ആരോഗ്യ സേവനമേഖലയിൽ കലാപങ്ങൾ, വർഗീയ സ്വഭാവമുള്ളവയെങ്കിൽ വിശേഷിച്ചും, സൃഷ്ട ിക്കുന്ന ആഘാതം ചെറുതല്ല. കൊല്ലപ്പെട്ടവരുടെ കണക്കെടുപ്പുകൾക്ക് ചെറിയ പരിഗണന ല ഭിച്ചേക്കും. അതിലേറെ ഭീതിദമായ മറ്റു വിഷയങ്ങൾ പക്ഷേ, ആരോരുമറിയാതെ മൂടിവെക്കപ്പെട ും. ഒരു ജനതയുടെ ആേരാഗ്യത്തെയാണ് അത് അപായമുനമ്പിലെത്തിക്കുക. കോവിഡ് പോലുള്ള മ ഹാമാരികൾ പടർന്നുകയറുേമ്പാൾ ലഭിക്കേണ്ട നിർണായക ആതുരസേവനങ്ങൾ പോലും അവർക്ക ് നിഷേധിക്കപ്പെടും. അത്തരം ഒരു കഥയാണിത്.
വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരിയി ലെ കലാപം നടന്നയുടൻ ഒരു സന്നദ്ധസേവകൻ ഞങ്ങളുടെ മെഡിക്കൽ സംഘത്തെ വിളിച്ചു- ‘‘22കാരിയ ായ ഗർഭിണി വീടുവിട്ട് പുറത്തിറങ്ങാനാവാത്തവിധം ചകിതയാണ്, അവരെ പരിചരിക്കാൻ ഒരു ഡോക്ടറെ അയക്കുമോ?’’ ചെന്നപ്പോഴാണ് അറിഞ്ഞത്, ശിവ് വിഹാറിൽ ചാമ്പലാക്കപ്പെട്ട സ്വന്തം വീടുവിട്ടോടുേമ്പാൾ തേൻറതെന്നു പറയാവുന്നതൊക്കെയും- മരുന്നുശീട്ടുകൾ പോലും കലാപം കൊണ്ടുപോയ ഒരു ഹതഭാഗ്യ. അകന്ന ബന്ധത്തിലുള്ള ചിലരുടെ അടുത്ത് അഭയം തേടിയ അവർക്ക് ഇനി പ്രസവത്തിന് ഒരാഴ്ചയേ ഉള്ളൂ. പക്ഷേ, തൊട്ടടുത്ത തേജ് ബഹാദൂർ ആശുപത്രിയിലേക്ക് പോകുന്നത് ആലോചിക്കാനേ വയ്യ. ഈ ആതുരാലയത്തിൽ തെൻറ സമുദായക്കാർ നേരിട്ട കടുത്ത വിവേചനത്തെക്കുറിച്ച കഥകളാണ് അവരുടെ ഭീതിക്കു കാരണം. ഒടുവിൽ ഏറെ ദൂരെ സുചേത കൃപലാനി ആശുപത്രിയിൽ അവർ ഒരു കുഞ്ഞിന് ജന്മം നൽകി.
ദാരിദ്ര്യം അടയാളപ്പെട്ട നാട്
രാജ്യതലസ്ഥാനത്ത് വികസനം ചെന്നുതൊടാത്ത ഭാഗമാണ് വടക്കുകിഴക്കൻ ഡൽഹി. ആരോഗ്യക്കുറവിെൻറ ഏതു മാനദണ്ഡങ്ങളിലും ഏറ്റവും മുന്നിൽ. ന്യൂനപക്ഷ, കുടിയേറ്റ സമുദായക്കാർ. അക്ഷരാഭ്യാസം നന്നേ കുറവ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വ്യാപകം. ജനം തിങ്ങിത്താമസിക്കുേമ്പാഴും വൃത്തി തൊട്ടുതീണ്ടാത്ത പ്രദേശങ്ങൾ. അടിസ്ഥാന ആരോഗ്യപരിചരണം എത്തിയിട്ടേയില്ല.
