ലോക്ഡൗണിെൻറ മറവിൽ മോദി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ‘പ്രതികാര രാഷ്്ട്ര ീയ’ത്തിെൻറ കഥകൾ അന്തരീക്ഷത്തിൽ മുഴങ്ങിക്കേൾക്കുന്നുണ്ട്. ഇൗ ചർച്ചകളുടെ പ്രധാ ന ന്യൂനത അത് ഫാഷിസത്തിെൻറ അടിസ്ഥാനയുക്തിയെ മുഖവിലക്കെടുക്കുന്നില്ല എന്നതാണ്. നേ രവും കാലവും ശകുനവുമൊന്നും നോക്കിയല്ല ഒരു ഫാഷിസ്റ്റ് ഭരണകൂടം കാര്യങ്ങൾ തീരുമാ നിക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്? ആസൂത്രണം ചെയ്യപ്പെട്ട പദ്ധതികൾ നടപ്പാക് കാൻ അതിന് ഒരു വൈറസിെൻറയും മറവ് വേണ്ട. അതിനാൽ, ആനന്ദ് തെൽതുംബ്ഡെ അടക്കമുള്ള ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യാൻ മോദി സർക്കാറിന് ലോക്ഡൗൺ വരെ േപാകേണ്ട കാര്യമൊന്നുമില്ല. പിന്നെ എന്തുകൊണ്ട് ഇൗ സമയം തന്നെ അറസ്റ്റിന് തെരഞ്ഞെടുത്തു എന്നു ചോദിച്ചാൽ, സമ്പൂർണ ഫാഷിസമൊന്നുമല്ലല്ലോ. കാരാട്ട് സഖാവ് പറഞ്ഞതുപോലെ ഫാഷിസത്തിെൻറ പ്രവണതകളേ കണ്ടുതുടങ്ങിയിട്ടുള്ളൂ. നെഹ്റുവും അംബേദ്കറുമൊക്കെ തലയിൽകെട്ടിവെച്ച ജനാധിപത്യത്തിെൻറ കീഴ്വഴക്കങ്ങൾ ചിലയിടങ്ങളിലൊക്കെ കെട്ടിക്കിടക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരുവർഷം മുമ്പ് തെൽതുംബ്ഡെയെ അറസ്റ്റ് ചെയ്തപ്പോൾ മണിക്കൂറുകൾക്കകം പുറത്തുവിടേണ്ടി വന്നത്. പക്ഷേ, ഇക്കുറി അങ്ങനെയല്ല. എൻ.െഎ.എ വഴിയാണ് നീക്കങ്ങൾ നടത്തിയത്. അതാകുേമ്പാൾ ആർക്കും ചോദിക്കാനോ തടയാനോ കഴിയില്ല. അതിനാൽ, രാജ്യത്തെ എണ്ണം പറഞ്ഞൊരു ‘അർബൻ നക്സലി’ന് ഇനി കുറച്ചുനാൾ അകത്തുതന്നെ കിടക്കേണ്ടിവരും.
രണ്ടു വർഷം മുമ്പ് മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവിൽ നടന്ന സംഭവങ്ങളുടെ പേരിലാണ് ഇൗ അറസ്റ്റ്. മറാത്ത ഭരണകൂടത്തിെൻറ സവർണ ഭീകരവാഴ്ചക്കെതിരെ 500ഒാളം ദലിത് സൈനികർ രണ്ട് നൂറ്റാണ്ട് മുമ്പ് നടത്തിയ ധീരോദാത്തമായ പോരാട്ട വിജയത്തിെൻറ ഒാർമകളാണ് ഭീമ-കൊറേഗാവിേൻറത്. ഇൗ ‘ദലിത് സ്വാതന്ത്ര്യ പ്രഖ്യാപന’ത്തിെൻറ വാർഷികം എല്ലാ ജനുവരി ഒന്നിനും വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഇവിടെ ആഘോഷിക്കപ്പെടാറുണ്ട്. 