മറ്റുള്ളവരുടെ പ്രയാസങ്ങൾ നീക്കാൻ പ്രവാസം സ്വീകരിച്ച മനുഷ്യർ ഇന്ന് ആർക്കും വേണ്ടാ ത്തവരായി മാറുകയാണോ? ഇന്നെലകളെ മറന്ന ശീലമുള്ളവരുടെ ഒാർമക്കായി പറയെട്ട: നമ്മു ടെ നാടിെൻറ ഇരുൾ നീങ്ങിയത് ആയിരം കാതങ്ങൾക്കപ്പുറമുള്ള നാടുകളിൽ അവരൊഴുക്കിയ വി യർപ്പിെൻറ തിളക്കത്തിലാണ്. നാടൊട്ടുക്കുള്ള പള്ളിക്കൂടങ്ങളും പള്ളികളും സാംസ്കാരിക നിലയങ്ങളും വായനശാലകളും വ്യാപാരസമുച്ചയങ്ങളും ഇന്നുകാണുന്ന നിലയിലേക്ക് വളർന് നുയർന്നത് അവർ മറുനാട്ടിൽ കിതച്ചു കിതച്ച് അധ്വാനിച്ചാണ്. ആഗോളവ്യാപിയായി പടർന്നൊരു വ്യാധിയുടെ പാപഭാരം പ്രവാസികളുടെ തലയിൽ കെട്ടിെവക്കുന്നവരുണ്ട്. വിദേശത്തുനിന്ന്, വിശിഷ്യ ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്നവർ ഇൗ മാരകരോഗവും കൊണ്ടാണ് വരുന്നതെന്ന മനോഗതിയാണവർക്ക്. ഗൾഫിലെ ഇന്ത്യക്കാർ ഒരിക്കൽ പോലും നാടിനെ മറക്കാൻ കൂട്ടാക്കാത്തവരാണ്. സ്വന്തം വിയർപ്പിെൻറ വിഹിതം ചോദിക്കാത്തവരാണ്. നടന്നു കൊതിതീരാത്ത മണ്ണിൽ അവസാന നിദ്രക്കൊടുവിൽ അലിഞ്ഞു ചേരണം എന്നു മാത്രമേ അവർ ആഗ്രഹിച്ചിട്ടുള്ളൂ.
ആ മനുഷ്യർ ഇന്ന് നിസ്സഹായതയുടെ പൊരിവെയിലിൽ പുളയുേമ്പാൾ തണലായി നിൽക്കേണ്ടത് നമ്മുടെ, നാടിെൻറ ഉത്തരവാദിത്തമാണ്. പ്രവാസിയുടെ അധ്വാനത്തിെൻറ ബലത്തിൽ കഞ്ഞികുടിച്ചു പോന്ന നമ്മൾ ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ നന്ദികേടു കാണിക്കരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒാർമിപ്പിച്ചത് അർഥവത്താണ്. ഗൾഫ് നാടുകൾ മലയാളികൾക്ക് കരളിെൻറ കഷണമാണ്. അന്യരായോ സ്വന്തം ജനതയെക്കാളും ഒട്ടും കുറഞ്ഞവരാേയാ അല്ല അവിടത്തെ ഭരണകൂടങ്ങൾ ഇന്ത്യക്കാരെ, വിശിഷ്യ മലയാളികെള പരിഗണിക്കുന്നത്. താരതമ്യേന ആരോഗ്യം നിറഞ്ഞ ഗൾഫ് സമൂഹത്തിന് കോവിഡ് പോലൊരു ആരോഗ്യ അടിയന്തരാവസ്ഥയെ നേരിട്ട് പരിചയമില്ലെങ്കിലും ഇൗ പ്രതിസന്ധിഘട്ടത്തിലും സ്വദേശികളോ വിദേശികളോ ആയ ഒരു മനുഷ്യനെപ്പോലും മരണത്തിനു മുന്നിൽ നിരായുധരാക്കി വിട്ടുകൊടുക്കാൻ തയാറായില്ല. ഹോട്ടലുകളും സ്റ്റേഡിയങ്ങളും ഫ്ലാറ്റുകളുമെല്ലാം ആശുപത്രി സമാനമായ സൗകര്യങ്ങളുമായി പുനഃക്രമീകരിക്കുകയാണവർ. വിവിധ ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ചവരോ നിരീക്ഷണത്തിലുള്ളവരോ ആയ നൂറുകണക്കിന് ഇന്ത്യക്കാരെ ഭരണകൂടങ്ങൾ ഏറ്റവും മികച്ച പരിചരണം നൽകി സംരക്ഷിച്ചുവരുന്നുണ്ട്. കെ.എം.സി.സി, ഒ.െഎ.സി.സി, ഇൻകാസ്, ഹംപാസ്, പ്രവാസി ഇന്ത്യ ഉൾപ്പെടെ വിവിധ കൂട്ടായ്മകൾ സേവനവീഥിയിൽ മുന്നിലുണ്ട്.
