളിൽ കോൺഗ്രസിനെയും ബി.ജെ.പിയെയും സംഘ്പരിവാറിനെയും നേരിടുക എന്ന ലക്ഷ്യം മുന്നിലുള്ള സി.പി.എമ്മിന് ശശി വിഷയം ഉൾപ്പെെട മറ്റെല്ലാ പ്രശ്നങ്ങളും തൽക്കാലത്തേക്കെങ്കിലും പരിഹരിക്കേണ്ടത് അനിവാര്യമായ രാഷ്ട്രീയ നടപടി കൂടിയാണ്. പുനർനിർമാണവുമായി ബന്ധപ്പെട്ടും ഭരണത്തിലും വെല്ലുവിളി നേരിടുന്ന സർക്കാറിന് വീണുകിട്ടിയ രാഷ്ട്രീയ വാതിലാണ് ശബരിമല. സി.പി.എമ്മും സർക്കാറും നിശ്ചയിച്ച അജണ്ടയിൽ യു.ഡി.എഫും ബി.ജെ.പിയും വീണതോടെ ഭരണത്തെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും അപ്രസക്തമാക്കാൻ കഴിഞ്ഞു.
സുപ്രീംകോടതി വിധിയും ഭരണഘടനാ ബാധ്യതയും മുൻനിർത്തി സർക്കാർ യു.ഡി.എഫിനെയും സംഘ്പരിവാറിനെയും എതിരിട്ടതോടെ ആദ്യം വിശ്വാസമെന്ന വികാരത്തിലേറി മുന്നേറിയവർക്ക് അടിതെറ്റി. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ സംഘ്പരിവാറും ബി.ജെ.പി അഖിലേന്ത്യ നേതൃത്വവും ന്യായീകരിച്ചതോടെ ശബരിമലയിലെ കോൺഗ്രസ്-യു.ഡി.എഫ് നിലപാട് കേരളത്തിലെ ന്യൂനപക്ഷത്തിനും മതേതര വിഭാഗത്തിനും ഇടയിൽ സി.പി.എമ്മിന് ചർച്ചയാക്കാൻ കഴിഞ്ഞു. ഇതോടെ ശബരിമലയിൽ നേരത്തേതന്നെ സംഘ്പരിവാർ രാഷ്ട്രീയത്തിനുമുന്നിൽ അടിതെറ്റിയ കോൺഗ്രസിന് തങ്ങളുടെ മതേതര മുഖം തിരിച്ചുപിടിക്കേണ്ട ബാധ്യതയായി. ബിജെ.പിയാവെട്ട, നേതാക്കളുടെ അറസ്റ്റിന് മുന്നിൽ പതറി നിൽക്കുകയാണ്. ശബരിമലയിൽ ലഭിച്ച മേൽക്കോയ്മ നിലനിർത്തുകയും മതേതരത്വം, ഭരണഘടന സംരക്ഷണം എന്നീ അജണ്ടകളിൽ കോൺഗ്രസിനെയും സംഘ്പരിവാറിനെയും തളച്ചിടുകയും ചെയ്യുക എന്ന ലക്ഷ്യം മുന്നിലുള്ള സി.പി.എമ്മിന് ശശി വിഷയം നീട്ടിക്കൊണ്ടുപോകാൻ കഴിയുമായിരുന്നില്ല.
പാർട്ടിയിൽ അവകാശമുണ്ടാവില്ല; ബാധ്യതയുണ്ടാവും
അംഗങ്ങൾക്കെതിരെ സി.പി.എം സ്വീകരിക്കുന്ന അച്ചടക്ക നടപടികളിൽ രണ്ടാമത്തെ ഉയർന്നതാണ് സസ്പെൻഷൻ. ആറ് തരത്തിലുള്ള അച്ചടക്ക നടപടികളാണ് പാർട്ടി ഭരണഘടന നിർദേശിക്കുന്നത്: 1. താക്കീത് 2. ശാസന (സെൻഷർ) 3. പരസ്യ ശാസന 4. പാർട്ടിയിൽ വഹിക്കുന്ന സ്ഥാനത്തുനിന്ന് നീക്കൽ 5. ഒരു കൊല്ലത്തിൽ കവിയാത്ത ഏതെങ്കിലും കാലയളവിലേക്ക് പൂർണ അംഗത്വം സസ്പെൻഡ് ചെയ്യൽ 6. പാർട്ടിയിൽ നിന്ന് പുറന്തള്ളൽ. ഇതിൽ രണ്ടാമത്തെ ഉയർന്ന ശിക്ഷയായ സസ്പെൻഷനാണ് സംസ്ഥാനനേതൃത്വം ശശിക്ക് വിധിച്ചത്. പൂർണ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് െചയ്തതോടെ ശശിക്ക് പാർട്ടിയിൽ അവകാശങ്ങളൊന്നും ഉണ്ടാവില്ല. പക്ഷേ, പാർട്ടിയോട് ബാധ്യത പുലർത്തേണ്ടതുണ്ട്. പാർട്ടി കമ്മിറ്റികളിൽ പെങ്കടുക്കാനാകില്ല. എം.എൽ.എ എന്ന നിലയിൽ നിയമസഭ നടപടികളിൽ പെങ്കടുക്കാമെങ്കിലും പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും.
അതേസമയം, പാർട്ടി ഏതെങ്കിലും ഉത്തരവാദിത്തമോ ജോലിയോ ചുമതലപ്പെടുത്തിയാൽ അത് നിർവഹിക്കണം. സസ്പെൻഷൻ കാലാവധി പൂർത്തീകരിച്ചാൽ ഏത് കമ്മിറ്റിയാണോ നടപടി എടുത്തത്, ആ കമ്മിറ്റിക്ക് അംഗം ഏത് കമ്മിറ്റിയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കാം. ഇതോടെ ആറുമാസത്തിന് ശേഷം സംസ്ഥാനസമിതി തീരുമാനിച്ചാൽ ജില്ല സെക്രേട്ടറിയറ്റിലേക്ക് തിരിച്ചുവരാൻ ശശിക്ക് വഴിതുറക്കും. ആ തരത്തിൽ സസ്പെൻഷൻ ശശിക്ക് ഗുണകരമാണെന്ന് വിലയിരുത്തുന്നവർ പാർട്ടിയിലുണ്ട്. ശശിയെ നേതൃത്വം പുറത്താക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിരുെന്നങ്കിൽ തിരിച്ചുവരവ് എളുപ്പമാവില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.