2018ലെ ആഘോഷത്തിനെത്തിയത് 10 ലക്ഷത്തോളം പേരായിരുന്നു. പരിപാടി പരമാവധി കുളമാക്കാൻ കാവിപ്പട ശ്രമിച്ചിട്ടും പരാജയപ്പെട്ടപ്പോഴാണ് ‘അർബൻ നക്സൽ’ മുദ്രചാർത്തി പരിപാടിയുടെ സംഘാടകരെ ഒാരോരുത്തരെയായി അകത്തിടാൻ തുടങ്ങിയത്. ആ കണ്ണിയിൽ ഏറ്റവും അവസാനം അറസ്റ്റ് വരിച്ചവരാണ് തെൽതുംബ്ഡെയും മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവ്ലാഖയും. ഭീമ-കൊറേഗാവിൽ പരിപാടി സംഘടിപ്പിച്ച എൽഗാർ പരിഷത്തിെൻറ സഹ കൺവീനറായിരുന്നു തെൽതുംബ്ഡെ. പക്ഷേ, ആ കൂട്ടായ്മേയാട് പൂർണമായും െഎക്യപ്പെട്ടല്ല ആ പദവി വഹിച്ചത്. ഭരണകൂടത്തിെൻറ സവർണവിധേയ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം എന്നതിൽനിന്ന് ദലിതർ ദലിത് എന്ന സ്വത്വത്തിലേക്ക് ഒതുങ്ങുന്നതും അത് ഘോഷിക്കുന്നതും ശരിയല്ലെന്ന് തുറന്നെഴുതി. മാത്രമല്ല, പരിഷത്തിെൻറ ഏറെ വിവാദമായ സമ്മേളനത്തിൽ വ്യക്തിപരമായ അസൗകര്യം കാരണം പെങ്കടുത്തതുമില്ല. എന്നിട്ടും ദലിതരെ ആക്രമണത്തിന് പ്രേരിപ്പിച്ചെന്ന് കുറ്റം ചുമത്തുകയായിരുന്നു അധികാരികൾ. ഒരുനാൾ വീട് കുത്തിത്തുറന്ന്, ‘അർബൻ നക്സൽ’ ആണെന്നതിനുള്ള ‘തെളിവുകളും’ അവർ ശേഖരിച്ചു. അറസ്റ്റിെൻറ വക്കിലെത്തിയ നിമിഷത്തിലാണ് കോടതി ഇടപെട്ടത്. അതോടെ, കേന്ദ്രം ചുവടുമാറ്റി. ഇതിനിടയിൽ മഹാരാഷ്ട്രയിൽ ഭരണമാറ്റം സംഭവിച്ചു. സഖ്യകക്ഷി സർക്കാർ ഭീമ-കൊറേഗാവ് കേസ് പുനരന്വേഷിക്കുമെന്ന ഘട്ടത്തിലെത്തിയതോടെ, കേന്ദ്രം എൻ.െഎ.എയെ കളത്തിലിറക്കി ഗോൾ സ്കോർ ചെയ്തു. അതാണിപ്പോഴത്തെ അറസ്റ്റിെൻറ പശ്ചാത്തലം.
കഴിഞ്ഞവർഷം അറസ്റ്റ് ചെയ്യപ്പെടുമെന്ന ഘട്ടത്തിൽ രണ്ട് കാര്യങ്ങളിലാണ് ആശങ്കപുലർത്തിയത്. കാലങ്ങളായി നടത്തിവരുന്ന ഗവേഷണങ്ങളും തന്നെ ആശ്രയിക്കുന്ന ഒരുകൂട്ടം വിദ്യാർഥികളുടെ ഭാവിയുമായിരുന്നു അതിലൊന്ന്. രണ്ടാമത്തേത് സ്വന്തം കുടുംബത്തെക്കുറിച്ചായിരുന്നു. ഇക്കുറി അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുമ്പ് പറഞ്ഞത് മറ്റൊന്നാണ്: ‘‘ഇനി എന്നാണ് നിങ്ങളോട് സംസാരിക്കാൻ കഴിയുക എന്ന് എനിക്കറിയില്ല. എന്നിരുന്നാലും, ഞാൻ ഗൗരവമായിതന്നെ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഊഴം വരുന്നതിനുമുമ്പ് നിങ്ങൾ അഭിപ്രായം തുറന്നുപറയുമെന്ന്.’’ ഒരു വർഷത്തിനിടയിൽ രാജ്യം എങ്ങനെയൊക്കെ മാറിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു രണ്ട് പ്രസ്താവനകളും. സംഗതി ശരിയാണ് ഹിന്ദുത്വ ഫാഷിസം അതിെൻറ പ്രത്യക്ഷ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ കാലത്താണീ അറസ്റ്റ്. തെൽതുംബ്ഡെ ആകെട്ട, ഇൗ സവർണ ഫാഷിസത്തെക്കുറിച്ച് ഏറെനാൾ മുേമ്പ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയ ആളും.
