ഇന്ത്യയിൽ അനുദിനം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന വംശവിദ്വേഷം താഴെത്തട്ടിലേക്കും അരിച്ചിറങ്ങിയതിെൻറ വാചാലമായ തെളിവാണ് അട്ടപ്പാടിയിലെ മധു എന്ന ആദിവാസിയുടെ കൊലപാതകം. കേവലം ഇരുപത്തിയേഴുവയസ്സുള്ള, മാനസികാസ്ഥ്യമുള്ളതിനാൽ പുറംലോകത്തിനപരിചിതനായി കാട്ടിൽ കഴിഞ്ഞിരുന്ന, ദയാർഹനായ ആ യുവാവ് ഒരാൾക്കൂട്ടത്താൽ ബദ്ധനസ്ഥനും പിന്നീട് കൊലചെയ്യപ്പെടാനും കാരണമായ കുറ്റങ്ങളൊന്നും ചെയ്തിരുന്നില്ല.
ഒരു ദലിത് ആക്ടിവിസ്റ്റിെൻറ വിവരണത്തിൽ വനവിഭവങ്ങൾ കഴിച്ച് വിശപ്പടക്കിയിരുന്ന അയാൾ ചില ദിവസങ്ങളിൽ യാചിച്ചുകിട്ടുന്ന അരികൊണ്ടുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത്. ഇൗ ദയനീയാവസ്ഥ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി മധുവിന് സാധാരണ മനുഷ്യെൻറ ജീവിതം നൽകാൻ ഒരു പരിഷ്കൃത സമൂഹം ബാധ്യസ്ഥമായിരുന്നു. എന്നാൽ, എന്താണ് സംഭവിച്ചത്? വരുംവരായ്കകളെക്കുറിച്ചറിവില്ലാതെ, ഒരുപിടി അരിയെടുത്ത് വിശപ്പടക്കാൻ ശ്രമിച്ചതിെൻറ പേരിൽ വധശിക്ഷയർഹിക്കുന്ന കൊടുംകുറ്റവാളിയായി അയാൾ മാറുകയായിരുന്നു. ജനാധിപത്യത്തിെല നിയമവാഴ്ചയിൽ ഉൗറ്റംകൊള്ളുന്നവരായ ആൾക്കൂട്ടം വസ്തുതാന്വേഷണമോ വിചാരണയോ ഇല്ലാതെ ശിക്ഷ നടപ്പാക്കുകയായിരുന്നു. മാത്രമല്ല, ഗുജറാത്തിലെ ഉനയിലെന്നപോലെ, രാജസ്ഥാനിലെ ഒരു പ്രദേശത്തെ ആദിവാസികളടക്കം അപരത്വവത്കരിക്കപ്പെട്ടവർക്കൊരു പാഠമായി സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
കുടിയേറ്റ മേഖലയിലെ കൈയേറ്റക്കാർ ആദിവാസികളോട് പുലർത്തുന്ന വംശീയവിദ്വേഷം പുറത്തുവന്നത് മുത്തങ്ങയിൽ നടന്ന വെടിവെപ്പിനും അറുകൊലക്കും മർദനത്തിനും ശേഷമാണ്. സമരത്തിൽ പെങ്കടുത്തവർ മാത്രമല്ല സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ആദിവാസികൾ ഒന്നാകെ കുറ്റവാളികളായി മാറിയതോടെ മർദനത്തിനും ബലപ്രയോഗത്തിനും വിധേയരാക്കിയ ആദിവാസികൾ നിയമപാലകരുടെ മുന്നിലേക്ക് ആട്ടിത്തെളിക്കപ്പെട്ടു. അവരാകെട്ട അനായാസം ‘കുറ്റവാളി’കളെ കണ്ടെത്താൻ കഴിഞ്ഞതിൽ സംതൃപ്തരാവുകയും നിയമലംഘനത്തെ സമൂഹം വെച്ചുപൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇപ്രകാരം കുടിയേറ്റക്കാരും ഭരണകൂട മേധാവികളും ഏതു സമയവും ഒന്നാകുമെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്, ആദിവാസി സമൂഹത്തിന് സംരക്ഷണവും ഉപജീവനോപാധികളും ഉറപ്പുവരുത്തേണ്ട കടമ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേതായിരുന്നു. എന്നാൽ, രാഷ്ട്രീയം തെരഞ്ഞെടുപ്പിലെ വോട്ടിനുവേണ്ടിയായതോടെ ജനങ്ങൾ ഭൂരിപക്ഷമായ കുടിയേറ്റക്കാർ മാത്രമായി. അവരുടെ അതിക്രമങ്ങൾ മായ്ക്കപ്പെടുക മാത്രമല്ല; ന്യൂനപക്ഷമായ ആദിവാസികളുടെ ദുരിതങ്ങൾ വിധിയായി മാറി. ഇൗയവസ്ഥ സർവസാധാരണമായതോടെ ഇതരസംസ്ഥാന തൊഴിലാളികൾ, ഭിക്ഷാടകർ, ട്രാൻസ്ജെൻഡേഴ്സ് എന്നിങ്ങനെ രാഷ്ട്രീയ ഭരണകൂട പിന്തുണയില്ലാത്തവർ ദേശമില്ലാത്തവരായി വേട്ടയാടപ്പെട്ടു. വംശീയവിദ്വേഷത്തിൽനിന്നും മുളച്ചുപൊന്തിയ ഫാഷിസം ഇങ്ങനെയാണ് അതിജീവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.