എന്നാൽ, നൂറുകണക്കിന് ലേബർ ക്യാമ്പുകളും പത്തും പന്ത്രണ്ടും ആളുകൾ താമസിക്കുന്ന ബാച്ചിലർ മുറികളും എമ്പാടുമുള്ള ഇൗ നാടുകളിൽ താമസ സ്ഥലത്തു പോലും സാമൂഹിക അകലം പാലിക്കൽ അത്ര എളുപ്പമല്ല. ലോക്ഡൗൺ മൂലം ഏറെ പേരും താമസയിടങ്ങളിൽതന്നെയാണ്. സാമ്പത്തിക അനിശ്ചിതത്വം പലരുടെയും തൊഴിലുറപ്പിനെ ബാധിച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും തങ്ങുന്നവർക്ക് സർക്കാറും സാമൂഹിക സംഘടനകളും നൽകിവരുന്ന ഭക്ഷണവും സഹായങ്ങളുംകൊണ്ട് അധികകാലം പിടിച്ചുനിൽക്കാനാവില്ല. അതേസമയം, ഇൗ മനുഷ്യെരയെല്ലാംകൂടി ഇൗ ഘട്ടത്തിൽ ഒന്നിച്ച് നാട്ടിെലത്തിക്കുക എന്നത് അപ്രായോഗികവും. എന്നാൽ ആ മനുഷ്യരെ കൈവിടാതെ, അവരുടെ മനസ്സു മുട്ടിക്കാതെ മാനവികതയിലൂന്നിയ ഒരു രക്ഷാദൗത്യത്തിന് സർക്കാർ മടികാണിക്കരുത്.
മുതിർന്ന പൗരന്മാർ, പ്രത്യേക ചികിത്സക്ക് നാട്ടിൽ പോകേണ്ടവർ, ഗർഭിണികൾ, കുട്ടികൾ, സന്ദർശക വിസ, മിഷൻ വിസ, തൊഴിലന്വേഷക വിസ തുടങ്ങിയവയിൽ എത്തി കാലാവധി കഴിഞ്ഞു നിൽക്കുന്നവർ തുടങ്ങിയവർക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള ഒരു കർമപദ്ധതി ആവിഷ്കരിക്കണം. ഇൗ ആവശ്യം ഉന്നയിച്ച് സാമൂഹിക സംഘടനകൾ നാട്ടിൽ സുപ്രീംകോടതിയെയും കേരള ഹൈകോടതിയെയും സമീപിച്ചു കഴിഞ്ഞിരിക്കുന്നു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഒരുക്കമാണെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി പ്രഖ്യാപിച്ചിട്ടുണ്ട്്. വൈകാതെ മറ്റ് ഗൾഫ് രാജ്യങ്ങളും ഇത്തരമൊരു നിലപാട് സ്വീകരിക്കാനും സാധ്യതയുണ്ട്. കേരളത്തിലെമ്പാടുമുള്ള തങ്ങളുടെ സ്ഥാപനങ്ങൾ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് െഎസൊലേഷൻ-ക്വാറൻറീൻ സൗകര്യമൊരുക്കാൻ വിട്ടു നൽകാമെന്ന് വിവിധ സംഘടനകളും പ്രഖ്യാപിച്ചു കഴിഞ്ഞു. പള്ളികളും പള്ളിക്കൂടങ്ങളുമെല്ലാം ഇതിനായി ഒരുക്കി നൽകുമെന്ന് ആദരണീയരായ സമുദായ നായകരും അറിയിച്ചിരിക്കുന്നു.
ഇൗ ഘട്ടത്തിൽ അത്യാവശ്യം നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കായി സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ വൈകിക്കൂടാ. അതോടൊപ്പം ഇന്ത്യയിൽനിന്നുള്ള വിദഗ്ധ മെഡിക്കൽസംഘത്തെ അവിടങ്ങളിൽ എത്തിക്കുന്ന കാര്യത്തിൽ ഗൾഫിലെ രാഷ്ട്രനായകരും ആേരാഗ്യ അതോറിറ്റികളുമായി ഉടനടി ആശയവിനിമയം നടത്തേണ്ടതുണ്ട്. ആവുന്നതെല്ലാം ചെയ്തു ഉടപ്പിറപ്പുകളെ വരവേൽക്കാനുള്ള തയാറെടുപ്പിനുള്ള സന്നദ്ധത കേരളസർക്കാറും വിവിധ സംഘടനകളും അറിയിച്ചുകഴിഞ്ഞിരിെക്ക, അതു കൂടുതൽ വ്യക്തമായ പ്രവർത്തനപരിപാടിയായി പരിവർത്തിപ്പിക്കാനുള്ള ഉത്സാഹമാണ് ഇനിയുണ്ടാകേണ്ടത്. ഇക്കാര്യത്തിൽ നാട്ടിലും മറുനാട്ടിലും ‘മാധ്യമ’വും ‘ഗൾഫ് മാധ്യമ’വും പൂർണസഹകരണവുമായി ഒപ്പത്തിനൊപ്പമുണ്ടാകും. നമ്മുടെ ജനങ്ങൾക്ക്, ഒപ്പം അവരെ നാളിത്രകാലമായും പരിപാലിച്ചു പോരുന്ന ദേശത്തിന് സൗഖ്യവും ആത്മവിശ്വാസവും പകരാൻ കേരളത്തിന് ഒറ്റക്കെട്ടായി നീങ്ങാം. ഒന്നിച്ചൊന്നായ് അതിജീവിക്കും നമ്മൾ.
വി.കെ. ഹംസ അബ്ബാസ്
ചീഫ് എഡിറ്റർ, ഗൾഫ് മാധ്യമം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.