എല്ലാ കാര്യത്തിലും അസാധാരണത്വം കാത്തുസൂക്ഷിച്ചയാളായിരുന്നു ഖുശ്വന്ത് സിങ്. കാല യവനികക്കുള്ളിൽ മറഞ്ഞ് അഞ്ചുവർഷത്തിനുശേഷവും ആ സവിശേഷത അദ്ദേഹം നിലനിർത്തുന്ന ു. ഇൗയിടെ ലണ്ടനിലെ കിങ്സ് കോളജിൽ ഖുശ്വന്ത്സിങ് സാഹിത്യോത്സവം സംഘടിപ്പിക്കപ ്പെട്ടു. അദ്ദേഹത്തിെൻറ കാഴ്ചയും കാഴ്ചപ്പാടും കൂടുതൽ പ്രാധാന്യം കൈവരിക്കുന്ന സന് ദർഭമാണിത്. കാലത്തിനും ഒരു പാടു മുെമ്പ സഞ്ചരിച്ചയാളായിരുന്നു അദ്ദേഹം എന്നു പറഞ്ഞാ ൽ തെറ്റില്ല. അെത, നല്ലൊരു ദീർഘദൃക്കായിരുന്നു ഖുശ്വന്ത്.
ഒരു പതിറ്റാണ്ടിനും മുേമ ്പ ഇരുണ്ട ഫാഷിസ്റ്റ് സമയങ്ങളെ നാം അഭിമുഖീകരിക്കാൻ പോകുകയാണെന്ന് അദ്ദേഹം തിരി ച്ചറിഞ്ഞു. ഫാഷിസം നമ്മുടെ രാജ്യത്തേക്ക് കടന്നുകയറുന്നതിെൻറ ചില്ലറ ലക്ഷണങ്ങളൊ ക്കെ നമ്മിൽ പലരും കണ്ടുതുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. അന്ന്, ദീർഘദൃഷ്ടിയിൽ കണ്ട സത്യം ഖുശ്വന്ത് വിളിച്ചു പറഞ്ഞു: ‘ഇരുണ്ട നാളുകളാണ് മുന്നിൽ. ഫാഷിസം നമ്മുടെ മുറ്റം മു റിച്ചു കടന്നിരിക്കുന്നു. അതിപ്പോൾ നമ്മുടെ വരാന്തയിലേക്കു കയറി കാലൂന്നുകയാണ്’.
ഇന്ന്് ഖുശ്വന്തിെൻറ ‘ദി എൻഡ് ഒാഫ് ഇന്ത്യ’ എന്ന, പെൻഗ്വിൻ പ്രസിദ്ധീകരിച്ച കൃതി വീണ്ടും വായിക്കാനെടുത്തു. ഒരു ദശാബ്ദം മുമ്പ് ഇൗ കൃതി പുറത്തിറങ്ങിയ ഉടൻ അദ്ദേഹം എനി ക്ക് ഒരു അഭിമുഖം തന്നിരുന്നു. അതിൽ ഇന്നും പ്രസക്തമായ ചില വർത്തമാനങ്ങൾ:
? ഹി ന്ദുത്വസേനയുടെ ദേശീയത നിർവചനം താങ്കൾ അംഗീകരിക്കുന്നുണ്ടോ?
ഒരു ദേശീയവാദി, രാജ്യത്തെക്കുറിച്ചും എല്ലാ പൗരന്മാരോടും തുല്യസമീപനം പുലർത്തുന്നതിനെക്കുറിച്ചും ചിന്തിക്കുന്നവനാണ്. ഹിന്ദുത്വസർക്കാർ എല്ലാ പൗരന്മാരെയും ഒരുപോലെ പരിഗണിക്കുന്നില്ല. മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരെ ഇവിടെ വിവേചനം നിലനിൽക്കുന്നുവെന്നത് ഒരു വസ്തുതയാണ്. മുസ്ലിംകൾക്കെതിരായ വിവേചനം ബാബരി മസ്ജിദ് ധ്വംസനത്തിലും പിന്നീട് ഹിന്ദു ഭീകരവാദികളുടെ ഗുജറാത്ത് കൂട്ടക്കൊലകളിലും ചെന്നെത്തിയതോടെ, ഹിന്ദുമതം ഇസ്ലാമിനെക്കാൾ സഹിഷ്ണുതയുള്ളതാണെന്ന തത്ത്വമാണ് നശിപ്പിക്കപ്പെട്ടത്. ക്രിസ്ത്യൻ മിഷനറിമാരെ വധിച്ചതും അവരെ ആക്രമിച്ചതും ബൈബിൾ ചുെട്ടരിച്ചതുമൊക്കെ അേത നഷ്ടംതന്നെ വരുത്തിവെച്ചു.
ഇവിടെ ഒരു കാര്യം പറഞ്ഞേതീരൂ. ജിന്ന ദ്വിരാഷ്ട്രവാദവുമായി രംഗത്തെത്തും മുമ്പ് ബാലഗംഗാധര തിലക്, ലാലാ ലജ്പത് റായ്, വി.ഡി. സവർക്കർ എന്നിവർ ഹിന്ദു രാഷ്ട്ര സിദ്ധാന്തവുമായി രംഗത്തുണ്ടായിരുന്നു. യഥാർഥത്തിൽ മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ട ഒരു ഇന്ത്യൻ ഭൂപടംതന്നെ ലജ്പത് റായ് വരച്ചുവെച്ചിരുന്നു.
