കോവിഡ് ‘ചുഴലിക്കാറ്റിൽ’ ഗൾഫ്രാജ്യങ്ങളിൽ ജീവൻ നഷ്ടമായ മലയാളികളുടെ എണ്ണം ഇരുനൂറ് കടന്നിരിക്കുന്നു. വയോധികർ മുതൽ 23 കാരൻ വരെയുണ്ട് അക്കൂട്ടത്തിൽ. കടുത്ത പ്രാരാബ്ധം നിറഞ്ഞ കുടുംബങ്ങളുടെ ഏക അത്താണിയായിരുന്നു ഇവരിൽ പലരും. സൗദിയിൽ മാത്രം മരിച്ചത് 50 പേർ. യു.എ.ഇയിൽ നൂറിനടുത്ത്. ഈ നാട്ടിലുള്ളവർ എല്ലാ കരുതലുമെടുത്ത് പ്രവാസി ജീവനുകൾ നിലനിർത്താൻ ശ്രമിച്ചു. ഏറ്റവും മാന്യമായ രീതിയിൽ അവരുടെ സംസ്കാര ക്രിയകൾക്കും വിദേശ സർക്കാറുകൾ സൗകര്യമൊരുക്കി. യു.എ.ഇയിൽ കോവിഡ് മൂലം മരണപ്പെടുന്ന സ്വദേശികളുടെയും വിദേശികളുടെയും കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ‘എമിറേറ്റ്സ് റെഡ് ക്രസൻറ്’ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ഇത്രയേറെ മനുഷ്യരുടെ മരണം ഇന്ത്യയിലോ കേരളത്തിലോ വലിയ ചർച്ചയാവുന്നില്ല എന്നത് നടുക്കമുളവാക്കുന്നു. കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ കൃത്യമായ കണക്കുപോലുമറിയില്ല നയതന്ത്ര കാര്യാലയങ്ങൾക്ക്. പ്രവാസി മലയാളിയുടെ സ്വന്തം വകുപ്പായ നോർക്കക്കുമില്ല ഇതിൽ തെല്ല് ധാരണ. ഒാരോ പ്രവാസിയും ഇവിടെ മരിച്ചു വീഴുേമ്പാൾ അവരുടെ കുടുംബവും അനാഥരാവുകയാണ്. അവരെ ഏറ്റെടുക്കാൻ അവർക്ക് സഹായമെത്തിക്കുവാൻ, സാമ്പത്തിക സഹായം നൽകാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്.
മരണവേദനയുടെ നീറ്റലും
പൊള്ളലുമുള്ള ഇൗ വിഷയത്തിൽ പ്രവാസ ലോകത്തു നിന്നുള്ള
സാമൂഹിക പ്രവർത്തകർ
പ്രതികരിക്കുന്നു
കാലം ചോദിക്കും
വിദേശ രാജ്യങ്ങളിൽ കോവിഡ് മരണം തുടങ്ങിയപ്പോൾ തന്നെ പ്രവാസി ഇന്ത്യയും ഹംപാസും പ്രവാസി വെൽഫെയർ ഫോറം കേരളയും പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനുവദിക്കാനാവില്ല എന്ന കേന്ദ്രസർക്കാർ കടുംപിടിത്തം ശരിവെച്ച് കോടതി പ്രവാസികളെ നിരാശപ്പെടുത്തി. ഇപ്പോൾ, ഗൾഫ് രാജ്യങ്ങൾ ഭക്ഷണവും മരുന്നും ചികിത്സാ സൗകര്യങ്ങളും നൽകുന്നതു കൊണ്ടു മാത്രം നിലനിൽക്കുകയാണ് പല ജീവനുകളും. വിദേശരാജ്യങ്ങളിലെ സർക്കാറുകളുടെ കരുതൽ മാത്രം മതിയോ നമുക്ക്? നമ്മൾ ജനിച്ചു വളർന്ന, നാം സ്നേഹിക്കുന്ന, നമ്മൾ വഹിക്കുന്ന പാസ്പോർട്ടിെൻറ ഉടയവരായ രാജ്യത്തിനും സർക്കാറിനും പ്രവാസി ജനതയോട് ഒരു ഉത്തരവാദിത്തവും ഇേല്ല? ആശ്വാസ ധനം േപായിട്ട് ആശ്വാസ വാക്കുപോലും സർക്കാറുകളിൽ നിന്ന് പുറത്തുവരുന്നില്ല. ഇൗ കടുത്ത അനീതിക്ക് കാലം മറുപടി ചോദിക്കുക തന്നെ ചെയ്യും.
–ഇൗസാ അനീസ്
ചീഫ് കോഒാഡിനേറ്റർ ഹംപാസ്
വിമാനം അയക്കാൻ
ഇനിയും മടിയോ?