അംബേദ്കറുടെ പൗത്രിയുടെ ഭർത്താവ് മാത്രമല്ല; ബാബാ സാഹേബിെൻറ തത്ത്വങ്ങളുടെ പ്രണേതാവുകൂടിയാണ്. പക്ഷേ, പരമ്പരാഗത അംബേദ്കർ വായനയിൽനിന്ന് വ്യത്യസ്തമാണ് നിരീക്ഷണങ്ങൾ. താൻ അംബേദ്കറിസ്റ്റും മാർക്സിസ്റ്റുമല്ല എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. പലപ്പോഴും രണ്ട് ഇസങ്ങളെ പരസ്പരം പൂരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തെൽതുംബ്ഡെയുടെ സാമൂഹിക നിരീക്ഷണങ്ങൾ വ്യത്യസ്തമാകുന്നത്. ജാതി പറഞ്ഞ് ദലിത് വാദം ഉയർത്തുന്നത് അംബേദ്കറുടെ ആശയങ്ങൾക്കെതിരാണ് എന്നാണ് വിശ്വാസം. സംവരണം എന്നത് ദലിത് സ്വത്വത്തെ ഉദ്ഘോഷിക്കലാണെന്നും ദലിതർക്കു നേരെയുള്ള സാമൂഹിക വിവേചനം അവസാനിപ്പിക്കാൻ അത് ഗുണകരമായിട്ടില്ലെന്നും സമർഥിക്കാൻ ഒരു പുസ്തകംതന്നെ എഴുതിയിട്ടുണ്ട് -റിപ്പബ്ലിക് ഒാഫ് കാസ്റ്റ്. സംവരണം ദലിതർക്കിടയിൽ മാനസിക വിവേചനം സൃഷ്ടിച്ചെന്നും അതിനാൽ പരമാവധി മെറിറ്റിലൂടെതന്നെ അക്കാദമികസ്ഥാപനങ്ങളിലും അധികാരകേന്ദ്രങ്ങളിലും എത്താൻ ശ്രമിക്കണമെന്നുമാണ് സുചിന്തിതമായ നിലപാട്. ഇക്കാര്യത്തിൽ സ്വന്തം ഉദാഹരണം ചൂണ്ടിക്കാണിക്കാനുമുണ്ട്.
മഹാരാഷ്ട്രയിലെ രജൂർ കൊളേരി എന്ന ഗ്രാമത്തിലാണ് ജനനം. മാതാപിതാക്കൾ കൂലിപ്പണിക്കാരായിരുന്നു. എട്ടു മക്കളിൽ മൂത്തയാൾ. പലപ്പോഴും പട്ടിണിയായിരുന്നു. എന്നിട്ടും പഠനം നല്ലനിലയിൽ മുന്നോട്ടുപോയി. നാഗ്പൂരിെല വിശ്വേശ്വരയ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം, അഹ്മദാബാദ് െഎ.െഎ.എമ്മിൽനിന്ന് എം.ബി.എ, മുംബൈ സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദം, കർണാടക ഒാപൺ സർവകലാശാലയിൽനിന്ന് ഡി.ലിറ്റ്. ഭാരത് പെട്രോളിയത്തിലും പെട്രോനെറ്റിലുമൊക്കെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചശേഷമാണ് അക്കാദമിക ജീവിതം ആരംഭിക്കുന്നത്. ആ വകയിൽ എത്രയോ എഴുത്തുകളും പ്രഭാഷണങ്ങളും. ലോകപ്രശസ്തമായ 26 പുസ്തകങ്ങളുടെ രചയിതാവാണ്. െഎ.െഎ.ടി ഗോരഖ്പുർ, ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഭാര്യ രമ. രണ്ട് പെൺമക്കൾ. ഇപ്പോൾ 68 വയസ്സുണ്ട്.
സ്കൂൾ പഠനകാലത്ത് യൂനിഫോമിെൻറ ഭാഗമായി ഏർപ്പെടുത്തിയ വെള്ളത്തൊപ്പി ധരിക്കാൻ കൂട്ടാക്കാത്ത ആർ.എസ്.എസ് പിള്ളേരെ മര്യാദ പഠിപ്പിച്ച ഉശിര് ചോർന്നിട്ടില്ല. എൻ.െഎ.എക്കു മുന്നിൽ കീഴടങ്ങുേമ്പാഴും ഒട്ടും പതറാതിരുന്നത് അതുകൊണ്ടാണ്. ‘പ്രതികാര റിപ്പബ്ലിക്കി’ലിരുന്ന് ഉച്ചത്തിൽ സംസാരിക്കാൻതന്നെയാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.