കശ്​മീരിലെ ശബ്​ദമില്ലാത്തവർക്കു ചെവി​കൊടുക്കുക 

സൈനികരുടെയും സായുധ തീവ്രവാദികളുടെയും ഇടയിൽ പെട്ടുപോയ ജമ്മു-കശ്​മീരിലെ ജനങ്ങൾ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്​ ​ റിപ്പോർട്ട്​ തയാറാക്കിയ ​െഎക്യരാഷ്​ട്രസഭ മനുഷ്യാവകാശ കമീഷൻ അധ്യക്ഷ​​​െൻറ വിശദീകരണം

കശ്​മീർ പ്രശ്​നം സംബന്ധിച്ച ചർച്ചകളിൽ പ്രധാനമായും ഇടംപിടിക്കുന്നത്​ മേഖലയിലെ ആണവശക്തികളായ ഇന്ത്യയും പാകിസ്​താനും തമ്മിൽ നിലനിൽക്കുന്ന പരസ്​പര വൈരുധ്യത്തിൽ ഉൗന്നിയ തർക്കം തന്നെയാണ്​. കശ്​മീരിനെക്കുറിച്ചുള്ള ​െഎക്യരാഷ്​ട്രസഭയുടെ മനുഷ്യാവകാശം സംബന്ധിച്ച ആദ്യ റിപ്പോർട്ടിൽതന്നെ അതിർത്തിയിൽ ഇരുവിഭാഗവും നടത്തുന്ന കടുത്ത മനുഷ്യാവകാശ വിരുദ്ധതയിൽ ഉത്​കണ്​ഠ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ഗൗരവമായി കാണുന്നില്ലെന്നത്​ ഖേദകരമാണ്​. ഏഴ്​ ദശകമായി നിലനിൽക്കുന്ന കശ്​മീർ തർക്കത്തിൽ ഏറ്റവും കൂടുതൽ ബലിയാടാവുന്നത്​ കശ്​മീരികൾ തന്നെ. രാഷ്​ട്രീയ ധ്രുവീകരണത്തിനിടയിൽ അവരുടെ ശബ്​ദം അടിച്ചമർത്തപ്പെടുന്നു.
കശ്​മീർ പ്രശ്​നത്തിൽ രാഷ്​ട്രീയ ഇരട്ടത്താപ്പ്​ വെളിച്ചത്തുകൊണ്ടുവരുകയും താഴ്​വരയിലെ മനുഷ്യാവകാശ വിഷയങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്ന റിപ്പോർട്ട്​ യു.എൻ മനുഷ്യാവകാശ കമീഷൻ പുറത്തിറക്കിയിട്ടുണ്ട്​. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ അനിശ്ചിതമായി പൂഴ്​ത്തിവെക്കാനാവില്ലെന്നും കശ്​മീർ പ്രശ്​നത്തിന്​ രാഷ്​ട്രീയ പരിഹാരമാണ്​ ആവശ്യമെന്നുമാണ്​ അതിൽ ചൂണ്ടിക്കാട്ടുന്നത്​. മനുഷ്യാവകാശ തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നപക്ഷം കശ്​മീരിൽ സംഘർഷം കുറക്കുന്നതിനും തർക്കത്തിന്​ സ്​ഥായിയായ പരിഹാരമുണ്ടാവുന്നതിന്​ അസ്​തിവാരമിടാനും കഴിയും. 

