രാഷ്ട്രീയ കൊലപാതകങ്ങൾ എന്ന് ചാർത്തിക്കിട്ടുന്നതോടെ, കൊന്നവർ അതത് രാഷ്ട്രീയ പാർട്ടി അണികൾക്കിടയിൽ പ്രസ്ഥ ാനത്തിന് ഒഴിവാക്കാനാകാത്തവരായി മാറും. അതോടൊപ്പം കൊല്ലപ്പെട്ടവർ പ്രസ്ഥാനത്തിനും അതിെൻറ രാഷ്ട്രീയത്തിനും വിരുദ്ധരും കൊല്ലപ്പെടേണ്ടവരും ആയി ചിത്രീകരിക്കപ്പെടും. ഇത്തരം കൊലപാതകങ്ങൾ വിപ്ലവപ്രസ്ഥാനങ്ങൾ വലിയതോതിലുള് ള ഒരു രാഷ്ട്രീയ ലക്ഷ്യമായി കണ്ടിരുന്നു. ബൂർഷ്വാസിക്കെതിരെയും ജന്മിത്വത്തിനെതിെരയും സായുധമാർഗത്തിൽ പ്രതിര ോധിക്കാൻ തയാറായ നക്സലൈറ്റ് പ്രസ്ഥാനവും സായുധസമരത്തിെൻറ സാധ്യതകൾ ഇന്നും ഉപേക്ഷിക്കാത്ത മാവോയിസ്റ്റ് പാർ ട്ടിയും വർഗശത്രുവിെൻറ ഉന്മൂലനം ഒരു രാഷ്ട്രീയ ശരിയുടെ ഭാഗമായിട്ടാണ് കാണുന്നതും കണ്ടിരുന്നതും. ഇന്നും കേരള ീയസമൂഹം വർഗീസിനെ അംഗീകരിക്കുന്നതും തള്ളിപ്പറയാത്തതും അവരുടെ പ്രവൃത്തിയിൽ ചില ശരികൾ ഉണ്ടായിരുന്നതുകൊണ്ടു കൂടിയാണ്. നക്സലൈറ്റ് പ്രസ്ഥാനം സജീവമായ എഴുപതുകളിൽപോലും ഇന്ന് കേരളത്തിൽ പ്രകടമായ രാഷ്ട്രീയ കൊലപാതകങ്ങൾ പോലെ മനുഷ്യരെ കൊല്ലാൻ അവർ ശ്രമിച്ചിട്ടുമില്ല. മാത്രവുമല്ല, അത്തരം കൊലപാതകത്തിലൂടെ നേടാൻ കഴിയുന്ന രാഷ്ട്രീയലക്ഷ്യങ്ങൾക്ക് പരിധിയുണ്ടെന്ന് ഈ പ്രസ്ഥാനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.
സായുധസമരത്തിലൂടെ നേടിയെടുക്കാവുന്ന രാഷ്ട്രീയ നേട്ടങ്ങൾക്ക് ജനകീയ പിന്തുണകിട്ടണമെങ്കിൽ കൊല്ലപ്പെട്ട വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവ്യവസ്ഥ ജനവിരുദ്ധമായിരിക്കണം. കൂടാതെ, ആ വ്യക്തിയുടെ മരണത്തോടെ മാത്രമേ ആ വ്യവസ്ഥക്ക് മാറ്റം ഉണ്ടാക്കാൻ കഴിയൂ എന്ന് വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിയണം. എന്നാൽ, പാർലമെൻററി രാഷ്ട്രീയത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് പ്രേത്യകിച്ചും ഇടതുപക്ഷത്തിന് അവരുടെ നിലനിൽപ്പിന് ഇത്തരത്തിൽ ഒരു രാഷ്ട്രീയ വിശദീകരണം ജനങ്ങൾക്കു മുന്നിൽ െവക്കേണ്ട കാര്യമില്ല. അത്തരത്തിൽ നേടിെയടുക്കേണ്ട ഒരു രാഷ്ട്രീയലക്ഷ്യവും ഇന്ന് ഇടതുപക്ഷത്തിനില്ല. മാത്രവുമല്ല, ഇന്ത്യൻ പാർലമെൻററി സംവിധാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ നിലനിൽപ് നിശ്ചയിക്കുന്നത് പ്രത്യയശാസ്ത്രവും അതിന് കിട്ടുന്ന ജനപിന്തുണയുമാണ്.
