കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെയും എൻഫോഴ്മെൻറ് അറസ്റ്റ് ചെയ്തതോടെ സർക്കാറിനെയും ഭരണമുന്നണിയെയും കടന്നാക്രമിച്ചും സംസ്ഥാനം ഭരിക്കുന്നത് കൊള്ളസംഘമാണെന്ന പ്രചാരണവുമായി യു.ഡി.എഫ്. ശിവശങ്കർ നടത്തിയ എല്ലാ അവിഹിത ഇടപാടുകളും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിനാൽ അന്വേഷണസംഘം മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ആവർത്തിക്കുന്നു. നയതന്ത്ര ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് സമ്മർദമുണ്ടായെന്ന വിവരം ഇതേവരെ മുഖ്യമന്ത്രി നടത്തിയ വാദങ്ങളുടെ മുനയൊടിക്കുന്നതാണ്. ശിവശങ്കറിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫിസിലെ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ചോദ്യം ചെയ്യുെമന്ന അഭ്യൂഹം യാഥാർഥ്യമായാൽ ഭരണപക്ഷം കൂടുതൽ കുടുക്കിലാകും.
തദ്ദേശഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് വലിയ കാലതാമസമില്ലാത്ത സാഹചര്യത്തിൽ ആക്ഷേപങ്ങളെ രാഷ്ട്രീയമായി മുതലെടുക്കാൻ തന്നെയാണ് പ്രതിപക്ഷ നീക്കം. ഇതിന് പുറമെയാണ് കള്ളപ്പണ ഇടപാടിെൻറ പേരിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്മെൻറ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഇടപാടിലും ബിനീഷ് സംശയനിഴലിലാണ്. ശിവശങ്കറിെൻറ കാര്യത്തിൽ പ്രതിരോധം തീർക്കാൻ ഭരണപക്ഷവും സർക്കാറും ബുദ്ധിമുട്ടുന്നതിനിെട ബിനീഷിെൻറ അറസ്റ്റ് സി.പി.എമ്മിന് ഇരട്ട പ്രഹരമാണ്. ധാർമിക ഉത്തരവാദിത്തം പാർട്ടിക്കില്ലെന്ന് പറഞ്ഞ് ബിനീഷിെൻറ അറസ്റ്റുമായി ബന്ധെപ്പട്ട കുടുക്കിൽനിന്ന് തടിയൂരാനാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നതെങ്കിലും പ്രതിപക്ഷം കടന്നാക്രമണം നടത്തുന്ന ഈ സന്ദർഭത്തിൽ അത് എത്രത്തോളം െപാതുജനങ്ങൾക്ക് സ്വീകാര്യമാകുമെന്ന സംശയം നേതാക്കൾക്കിടയിൽ പോലുമുണ്ട്.
കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായ നിയന്ത്രണങ്ങളും െപാതുഅവധിയുടെ ഭാഗമായ ആലസ്യവും ഉണ്ടായിരുന്നിട്ടും സർക്കാറിനെതിരെ ശക്തമായ പ്രതിഷേധമാണ് വ്യാഴാഴ്ച സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നാണ് സൂചനകൾ. അതിനിടെ, പതിവിന് വിരുദ്ധമായി സി.പി.എം സംസ്ഥാന ആസ്ഥാനത്തിന്േപാലും െപാലീസ് സുരക്ഷ ഒരുക്കേണ്ട സാഹചര്യവും ഉണ്ടായി. വരാൻപോകുന്ന തെരഞ്ഞെടുപ്പുകൾ കൂടി മുന്നിൽകണ്ട് സർവായുധങ്ങളുമായി ആഞ്ഞടിക്കാനുള്ള തന്ത്രങ്ങളാണ് യു.ഡി.എഫ് ക്യാമ്പ് മെനയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.