? താങ്കളുടെ കൃതിയിൽ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. 1984ലെ സിഖ്വിരുദ്ധ കലാപവുമായി അതിന് എന്തെങ്കിലും സാമ്യം കാണാനാവുമോ?
പറ്റും. രണ്ടിലും കലാപം നിയന്ത്രിക്കരുതെന്ന് പൊലീസിന് നിർദേശം ലഭിച്ചിരുന്നു. ന്യൂഡൽഹിയിൽ സിഖ് കലാപം നേരിൽക്കണ്ടയാളാണ് ഞാൻ. കലാപകാരികളെ അമർച്ച ചെയ്യാൻ പൊലീസ് നെന്നക്കുറച്ചേ ചെയ്തുള്ളൂ. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അനുസ്മരിച്ച മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളുമൊക്കെ അവിടെയും അതുതന്നെ ആവർത്തിച്ചുവെന്നാണ് പറഞ്ഞത്. രണ്ടിടത്തും കലാപം പ്രകോപനഫലമായാണെന്നാണ് പറഞ്ഞത്; സിഖ് കലാപത്തിന് ഇന്ദിരവധവും ഗുജറാത്തിന് ഗോധ്ര തീവണ്ടി ദുരന്തവും. അതായിരുന്നു കാര്യമെങ്കിൽ എന്തുകൊണ്ട് അതിലെ കുറ്റവാളികളെ പിടികൂടിയില്ല? ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള അധികാരവും ബാധ്യതയും ഗവൺമെൻറ് ഏറക്കുറെ കൈയൊഴിഞ്ഞ രീതിയിലാണ് പ്രവർത്തിച്ചത്. അത്യന്തം അപകടകരമായി തോന്നിയത്, വർഗീയസംഘടനകളെല്ലാം സ്വന്തമായി സ്വകാര്യസേന രംഗത്തിറക്കിയതാണ്. രാഷ്ട്രീയപ്പാർട്ടികളോട് അഫിലിയേറ്റുചെയ്ത സ്വകാര്യസേനകൾക്ക് ഭരണകൂടം അനുമതി നൽകിയാൽ പിന്നെ, ഫാഷിസത്തിന് അകത്തേക്ക് വഴിയൊരുങ്ങുകയാണ്.
? ഫാഷിസം ഇങ്ങെത്തിയെന്ന് താങ്കൾ പറയുന്നതെന്തുകൊണ്ടാണ്?
ചുറ്റിലും കാണുന്നെതല്ലാം ഫാഷിസത്തിെൻറ അടയാളങ്ങളാണ്. സുപ്രധാന ഒാഫിസുകളിലെ തസ്തികകളിലൊന്നും മെറിറ്റ് നിയമനങ്ങളല്ല നടക്കുന്നത്. കുഞ്ചികസ്ഥാനങ്ങളെല്ലാം അവരുടെ ആളുകൾക്കു നൽകുന്നു. ഗവർണർ നിയമനങ്ങളിൽ പോലും ഇതുകാണാം. മറ്റു സമുദായങ്ങളിൽനിന്ന് ഒന്നോ രേണ്ടാ കാഴ്ചപ്പണ്ടങ്ങളുണ്ടാകും. അല്ലെങ്കിൽ എല്ലാ കുഞ്ചികസ്ഥാനങ്ങളിലും അവരുടെ ആളുകൾ തന്നെയാകും. ഇതാണ് പണ്ട് ഹിറ്റ്ലർ ജർമനിയിൽ നടപ്പാക്കിയത്. ഹിറ്റ്ലറുടെ മുഖ്യലക്ഷ്യം ജൂതരായിരുന്നുവെങ്കിൽ ഇൗ പടയുടെ ഉന്നം രാജ്യത്തെ മുസ്ലിംകളാണ്.
? അവരുടെ തന്ത്രങ്ങൾ സോ കാൾഡ് ലിബറലുകളെ അതിജയിക്കുമോ?
കാവിത്തിര അടിച്ചുകയറുകയാണ്. രാജ്യത്തെക്കുറിച്ച വർധിച്ച കരുതലോടെയാണ് ഞാൻ ഇൗ കൃതിയെഴുതിയത്. വർഗീയനയങ്ങളെ നമ്മൾ അടിയന്തരമായി തിരസ്കരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിലായിരിക്കും കലാശിക്കുക. നേരാംവണ്ണം ചിന്തിക്കുന്നവരും ലിബറലുകളും ഇൗവർഗീയ നീക്കങ്ങളെ നിരാകരിച്ചിട്ടുണ്ട്.
? 1989ൽ ന്യൂഡൽഹിയിൽ മത്സരിക്കാൻ എൽ.കെ. അദ്വാനിയുടെ പേര് നിർദേശിച്ചത് താങ്കളാണ്. ഇന്നിപ്പോൾ അദ്ദേഹത്തിെൻറ കടുത്ത വിമർശകനാണല്ലോ?