ജനാധിപത്യത്തിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അവർ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം എത്രത്തോളം ജനങ്ങൾ ഏറ്റെടുക്കുന്നു എന്നതിെൻറ
അടിസ്ഥാനത്തിലാണ്. അതുകൊണ്ടു തന്നെ, ജനാധിപത്യ രീതിയിൽനിന്നു മാറി ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന് പ്രവർത്തിക്കേണ്ടിവരുന്നത്, അവർ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ മുദ്രാവാക്യം ജനാധിപത്യ വിരുദ്ധമാകുന്നതുകൊണ്ടും പ്രത്യയശാസ്ത്രെത്തക്കാൾ പ്രാധാന്യം സംഘടനകൾക്കും സംഘടനക്ക് ഉണ്ടാകുന്ന അധികാരകേന്ദ്രീകരണത്തിനുമാണ് എന്നതുകൊണ്ടുമാണ്. ഇവിടെ പ്രത്യയശാസ്ത്രം പ്രവർത്തനത്തിന് തടസ്സമായി മാറുന്നു. ഇടതുപാർട്ടികൾക്കാണ് രാഷ്ട്രീയകൊലപാതകത്തിൽ നഷ്ടം സംഭവിക്കേണ്ടത്. എന്നാൽ പലപ്പോഴും ഇത്തരം കൊലപാതകങ്ങളെ പാർട്ടി രക്തസാക്ഷികളുടെ എണ്ണം കൊണ്ട് മറികടക്കാറാണ് പതിവ്. കൊലപാതക രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തകരെ നഷ്ടപ്പെട്ടത് സി.പി.എമ്മിനാണ്. അതുകൊണ്ടാണ്, ചാനൽ ചർച്ചകളിൽ സി.പി.എം നടത്തിയ കൊലപാതകങ്ങളെ ന്യായീകരിക്കാൻ അവരുടെ വക്താക്കൾ പലപ്പോഴും കൊല്ലപ്പെട്ട പ്രവർത്തകരുടെ കണക്ക് നിരത്തുന്നത്. ഇത്തരം ന്യായീകരണങ്ങൾ പലപ്പോഴും ബോധപൂർവമോ അല്ലാതെയോ ഗൗരവമായി പ്രത്യയശാസ്ത്ര വിശകലനങ്ങൾ ഒഴിവാക്കാറുണ്ട്. പകരം പാർട്ടികളുടെ നിലനിൽപ്പും അതുവഴി പ്രാദേശികതലം മുതൽ ഉണ്ടാകുന്ന സമാന്തര അധികാരവുമാണ് പ്രധാന ചർച്ച വിഷയം. ഇത്തരം കൊലപാതകത്തിലൂടെ ഇടതുപക്ഷത്തിന് ഒരു രാഷ്ട്രീയനേട്ടവും ഉണ്ടാകുന്നില്ല. മാത്രവുമല്ല,രക്തസാക്ഷികളുടെ ജീവിതം പാർട്ടിക്ക് നേടിക്കൊടുക്കുന്നത് ഇത്തരം സമാന്തര അധികാര ബന്ധങ്ങൾ മാത്രമാണ്. ഇത്തരം കൊലപാതകങ്ങൾ രാഷ്ട്രീയപാർട്ടികൾക്ക് പ്രേത്യകിച്ചും സി.പി.എമ്മിന് അവരുടെ പാർട്ടി ബലം കൊണ്ടും സാമ്പത്തികബലം കൊണ്ടും മറികടക്കാൻ കഴിയും. ഇത്തരം കൊലപാതകങ്ങൾ ഇടതു രാഷ്ട്രീയത്തിനുണ്ടാക്കുന്ന പ്രതിസന്ധികൾ നിഷേധിക്കപ്പെടുന്നു എന്നതാണ് വസ്തുത.