എന്നിട്ടും, ചാന്ദ് ബാഗിൽ മണിക്കൂറുകൾ മാത്രം തങ്ങുന്ന മൊബൈൽ ആശുപത്രിക്കു ചുറ്റും 600ലേറെ പേരാണ് എത്തുന്നത്. പനി, ജലദോഷം, ശരീരവേദന... ഏറെയും ചെറിയ അസുഖങ്ങളുമായി എത്തുന്നവർ. ഉത്കണ്ഠ രോഗമായി വളർന്ന ചില യുവാക്കളെയും കണ്ടു. കൂടുതൽ അന്വേഷിച്ചപ്പോൾ ഉറക്കവും വിശപ്പും നഷ്ടപ്പെട്ട്, ഒന്നിലും ശ്രദ്ധിക്കാനാവാതെ കടുത്ത വിഷാദം പേറുന്നവരായി മാറിയവരാണ് എന്നറിഞ്ഞു. കടുത്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർ. പുതിയ സാഹചര്യങ്ങൾ വെല്ലുവിളിയായതോടെ വിട്ടുമാറാത്ത അസുഖമുള്ളവർ ക്ലിനിക്കിൽ എത്തിയിട്ടുമില്ല. ഇവരിൽ പലർക്കും രക്തസമ്മർദം വല്ലാതെ കൂടിയും ആസ്ത്മ നിയന്ത്രണംവിട്ടും പ്രയാസപ്പെടുകയാണെന്നും അറിഞ്ഞു. 25കാരനായ നഈം എത്തിയത് വേദന സഹിക്കാനാവാതെയാണ്. ഇടത് പുരികത്തിനു മുകളിൽ വലിയ വെട്ടുണ്ട്. ശരീരം മുഴുക്കെ മുറിവും. ആൾക്കൂട്ടം പെരുമാറിയതാണ്. ഇതുവരെയും ഒരു ഡോക്ടറെ കാണാനായിട്ടില്ല. പിടിച്ചുകൊണ്ടുപോയി തടവിലാക്കുന്ന എണ്ണമറ്റ കഥകൾ കേട്ട് ഭയന്നതിനാൽ വീട്ടിൽതന്നെ കഴിയുകയായിരുന്നു. അവെൻറ ആധി അസ്ഥാനത്തായിരുന്നില്ല. കലാപശേഷം ആയിരത്തിലേറെ പേരെയാണ് ഡൽഹി പൊലീസ് പിടിച്ചുകൊണ്ടുപോയത്. മഹാഭൂരിപക്ഷവും മുസ്ലിം യുവാക്കൾ. ആതുര പരിചരണമേഖലയിലെ പൊലീസ് ഇടപെടലും രോഗിയുടെ സ്വകാര്യത സംരക്ഷിക്കാനുള്ള നിയമങ്ങളുടെ അഭാവവുമാണ് പ്രത്യേക സമുദായക്കാരെ ചികിത്സ വേണ്ടെന്നുവെക്കുന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.
ഇരുകാലുകളിലും െപാട്ടലും ഇടതുകൈയിൽ കുത്തേറ്റ പരിക്കുമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 36കാരനായ സീഷാൻ. രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്ക് വിട്ടുപോകാൻ ആശുപത്രി അധികൃതരുടെ നിർദേശം കിട്ടി. വീട് ചാമ്പലായതിനാൽ പോകാനിടമില്ലെന്നും ആശുപത്രിയിൽ തുടരാൻ അനുവദിക്കണമെന്നും കെഞ്ചിയെങ്കിലും അധികൃതർ വഴങ്ങിയില്ല. വിഷമം മനസ്സിലാക്കുന്നുവെന്നും രോഗികൾ കൂടുതലായതിനാൽ മറ്റു മാർഗമില്ലെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം.
കലാപബാധിത മേഖലകളിലൂടെയുള്ള സഞ്ചാരത്തിനിടെ കത്തിച്ചും കൊള്ളയടിച്ചും നിരവധി വീടുകൾ കാണാനിടയായി. ജലപൈപ്പുകളും ശുദ്ധീകരണ സംവിധാനങ്ങളും പോലും തെമ്മാടിക്കൂട്ടം നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്. ഒരു തരത്തിലും ശുദ്ധീകരണം സാധ്യമാകാത്ത അഴുക്കു ചാലുകളിൽ ടൈഫോയ്ഡ് പടർത്തുന്ന അണുക്കൾ പെറ്റുപെരുകാൻ സാധ്യതയേറെ. പിടിപെട്ടു കഴിഞ്ഞാൽ ഒരിക്കലും പ്രതിവിധി സാധ്യമായേക്കില്ല, കട്ടായം.
