കോവിഡ് ഉയർത്തിവിട്ട ഭീതിയിലാണ് ലോകരാജ്യങ്ങളും നമ്മുടെ കൊച്ചുകേരളവും. പക്ഷേ, ഇതിെൻറ ഒരു നന്മയായി ഞാൻ കാണുന്നത് ജാതിക്കും മതത്തിനും അപ്പുറമായ ചിന്ത നമ്മുടെ സമ ൂഹത്തിൽ വളരാൻ പുതിയ സാഹചര്യങ്ങൾ സഹായിച്ചു എന്നതാണ്. പ്രളയകാലത്തും അത് കണ്ടു. എന ്നാൽ, ഒരുമിച്ചുനിൽക്കാൻ ഒരു ദുരന്തം വരുന്നതുവരെ നമ്മൾ കാത്തിരിക്കണമോ എന്നത് ചി ന്തിക്കേണ്ട കാര്യമാണ്. കോവിഡ് വിതച്ച ആശങ്കകൾക്കിടയിലെ ഈ ഒത്തൊരുമയും സ്നേഹവുമെല്ലാം തികച്ചും താൽക്കാലികമാണെന്നും ഞാൻ വിശ്വസിക്കുന്നു. കോവിഡ് മാറുന്നതോടെ സമൂഹം പഴയ അവസ്ഥയിലാകും. ജാതിയും മതവുമെല്ലാം തിരിച്ചുവരും. തൽക്കാലം സന്തോഷിക്കാമെന്നു മാത്രം. എെൻറ മതം, എെൻറ രാഷ്ട്രീയം എന്ന ചിന്തയിലേക്ക് ആളുകൾ മടങ്ങും. പുതിയ തലമുറയിലൂടെ ഈ അവസ്ഥക്ക് മാറ്റമുണ്ടായേക്കാം. പക്ഷേ, സമയമെടുക്കുമെന്നാണ് തോന്നുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സമാധാനവും സന്തോഷവുമുള്ള രാജ്യങ്ങളിലൊന്ന് ഫിൻലൻഡ് ആണെന്ന് പറയുന്നു. അവിടെ മതവും ദൈവവുമില്ല. ലോകത്തെക്കുറിച്ച് കൂടുതൽ അറിയുേമ്പാൾ ഒരുപക്ഷേ, നമ്മുടെ സ്വാർഥതയും സങ്കുചിതത്വവുമെല്ലാം ഉപേക്ഷിച്ചേക്കാം. രാജ്യങ്ങളുടെ അതിർത്തികളിൽപോലും എനിക്ക് വിശ്വാസമില്ല. കുറച്ചുപേർക്ക് പ്രധാനമന്ത്രിയും പ്രസിഡൻറുമാകാനാണ് വേറെവേറെ രാജ്യം. ഒറ്റ ലോകവും ഒരു നേതാവും മതി. എന്തിനാണ് അതിർത്തികൾ സൃഷ്ടിച്ച് ഓരോ രാജ്യവും കുെറ പട്ടാളക്കാരെ തീറ്റിപ്പോറ്റുന്നത്. വരുമാനത്തിൽ നല്ലൊരു ഭാഗവും ഇൗ വഴിക്ക് ചെലവഴിക്കുന്നു. ആ പണം ആ രാജ്യത്തെ പാവങ്ങളുടെ പട്ടിണി മാറ്റാൻ ഉപയോഗിക്കണം. കോവിഡിന് ജാതിയും മതവും രാഷ്ട്രീയവും അതിർത്തിയുമൊന്നും ഇല്ലെന്ന് നമ്മൾ കണ്ടുകഴിഞ്ഞു. പ്രളയവും കോവിഡുമെല്ലാം വരും, പോകും. ഇതൊന്നും മനുഷ്യന് പാഠമാകില്ല. അവർ പലതിെൻറയും പേരിൽ പരസ്പരം കലഹിച്ചുകൊണ്ടിരിക്കും. ഇതെല്ലാം എത്ര കണ്ടിരിക്കുന്നു എന്ന നിസ്സംഗത. എല്ലാവരും സമാധാനത്തോടെ ജീവിക്കുന്ന ഒരുലോകം സ്വപ്നം കാണാം എന്നുമാത്രം. യാഥാർഥ്യം എത്രയോ അകലെയാണ്.
