‘മാറുന്ന കാലത്ത് മാറാത്ത മൂല്യങ്ങൾ’-ഇതാണ് രാജ്യത്തെ ഏ റ്റവും പ്രമുഖ ബാങ്കിങ് ഇതര സ്വകാര്യ ധനകാര്യ സ്ഥാപനമായ ‘മുത്തൂറ്റ് ഫിനാൻസി’െ ൻറ തത്ത്വശാസ്ത്രം. ഇതിലൂന്നി, ‘നൈതികത’ ‘വിശ്വാസ്യത’,‘വിശ്വസ്തത’ തുടങ്ങിയ നിരവധി ഗ ുണവിശേഷങ്ങളിലൂടെ നടത്തിയ പ്രവർത്തനവും 35,000 വരുന്ന ജീവനക്കാരുടെ ‘സമർപ്പിതമായ’ സേവനവുമാണ് ഇന്ത്യക്കകത്തും പുറത്തുമായി പടർന്നുപന്തലിച്ച മഹാസ്ഥാപനമായി മുത്തൂറ്റ് ഫിനാൻസിനെ മാറ്റിയതെന്നാണ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് പറയുന്നത്. 1887ൽ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ ചെറുകിട സ്ഥാപനമായി ആരംഭിച്ച ‘മുത്തൂറ്റ്‘ ഇന്ന് സാമ്പത്തിക സേവനം, ഒാഹരി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി 20 വ്യത്യസ്ത മേഖലകളിലായി ‘ഒരു സമാന്തര സർക്കാർ’ സംവിധാനം എന്നുപോലും വിശേഷിപ്പിക്കാവുന്നതരത്തിൽ പ്രവർത്തനമേഖല വികസിപ്പിച്ചിട്ടുണ്ട്. ഇതോ, ഇതുപോലെ സമാനമായ തത്ത്വശാസ്ത്രമോ പിന്തുടരുന്നവരെന്ന് അവകാശപ്പെടുന്നവരാണ് ‘മുത്തൂറ്റ്’ ‘ശ്രീഗോകുലം’, ‘മണപ്പുറം’, മുതൽ ‘കൊശമറ്റം’ വരെയുള്ള സംസ്ഥാനത്തെ ഇത്തരത്തിലുള്ള ഏതാണ്ടെല്ലാ സ്ഥാപനങ്ങളും. പണ്ട് വട്ടിപ്പലിശക്കാരെന്നും പിന്നീട് അത് പുരോഗമിച്ച്, ‘േബ്ലഡ് കമ്പനി’യെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നവരാണ് ഇപ്പോൾ ഇൗ ന്യൂെജൻ കാലത്ത് ‘നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസു’കളായി അറിയപ്പെടുന്നത്.
സാധാരണക്കാരുടെ അത്യാവശ്യങ്ങളാണ് സത്യത്തിൽ ഇവരുടെയൊക്കെ മൂലധനം.‘സ്വർണപ്പണയം എടുക്കപ്പെടും’ എന്ന തടിബോർഡ്െവച്ച് ‘കച്ചവടം’ തുടങ്ങിയ മിക്കവരും ഇന്ന് സംസ്ഥാനത്തിെൻറ സാമ്പത്തിക രംഗത്തെത്തന്നെ നിയന്ത്രിക്കുന്ന ശക്തികളായി മാറിയിട്ടുണ്ട്. അവർ കൈവക്കാത്ത മേഖലകൾ പരിമിതം. മുതലാളിയുടെ ലാഭം കുത്തനെ കൂടുേമ്പാൾ അത് നാടിന് എന്തു നേട്ടമുണ്ടാക്കുന്നുവെന്നും അതിലൂടെ തൊഴിലാളിയുടെ ജീവിതനിലവാരവും ഉയരുന്നുണ്ടോയെന്നും നോക്കുന്ന കണക്കുപുസ്തകം ഇതുവരെ ആരും തുറന്നുനോക്കിയിട്ടില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നടത്തിയ ‘ഒാപറേഷൻ കുബേര’യിലുൾപ്പെടെ പിടികൂടപ്പെട്ടവരിൽ വമ്പന്മാരാരുമില്ലായിരുന്നു. എന്നാൽ, ആഗസ്റ്റ് 20 മുതൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാർ ആരംഭിച്ച അനിശ്ചിതകാല സമരത്തോടെ, ഇൗയൊരു മേഖല ചർച്ചയാവുകയാണ്. ‘മാറുന്ന കാലത്തും മാറാത്ത മൂല്യങ്ങൾ’ എന്ന മുദ്രാവാക്യം പോലെ, ലാഭം കൂടുേമ്പാഴും മാറാത്ത ശമ്പളമാണ് ജീവനക്കാർക്ക്. പുതുപുത്തൻ ഇംഗ്ലീഷ് പേരൊക്കെ വന്നെങ്കിലും മൊത്തമായി ഉൗറ്റിയെടുക്കുന്ന സ്വഭാവത്തിലും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിെൻറ അത്ഭുതപ്പെടുത്തുന്ന വളർച്ചതന്നെയാണ് ഇൗ മേഖലയുടെ സാധ്യതകൾ വെളിപ്പെടുത്തുന്ന ഏറ്റവും മികച്ച ഉദാഹരണം. കേരളത്തിൽ തുടങ്ങിയ ഒരു സ്ഥാപനവും രാജ്യാന്തര തലത്തിൽ ഇങ്ങനെ വളർന്നതായി ചൂണ്ടിക്കാട്ടാനുമില്ല.
ഇന്ത്യക്കകത്തും യു.എസ്.എ, യു.കെ, യു.എ.ഇ, ശ്രീലങ്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലുമായി 4600 ശാഖകളും 36000 കോടിയുടെ ബിസിനസും 2000 കോടിയുടെ ലാഭവും മുത്തൂറ്റിനുണ്ട്. പ്രതിദിനം രണ്ടുലക്ഷം പേരാണ് ഇടപാടുകൾ നടത്തുന്നത്. 2018-19 അവസാന പാദത്തിൽ ലാഭത്തിൽ 11 ശതമാനം വർധിച്ചാണ് 1972 കോടിയായത്. ആെക വരുമാനം ഒമ്പതു ശതമാനം വർധിച്ച് 6881കോടിയുമായി. സ്വർണപ്പണയ വായ്പയിൽ 16 ശതമാനത്തിെൻറ വർധന. 33,585 കോടി. 1997ൽ ‘മുത്തൂറ്റ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി’ രജിസ്റ്റർ ചെയ്ത സ്ഥാപനം 2008ലാണ് ‘മൂത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്’ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയായത്. ഇത്തരത്തിൽ,132 വർഷം മുമ്പ് തുടങ്ങി, 22 വർഷം മുമ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായും, 11 വർഷം മുമ്പ് പബ്ലിക് ലിമിറ്റഡ് കമ്പനിയായും മാറിയ മുത്തൂറ്റിെൻറ വളർച്ച അതിശയിപ്പിക്കുന്നതാണ്. രണ്ടര വർഷത്തിനിടക്കുതന്നെ, ബിസിനസിൽ 50 ശതമാനം വർധനയുണ്ടായതായാണ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് വെളിപ്പെടുത്തിയത്. 24,000 കോടിയിൽ നിന്ന് 36,000 കോടിയിലേക്ക്. ആ സ്ഥാപനത്തിലാണ് ഒരു സംഘം ജീവനക്കാർ ‘പട്ടിണി’ സമരത്തിനൊരുങ്ങിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.