ഇന്നത്തെ പാർലമെൻററി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഇടതുപക്ഷത്തിന് വർഗസമരമോ വർഗരാഷ്ട്രീയമോ അജണ്ടയാക്കി രാഷ്ട്രീയ പ്രവർത്തനം നടത്താൻ കഴിയില്ല. കാരണം, തൊഴിലാളിവർഗം ഇന്ന് പാർലമെൻററി ഇടതുപക്ഷത്തിൽനിന്നും പ്രതീക്ഷിക്കുന്നത് ക്ഷേമരാഷ്ട്ര സംവിധാനവും സർക്കാർ പദ്ധതികളും ഉറപ്പാക്കുന്ന പരിമിതമായ അവകാശങ്ങളുടെ ഉറപ്പാക്കൽ മാത്രമാണ്. അല്ലാതെ, രാജ്യത്തെ അസമത്വങ്ങളും ജാതീയമായ അടിച്ചമർത്തലുകളും ഇല്ലാതാക്കാ ൻ കഴിയുന്ന ഒരു വലിയ ശക്തിയായിട്ടല്ല. അതുകൊണ്ടുതന്നെ, പാർലമെൻററി ഇടതുരാഷ്ട്രീയം എന്നത് ഇന്നത്തെ നവ ഉദാരവത്കരണ കാലത്ത് സർക്കാർ സംവിധാനത്തിനുള്ളിൽ ഭൂരിപക്ഷംവരുന്ന ദരിദ്ര പിന്നാക്ക ജനങ്ങളുടെ ആവശ്യങ്ങൾ നേടിെയടുക്കാനുള്ള ഒരു പാർലമെൻററി ശക്തി ആയി മാറാൻ കഴിയുമായിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. നവ ഉദാരവത്കരണത്തെ പ്രതിരോധിക്കാനുള്ള നയപരിപാടികളോ അവയെ മുന്നോട്ടു കൊണ്ടുപോകാനുള്ള അംഗബലമോ ഇന്ന് ദേശീയതലത്തിൽ ഈ പ്രസ്ഥാനങ്ങൾക്കില്ല. അതിനെ മറികടക്കാനുള്ള നയപരിപാടികളും അവർക്ക് രൂപവത്കരിക്കാൻ കഴിയുന്നില്ല.
എന്നാൽ, അത്തരം ഗൗരവമായ പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ ഒന്നുംതന്നെ പ്രാദേശികതലത്തിൽ ചർച്ചചെയ്യപ്പെടുന്നില്ല എന്നും പകരം പ്രാദേശിക നേതാക്കന്മാരുടെ സമാന്തര അധികാരസംരക്ഷണം മാത്രമായി പാർട്ടി പ്രവർത്തനം ചുരുക്കപ്പെടുന്നു എന്നുമുള്ളതിെൻറ തെളിവാണ് നേതാക്കളെ വഴിയിൽ തടഞ്ഞതിെൻറ പേരിലും നിസ്സാരമായ വാക്തർക്കത്തിെൻറ പേരിലും കൊലപാതകങ്ങൾ നടക്കുന്നത്. പൊതു ഇടങ്ങളിൽ ഇടതുപാർട്ടികളെ പ്രതിരോധിക്കാൻ എത്തുന്നവർ ആശയപരമായി കഴിവുള്ളവരല്ല. പകരം പാർട്ടി എന്ന സ്ഥാപനത്തെ സംരക്ഷിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരാണ്. ഇത്തരം പ്രാദേശിക-നേതാവ്-അധികാര കേന്ദ്രീകൃത അക്രമങ്ങൾ ഇടതു രാഷ്ട്രീയത്തെ തന്നെയാണ് പ്രതിസന്ധിയിലാക്കുന്നത്. കാരണം, ഇത്തരം വിശദീകരണങ്ങൾ ഇടതുരാഷ്ട്രീയത്തെ സാമൂഹിക മാറ്റത്തിനുള്ള ഒരു ചാലകശക്തിയാക്കിത്തീർക്കുന്നതിനാണ് തടസ്സം ഉണ്ടാക്കുന്നത്. പാർട്ടി സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രാദേശികവാദം, കൃത്യമായി ഒരു ജന്മി അധികാരസ്വഭാവത്തിൽ രൂപപ്പെടുന്നതാണ്. ഇത്തരം, സമാന്തര അധികാരങ്ങൾ ആണ് ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ വികാസത്തിന് തടസ്സം ഉണ്ടാക്കുന്നതും പ്രസ്ഥാനങ്ങൾ വിസ്മരിക്കുന്നതും.
(ലേഖകൻ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ അധ്യാപകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.