കശ്​മീർ പ്രശ്​നത്തിൽ ഒന്നിച്ചിരിക്കണമെന്ന്​ യു.എൻ മനുഷ്യാവകാശ കമീഷൻ 2016 മുതൽ ഇന്ത്യയോടും പാകിസ്​താനോടും ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും നിരുപാധിക ചർച്ചക്ക്​ ഇരുരാജ്യങ്ങളും തയാറാവുന്നില്ലെന്നതാണ്​ ഖേദകരം. എന്നുകരുതി താഴ്​വരയിലെ മനുഷ്യാവകാശ വിഷയം മൂടിവെക്കാൻ കമീഷന്​ കഴിയില്ല. മനുഷ്യാവകാശ കമീഷണർ എന്ന നിലയിൽ ഇരകളോട്​ സംസാരിക്കേണ്ടത്​ എ​​​െൻറ ചുമതലയാണ്​. മനുഷ്യാവകാശ വിഷയങ്ങളിൽ എല്ലാവർക്കും സംരക്ഷണം നൽകുന്നതിന്​ രണ്ട്​ രാജ്യങ്ങൾക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും സഹായം നൽകേണ്ടത്​ ഞങ്ങളുടെ കർത്തവ്യമാണ്​. കശ്​മീരിലെ സ്​ഥിതിഗതികൾ കൃത്യമായി കമീഷൻ ​അവലോകനം ചെയ്യുന്നുണ്ട്. യഥാർഥ നിയന്ത്രണരേഖയിൽ ഇരു രാജ്യങ്ങളുടെയും ഭാഗത്തുനിന്ന്​ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവുന്നു. അതുകൊണ്ടു തന്നെയാണ്​ സ്​ഥിതിഗതികൾ നിരീക്ഷിക്കുന്നതിന്​ സ്വതന്ത്ര അന്വേഷണ കമീഷനെ നിയമിക്കുന്ന കാര്യം പരിഗണിക്കണമെന്ന്​ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഞാൻ ആവശ്യപ്പെട്ടത്​.

ഞങ്ങളുടെ റി​േപ്പാർട്ടിനെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രതികരണം നിരാശജനകവും അമ്പരപ്പിക്കുന്നതുമായിരുന്നു. റിപ്പോർട്ടിലെ വസ്​തുതകൾ സർക്കാർ രേഖകളും സ്രോതസ്സുകളും അവലംബിച്ചായിരുന്നു. ഉദാഹരണത്തിന്​ 2016 ജൂലൈ മുതൽ താഴ്​വരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കണക്കാക്കിയത്​ ജമ്മു-കശ്​മീർ മുഖ്യമന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയ വസ്​തുതകളുടെ അടിസ്​ഥാനത്തിലാണ്​. റിപ്പോർട്ടിലെ പല കാര്യങ്ങളും അന്താരാഷ്​ട്ര മനുഷ്യാവകാശ വിദഗ്​ധരും സർക്കാർ നിയമിച്ച കമീഷനുകളും ഇന്ത്യയിലെ പൗരാവകാശ സംഘടനകളും നേരത്തേ ചൂണ്ടിക്കാട്ടിയതുമാണ്​.