സഹകരണം മാത്രമാണ് വഴി
കലാപങ്ങൾ ആരോഗ്യ സംവിധാനങ്ങളിലുണ്ടാക്കിയ ആഴമേറിയ വിടവുകൾ മനസ്സിലാക്കിത്തരുന്നുണ്ട്, ഈ ഉദാഹരണങ്ങൾ. തകർന്നുപോയ ഒരു ആരോഗ്യ സംവിധാനവും സേവന ദാതാക്കളിൽ വിശ്വാസം നഷ്ടപ്പെട്ട ഗുണഭോക്താക്കളും ചേരുേമ്പാൾ ഡൽഹി മേഖലയിൽ കോവിഡ് പ്രതിരോധം എത്ര വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്ന് ബോധ്യമാകും. അടിസ്ഥാന വികസന, നയ മേഖലകളിൽ മാത്രമല്ല, മൂല്യപരവും താത്ത്വികവുമായ തലങ്ങളിലും സർക്കാർ സ്വീകരിക്കേണ്ട സമഗ്രവും ബോധപൂർവവുമായ പദ്ധതികളുടെ ആവശ്യകത ഇവ നമ്മോടു പറയുന്നുണ്ട്.
പ്രാദേശിക മുനിസിപ്പൽ ഭരണകൂടങ്ങളുമായും പൊതുസമൂഹത്തിലെ പങ്കാളികളുമായും ചേർന്നുവേണം സർക്കാർ നയം രൂപവത്കരിക്കാൻ. ശത്രുതാപരമെന്ന് അവർ വിശ്വസിക്കുന്ന ആശുപത്രികളിലേക്ക് പോകേണ്ടിവരുന്നത് ഒഴിവാക്കാൻ മാതൃ പരിചരണ, പ്രസവ വാർഡ് ഒരുക്കണം. വലിയ ആൾക്കൂട്ടം മൊബൈൽ ക്ലിനിക്കുകൾക്കു മുന്നിൽ വരിനിൽക്കുന്ന സ്ഥലങ്ങളിൽ പ്രാദേശിക ക്ലിനിക് സ്ഥാപിക്കണം. കലാപം മാനസികമായി തളർത്തിയ പിഞ്ചോമനകൾക്കും യുവാക്കൾക്കും വയോധികർക്കും മനോബലം പകരാൻ മനഃശാസ്ത്രജ്ഞരുടെ സേവനം ഉറപ്പാക്കണം. ശാരീരിക വിഷമതകളുള്ളവർക്ക് ദീർഘകാല പരിചരണത്തിന് ഫിസിയോെതറപ്പിസ്റ്റുകൾ വേണം. അഴുക്കുചാലുകൾ ശരിയാക്കണം. കുടിവെള്ള പൈപ്പുകൾ പുനഃസ്ഥാപിക്കണം.
ആരോഗ്യ സംവിധാനങ്ങളിലും നയരൂപവത്കരണത്തിലും ഒന്നാമത്തെ പങ്ക് ജനങ്ങൾക്കുതന്നെയാകണം. ജനത്തെ ആശുപത്രിയിൽനിന്ന് അകറ്റുന്ന സംവിധാനങ്ങളും നയങ്ങളും ഇനിയും തുടരുന്ന സാഹചര്യം അരുത്. ഡൽഹി സർക്കാർ പ്രഖ്യാപിച്ച ‘ഫരിഷ്തെ ദില്ലി കെ’ (ഡൽഹിയുടെ മാലാഖമാർ) പ്രതീക്ഷ നൽകുന്നുണ്ട്. ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം. അതിന്, അടിയന്തരമായി മെഡിക്കൽ രംഗത്തുള്ളവരും സർക്കാറും ചേർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ സമാധാന മാർച്ചുകൾ നടത്തണം. ദീർഘകാലാടിസ്ഥാനത്തിൽ, മെഡിക്കൽ പ്രഫഷനലുകൾക്ക് മനുഷ്യത്വത്തിലൂന്നിയ പ്രത്യേക കരിക്കുലം തുടങ്ങണം.
കടപ്പാട്: ദ ഹിന്ദു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.