ഈ ഘട്ടത്തിൽ വേറിട്ട ചില ചിന്തകൾകൂടി എനിക്ക് പങ്കുവെക്കാനുണ്ട്. പരിയാരം മെഡിക്കൽ കോളജിലെ ഡോക്ടർമാരടക്കം വിദഗ്ധർ വിറ്റാമിൻ സി കോവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വിറ്റാമിൻ സി ശരീരത്തിലെ ജലാംശം ആൽക്കലൈൻ ആക്കി മാറ്റും. അപ്പോൾ ഒരു വൈറസിനും നിലനിൽക്കാനാവില്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, അമേരിക്കപോലുള്ള രാജ്യങ്ങൾ ആദ്യംതന്നെ ഈ വാദത്തെ എതിർത്തു. മരുന്നുണ്ടാക്കി വിൽക്കുന്നതിലാണ് അവർക്ക് താൽപര്യം. അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റിയിലെ ഭൂരിഭാഗം പേരും കൈക്കൂലിക്കാരാണ്. ലോകാരോഗ്യസംഘടനയും നമ്മുടെ ഐ.എം.എയും അതിനെ പ്രോത്സാഹിപ്പിക്കുന്നു. ചികിത്സയിൽ നമ്മൾ പിന്തുടരുന്നത് അമേരിക്കൻ സമ്പ്രദായമാണ്. അത് സാമ്പത്തികലാഭത്തിൽ അധിഷ്ഠിതമാണ്. ചൈനക്ക് തൊട്ടടുത്തുള്ള ജപ്പാനെ കോവിഡ് കാര്യമായി ബാധിച്ചില്ല. എന്തുകൊണ്ടാണെന്ന് നമ്മൾ പഠിക്കണം.
ചെന്നൈയിൽ ഒരു സ്കാനിങ്മെഷീൻ കണ്ടു. ജപ്പാേൻറതാണ്. കൈപ്പത്തി മാത്രം വെച്ച് ദേഹം മുഴുവൻ സ്കാൻ ചെയ്യാം. നമ്മുടെ നാട്ടിൽ വലിയ ഗുഹക്കുള്ളിൽ എന്നതുപോലെ ആളുകളെ കയറ്റിയാണ് സ്കാൻ ചെയ്യുന്നത്. അങ്ങനെ പേടിപ്പിച്ച് സ്കാൻ ചെയ്യുേമ്പാൾ നല്ല പണം വാങ്ങാം. ഇവിടെ നഖത്തിനും മുടിക്കും വരെ വേറെവേറെ ഡോക്ടർമാരാണ്. ജപ്പാനിൽ ഫാമിലി ഡോക്ടർമാരാണ്. എല്ലാ രോഗവും ഒരു ഡോക്ടർതന്നെയാണ് ചികിത്സിക്കുന്നത്. ഹോമിയോപതി ഡോക്ടർമാർ പലരും പറയുന്നു, കോവിഡിന് അവരുടെ കൈയിൽ മരുന്നുണ്ടെന്ന്. ശരിയോ തെറ്റോ ആകാം. പക്ഷേ, ഇതൊന്നും പരീക്ഷിച്ചുനോക്കാൻപോലും നമ്മുടെ രാഷ്ട്രീയം തയാറല്ല. ഇതൊക്കെ തുറന്നുപറയുന്നവർ തെറ്റുകാരാകുന്ന അവസ്ഥയാണ്. ജയിലിൽ കിടക്കാൻ താൽപര്യമില്ലാത്തതിനാൽ ഞാനും കൂടുതൽ പറയുന്നില്ല. നല്ലതിനായി മാത്രം കാത്തിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.