പടക്കം കടിച്ച് വെള്ളിയാർ പുഴയിൽ െചരിഞ്ഞ ആനക്കുവേണ്ടി കരയുകയാണ് കേരളം. അമേരിക്കയിൽ കൊല്ലപ്പെട്ട ഫ്ലോയ്ഡിന് വേണ്ടി പ്രൊഫൈൽ പിക്ചറുകൾ കറുപ്പാക്കുകയാണ് മലയാളി. ആ തിരക്കുകളെല്ലാം കഴിഞ്ഞെങ്കിൽ ഒരു കാര്യം ഒാർക്കണേ... കുറച്ച്, കുറച്ചധികം മലയാളികൾക്കാണ് കഴിഞ്ഞ ഏതാനും മാസത്തിനിടെ പ്രവാസ ഭൂമിയിൽ ജീവൻ നഷ്ടമായത്. രാഷ്ട്രീയപാർട്ടികൾ ഒരു ഞെട്ടൽ പോലും രേഖപ്പെടുത്തുന്നില്ല. എം.പിമാർ ശബ്ദിക്കുന്നേയില്ല. കഴിഞ്ഞ പ്രളയകാലങ്ങളിൽ കേരളത്തിെൻറ കണ്ണീർ തുടക്കാൻ ഒാടി നടന്ന പ്രവാസികളുടെ മക്കളും കുടുംബങ്ങളുമാണ് ഉറ്റവരും ഉടയവരും മരിച്ചതറിഞ്ഞ് കണ്ണീർ വാർക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികൾ പ്രവാസികൾക്കു നൽകുന്ന പരിഗണനയും മാനുഷികതയും നമ്മുടെ നേതാക്കൾ തരുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന മലയാളികൾക്കായി വിമാനം അനുവദിക്കുവാൻ ഇനിയും മടിയാണെങ്കിൽ നാട്ടിൽ നിന്ന് പഴവും പച്ചക്കറിയും കയറ്റി വരുന്ന വിമാനങ്ങളിൽ കുറച്ചധികം ശവക്കച്ചകളും സാമ്പ്രാണിത്തിരികളും കൊടുത്തയക്കുക.
–നസീർ വാടാനപ്പള്ളി
സാമൂഹിക പ്രവർത്തകൻ
ഇൗ നിധികളൊക്കെ
എന്തിന്?
ജനാധിപത്യ രാജ്യത്തെ പൗരൻമാർ അന്യദേശത്ത് മരിക്കുേമ്പാൾ അവർക്ക് നഷ്ടപരിഹാരം നൽകാൻ മടി കാണിക്കുന്നത് ക്രൂരതയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ നായകരിൽ നിന്നും സുമനസ്സുകളിൽ നിന്നും കോടിക്കണക്കിന് രൂപ സ്വരൂപിച്ച് കോവിഡ് കാലത്ത് പ്രേത്യകമായി ഉണ്ടാക്കിയ പി.എം.കെയഴ്സ്... ഇതിൽ നിന്നൊന്നും ഒരു നയാപൈസ പോലും വിേദശത്ത് കോവിഡ് രോഗം മൂലം മരിച്ച പ്രവാസികളുടെ അവകാശികൾക്ക് നൽകാൻ സർക്കാറുകൾ മനസ്സുകാണിക്കുന്നില്ല. കൂടെയുണ്ട് എന്ന് ഉറപ്പുനൽകാൻ ജനനായകരേ എന്തു കൊണ്ടാണ് നിങ്ങൾക്ക് കഴിയാതെ പോകുന്നത്? യു.എ.ഇയിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് സഹായമൊരുക്കാമെന്ന് റെഡ്ക്രസൻറ് സൊസൈറ്റി പ്രഖ്യാപിച്ചെങ്കിലും അതിനാവശ്യമായ നടപടികൾക്ക് പിന്തുണ നൽകാൻ ഇന്ത്യ ഗവൺമെേൻറാ നയതന്ത്ര കാര്യാലയങ്ങളോ മുന്നോട്ടു വന്നിട്ടില്ല.
കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്കും കുട്ടികൾക്കും സാന്ത്വനമരുളാൻ രാഷ്ട്രീയാതീതമായി ജനപ്രതിനിധികൾ ഒരുമിച്ചിരുന്ന് നയം രൂപവത്കരിക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ.
–അഡ്വ. ഹാഷിക് തൈക്കണ്ടി
(ലോക കേരള സഭാംഗം)
ആ ധാരണ തിരുത്തണം
കടൽ കടന്നുപോയാൽ പിന്നെ ഒരു അവകാശവും ലഭിക്കേണ്ടവനല്ല പ്രവാസി എന്നാണ് പൊതുധാരണ. സമ്പന്നരായ കേവലം രണ്ട് ശതമാനം പ്രവാസികളെ മുന്നിൽ കണ്ട് എല്ലാ പ്രവാസികളെയും സാമാന്യവത്കരിക്കുന്നതിെൻറ കുഴപ്പമാണിത്. എന്നാൽ, ദയനീയമായി ജീവിക്കുന്ന ഒട്ടേറെ പ്രവാസികളുണ്ട്. ഒരു ദിവസം തൊഴിൽ മുടങ്ങിയാൽ ജീവിതം നിലച്ചുപോകുന്നവർ. കേരളം കോവിഡ് പോരാട്ടത്തിെൻറ പേരിൽ അഭിമാനിക്കുേമ്പാഴും ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ മരണ സംഖ്യ വർധിക്കുകയാണ്. സുഹൃത്തുക്കളുടെ പോലും സാന്നിധ്യമില്ലാതെ മറമാടപ്പെടുന്ന ഇവരുടെ കുടുംബങ്ങളുടെ വേദന ആരാണ് ഏറ്റെടുക്കുന്നത്. അവർക്കായി ഒരു സഹായവും ഇനി കടൽ കടന്ന് വരാനില്ല. എല്ലാവർക്കും സഹായം ലഭിക്കുേമ്പാൾ പ്രവാസിയെ തിരിഞ്ഞുനോക്കാൻ ആരുമില്ല. ഗൾഫിൽ മരണമടഞ്ഞ പ്രവാസിയുടെ കുടുംബത്തിന് സഹായം നൽകാൻ സർക്കാറുകൾ തയാറാകണമെന്നത് ഒരു ആവശ്യം മാത്രമല്ല. നമ്മുടെ നാടിന് മനസ്സാക്ഷിയോട് നീതി പുലർത്താനുള്ള അവസരം കൂടിയാണ്.
–മഞ്ജു മണിക്കുട്ടൻ
ദേശീയ നാരീശക്തി
പുരസ്കാര ജേതാവ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.