പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രി സേവനങ്ങൾ പൂർണമായും ജനങ്ങളിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുകൊണ്ടാണ് ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പുതിയ പദ്ധതികൾ ജനങ്ങളിലെത്തിക്കുകയും പഴയ പദ്ധതികളിലെ പോരായ്മകൾ പരിഹരിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാന ഉൗന്നൽ.
ജീവിതശൈലീ രോഗങ്ങളുടെ വ്യാപനം തടയാനും പകർച്ചവ്യാധികൾ ഒഴിവാക്കാനും ശക്തമായ ഇടപെടലുകളാണ് നടത്തിയത്. കേരളത്തെ സമ്പൂർണ വാക്സിനേഷൻ സംസ്ഥാനമാക്കി മാറ്റാനുള്ള കർമ പദ്ധതികൾ നടപ്പാക്കാനും സാധിച്ചു. 65 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് മൊബൈൽ ക്ലിനിക്കിലൂടെ സൗജന്യ ചികിത്സ, സൗജന്യ മരുന്ന്, കൗൺസലിങ് എന്നിവ നൽകുന്ന വയോമിത്രം 13 നഗരങ്ങളിൽ ആരംഭിച്ചു.
സാമൂഹികക്ഷേമ പരിപാടികളും സേവനങ്ങളും കുറ്റമറ്റതാക്കാൻ സാമൂഹികനീതി വകുപ്പിെൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കർമ പദ്ധതികൾക്ക് രൂപം നൽകി. സ്ത്രീകൾ, കുട്ടികൾ, ദുർബലർ, ഭിന്നശേഷിക്കാർ, വൃദ്ധർ, കൗമാരക്കാരായ പെൺകുട്ടികൾ, മാനസികരോഗം ഭേദമായിട്ടും വീട്ടിലേക്ക് മടങ്ങാൻ കഴിയാത്തവർ തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണത്തിന് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തി.
●രോഗീ സൗഹൃദ ആശുപത്രി സംവിധാനമായ ആർദ്രം പദ്ധതിക്ക് തുടക്കമിട്ടു.
●കൊച്ചിൻ കാൻസർ സെൻററിൽ ഒ.പി ആരംഭിച്ചു.
●കൊച്ചിൻ കാൻസർ സെൻററിൽ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച് സെൻറർ നിർമാണത്തിന് 355 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി.
●പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പൈലറ്റ് പ്രോജക്ട് നടപ്പാക്കാൻ 170 കേന്ദ്രങ്ങളെ തെരെഞ്ഞടുത്ത് പ്രവർത്തനം ആരംഭിച്ചു.
●ആരോഗ്യ വകുപ്പിന് കീഴിലുള്ള 12 താലൂക്ക് ആശുപത്രികളിലും 35 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ദന്തൽ സർജന്മാരുടെ തസ്തിക സൃഷ് ടിച്ചു. കൂടാതെ എട്ട് ജില്ല ആശുപത്രികളില്‍ കാത്ത്ലാബും 42 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റുകളും ആരംഭിക്കാൻ നടപടി തുടങ്ങി.
●സംസ്ഥാനത്തെ മുഴുവൻ ആരോഗ്യപ്രവർത്തനങ്ങളും ഡിജിറ്റൽ തലത്തിലേക്ക് കൊണ്ടുപോകാൻ ഇ^ഹെൽത്ത് പദ്ധതിയുടെ പ്രാരംഭഘട്ടം വിജയകരമായി പൂർത്തിയാക്കി.
●കോഴിക്കോട് മെഡിക്കൽ കോളജിൽ 44.5 കോടി ചെലവിട്ട് നിർമിക്കുന്ന കാൻസർ കെയർ സെൻറർ, 8.4 കോടി ചെലവിൽ 250 വിദ്യാർഥികൾക്ക് വനിത ഹോസ്റ്റൽ,12 കോടി ചെലവിൽ െറസിഡൻറുമാർക്കുള്ള ക്വാർ േട്ടഴ്സ്, 10 കോടി ചെലവിൽ െലക്ചർ തിയറ്ററിെൻറ നിർമാണം എന്നിവക്ക് തുടക്കം.
●അത്യാധുനിക മോർച്ചറി കോംപ്ലക്സ്, ഇൻറൻസീവ് കെയർ യൂനിറ്റുകൾ, റീജനൽ ജെറിയാട്രിക് സെൻററുകൾ, പോളി ട്രോമ െഎ.സി.യു, കാർഡിയോളജി, കാർഡിയോ വാസ്കുലാർ & തൊറാസിക് സർജറി വകുപ്പുകൾ എന്നിവ പൂർത്തിയാക്കും
●പാരിപ്പള്ളി മെഡിക്കൽ കോളജ് ഈ വർഷം പ്രവർത്തനം ആരംഭിച്ചു.
● ആയുർവേദവും ആധുനിക ജൈവ സാേങ്കതിക വിദ്യയും ബന്ധപ്പെടുത്തി ഗവേഷണങ്ങൾക്ക് അന്തർദേശീയ നിലവാരമുള്ള ലബോറട്ടറി, പഠനകേന്ദ്രം എന്നിവ കണ്ണൂരിൽ ആരംഭിക്കാൻ പ്രവർത്തനം തുടങ്ങി.
●ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലായി 2137 തസ്തികകളിൽ പി.എസ്.
സി വഴി നിയമനം നടത്തി. 1897 തസ്തികകൾ സൃഷ്ടിച്ചു.
●തിരുവനന്തപുരം ഗവൺമെൻറ് ഹോമിയോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.