സൈന്യത്തിന്​ പ്രത്യേകാധികാരം നൽകുന്ന 1990ലെ അഫ്​സ്​പ (AFSPA) നിയമം, 1978 ലെ ജമ്മു-കശ്​മീർ പൊതുസുരക്ഷാ നിയമം തുടങ്ങിയാ നടപ്പാക്കുന്നത്​ ഉത്​കണ്​ഠജനകമാണ്​. ജനാധിപത്യ മൂല്യങ്ങളിൽ ഉൗറ്റംകൊള്ളുന്ന ഒരു രാജ്യം, കൊലപാതകം, ബലാത്സംഗം, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ നടത്തിയ ഒരു സൈനികനെയും 28 വർഷത്തിനിടയിൽ ഒരുതവണപോലും വിചാരണ ചെയ്​തിട്ടില്ല. സ്വതന്ത്രവും നിഷ്​പക്ഷവുമായ വിചാരണകൾ സത്യം കണ്ടെത്തുമെന്നുറപ്പാണ്​. കുറ്റവാളികൾ അന്താരാഷ്​ട്ര നീതിന്യായ സംവിധാനത്തി​​​െൻറ അടിസ്​ഥാനത്തിൽ ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഇരകൾക്കും കുടുംബത്തിനും ന്യായമായും അർഹതയുണ്ട്​. യു.എൻ മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട്​, പാകിസ്​താനിൽനിന്ന്​ ഉത്ഭവിക്കുന്ന അതിർത്തി കടന്നുള്ള തീവ്രവാദം അവഗണിക്കുന്ന വിധത്തിലാണെന്ന്​ ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇത്​ വസ്​തുതകൾക്ക്​ നിരക്കുന്നതല്ല. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ലൈംഗികാതിക്രമങ്ങളും ഉൾപ്പെടെ തീവ്രവാദ സംഘടനകൾ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും റിപ്പോർട്ട്​ ഗൗരവമായെടുത്തിട്ടുണ്ട്​. യു.എൻ രക്ഷാസമിതി ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ലശ്​കറെ ത്വയ്യിബ, ഹിസ്​ബുൽ മുജാഹിദീൻ, ജയ്​ശെ മുഹമ്മദ്​ എന്നിവയുടെ കടന്നുകയറ്റത്തെ റിപ്പോർട്ടിൽ എടുത്തുപറയുന്നു. അവരുടെ ചെയ്തികളും അവർക്ക്​ പുറത്തുനിന്ന്​ കിട്ടുന്ന പിന്തുണയും റിപ്പോർട്ട്​ കുറച്ചുകാണിച്ചിട്ടില്ല. പാക്​ അധീന കശ്​മീരിലെ മനുഷ്യാവകാശ ലംഘനങ്ങളും യു.എൻ കമീഷൻ സൂക്ഷ്​മമായി നിരീക്ഷിക്കുന്നുണ്ട്​. അഭിപ്രായ സ്വാതന്ത്ര്യം, മത-ന്യൂനപക്ഷങ്ങളുടെ സംരക്ഷണം, ഭീകരവിരുദ്ധ നിയമം ദുരുപയോഗ​െപ്പടുത്തൽ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ട്​ ആശങ്ക രേഖപ്പെടുത്തുന്നു. സ്വതന്ത്ര മനുഷ്യാവകാശ സംഘടനകൾക്കും മാധ്യമങ്ങൾക്കും പാക്​ അധീന കശ്​മീരിൽ നിരോധനമുള്ളതും റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു.

കശ്​മീരിലെ മനുഷ്യാവകാശ സ്​ഥിതിഗതികൾ വിശ്വാസത്തിലെടുക്കണമെന്ന്​ ഞാൻ ഇന്ത്യയോട്​ അഭ്യർഥിക്കുന്നു. താഴ്​വരയിൽ മനുഷ്യാവകാശം ലംഘിക്കപ്പെട്ടാൽ കശ്​മീർ ജനത, പ്രത്യേകിച്ചും യുവജനങ്ങൾ പൊതുധാരയിൽനിന്ന്​ അകറ്റപ്പെടും. ജനങ്ങൾക്ക്​ നീതി ലഭിക്കണമെന്നും സംഘർഷാവസ്​ഥ അവസാനിപ്പിക്കണമെന്നുമാണ്​ കശ്​മീരികളുടെ ആവശ്യം.
യു.എൻ റിപ്പോർട്ട്​ തെറ്റിദ്ധാരണജനകവും പക്ഷപാതപരവും ഗൂഢോദ്ദേശ്യമുള്ളതുമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഇന്ത്യ അത്​ തള്ളിക്കളയുന്നത്​. തീർച്ചയായും അതിന്​ ഒരു ഉദ്ദേശ്യമുണ്ടെന്നത്​ ശരിതന്നെ. കശ്​മീരിൽ സമാധാനവും നീതിയും ലഭ്യമാവുന്നതിന്​ സംഭാവന നൽകണമെന്നതാണ്​ റിപ്പോർട്ടി​​​െൻറ ഉദ്ദേശ്യം. അതുകൊണ്ടുതന്നെ അതി​​​െൻറ അന്തഃസത്ത ഉൾക്കൊള്ളണമെന്നാണ്​ ഞങ്ങൾ ഇന്ത്യയോട്​ ആവശ്യപ്പെടുന്നത്​.

(​െഎക്യരാഷ്​ട്ര സഭയുടെ മനുഷ്യാവകാശ കമീഷണറാണ്​ ലേഖകൻ)

Tags:    
News Summary - Listen the Voiceless In Kashmir - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.