അെത, ഞാൻ അദ്ദേഹത്തിെൻറ പേര് നിർദേശിച്ചിട്ടുണ്ട്. അന്ന് കോൺഗ്രസിനോട് അങ്ങേയറ്റത്തെ അരിശത്തിലായിരുന്നു ഞാൻ. രഥയാത്രയോടെ ഞാൻ അദ്ദേഹത്തിെൻറ കടുത്ത വിമർശകനായി. രണ്ടു സമുദായങ്ങൾക്കിടയിൽ പകയുടെ വിത്തെറിഞ്ഞതിന് ഉത്തരവാദി താങ്കളാണെന്ന് പൊതുവേദിയിൽ അദ്ദേഹത്തിെൻറ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്.
? കോൺഗ്രസിന് ഇൗ വർഗീയകക്ഷികളെ നേരിടാൻ കഴിയില്ലെന്നു കരുതുന്നതെന്തു കൊണ്ടാണ്
കോൺഗ്രസിന് വ്യക്തമായ നയമില്ല. ഒരു വിഷയത്തിലും ഉറച്ച നിലപാടെടുക്കാൻ അവർക്കു സാധിക്കുന്നില്ല. സുപ്രധാന വിഷയങ്ങളിൽപോലും അവർ കോംപ്രമൈസ് ചെയ്യുന്നു. ഇന്ന് ജവഹർലാൽ നെഹ്റു അടിത്തറപാകിയ തത്ത്വത്തിലായിരുന്നുവെങ്കിൽ കോൺഗ്രസിന് വല്ല പ്രതിഫലനവുമുണ്ടാക്കാൻ കഴിഞ്ഞേനെ.
? വർഗീയരാഷ്ട്രീയത്തോട് ഇന്ത്യൻ മധ്യവർഗം പ്രതികരിക്കാത്തതെന്തുകൊണ്ടാണ്?
വർഗീയകലാപങ്ങൾ, എം.എഫ് ഹുസൈെൻറ പെയിൻറിങ്ങുകൾ കത്തിച്ചത്, ഒരു സിനിമയുടെ ഷൂട്ടിങ് നിർത്തിവെപ്പിച്ചത്, സ്കൂൾ പാഠപുസ്തകങ്ങൾ തിരുത്തിയെഴുതിയത്... ഇങ്ങനെ ലക്ഷണങ്ങൾ വലിയ തോതിൽ തന്നെ ചുറ്റും പ്രകടമാണെങ്കിലും വർഗീയതയുടെ കാന്തികപ്രഭാവം ശരിയാംവണ്ണം തിരിച്ചറിയാൻ മിക്ക ഇന്ത്യക്കാർക്കും കഴിയുന്നില്ല. മതപരിവർത്തനത്തിലൂടെ ക്രൈസ്തവ ജനസംഖ്യ വർധിക്കുകയാണെന്ന് അവർ പ്രോപഗണ്ട നടത്തുന്നു.
എന്നാൽ, ഇന്ത്യയിൽ ക്രൈസ്തവർ കുറഞ്ഞുവരുകയാണ്. മുസ്ലിംകളെക്കുറിച്ച് പഴയ ചില മുൻവിധികളിൽനിന്ന് സംഘ്പരിവാർ മുതൽക്കൂട്ടുന്നുണ്ട്. അപായകരമാംവിധം അവരുടെ ജനസംഖ്യ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പ്രചാരണം. എന്നാൽ, ഹിന്ദു ജനസംഖ്യ നിരക്ക് എപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സെൻസസ് കണക്കുകൾ വെളിപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം എല്ലാ ഒാരോ വർഗീയകലാപത്തിലും മുസ്ലിംകൾക്ക് ഹിന്ദുക്കളുടെ പത്തിരട്ടി ആളപായവും സ്വത്തുനഷ്ടവുമുണ്ടായി.
? സ്ഥിതിഗതികൾ മാറിവരുമെന്ന് കരുതുന്നുണ്ടോ?
ഇല്ല, ഞാൻ അത്ര ശുഭാപ്തിയിലല്ല. എന്നാൽ പൊരുതിനിൽക്കുകതന്നെ വേണം. രാജ്യത്തെ രക്ഷിക്കാനും ദേശം തകർത്തുകൊണ്ടിരിക്കുന്ന ഇൗ ആൾക്കൂട്ടത്തെ തുറന്നു വെല്ലുവിളിക്കാനും എല്ലാ ശ്രമവും നടത്തണം. എന്തു വിലകൊടുത്തും പോരാടിയേ തീരൂ.
നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്നുവെങ്കിൽ ഇൗ വർഗീയശക്തികളിൽനിന്ന് അതിനെ രക്ഷിച്ചേ മതിയാകൂ. ലിബറലുകൾ പതറുന്നുവെങ്കിൽ വർഗീയ, ഫാഷിസ്റ്റു നയങ്ങളെ പൂർണമായി തിരസ്കരിക്കുന്ന ഇപ്പോഴത്തെ തലമുറയിൽ പ്രതീക്ഷയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.