കൂട്ടിരിക്കാം, നമുക്കവരെ സ്​നേഹിക്കാം

ശരീരത്തെ സംബന്ധിച്ചിടത്തോളം നിത്യരോഗം വന്ന്​ കിടന്നുപോയാൽ നിരന്തരമായ ശാരീരിക പീഡകളാണ്​ അനുഭവിക്കേണ്ടി വരുക. എന്തു രോഗമാണ്​ ശരീരത്തെ ബാധിച്ചിരിക്കുന്നത്​? അത്​ ഏതെല്ലാം അവയവങ്ങളിലേക്കും അവയുടെ പ്രവർത്തനങ്ങളിലേ ക്കും വ്യാപിച്ചിരിക്കുന്നു എന്നതിനനുസരിച്ചുള്ളതാണ്​ ശാരീരിക പീഡകൾ... കാൻസർ, പക്ഷാഘാതം, ന​െട്ടല്ലിന്​ ക്ഷതം, വാ ർധക്യം, വൃക്കരോഗം ജന്മനാ ശാരീരിക-മാനസിക വൈകല്യം തുടങ്ങി പലതരം നിത്യരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരുടെ ബുദ് ധിമുട്ടുകൾ പലതാണ്​. രോഗം പൂർണമായും ഭേദമാക്കാൻ പറ്റില്ലെങ്കിലും അതുമൂലമുണ്ടാകുന്ന നിരന്തരമായ ബുദ്ധിമുട്ടുക ളുടെ തീവ്രത കുറക്കാനും ചിലത്​ പരിഹരിക്കാനും പാലിയേറ്റിവ്​ കെയർ ചികിത്സകൊണ്ട്​ ഒരു പരിധിവരെ സാധിക്കും.

ന ിത്യ​േരാഗം മൂലം കിടപ്പിലായിപ്പോവുകയോ കിടക്കയിൽ ഇരിപ്പിലായിപ്പോവുകയോ വടികുത്തിയും ചുമരുപിടിച്ചും വേച്ചുവേച്ച്​​ വീട്ടിനുള്ളിൽ മാത്രം സഞ്ചരിക്കുന്ന രീതിയിലേക്ക്​ ഒതുങ്ങിപ്പോവുകയോ ചെയ്​താൽ തലമുടി മുതൽ കാൽനഖം വരെയുള്ള ദേഹത്തിനുതന്നെ എന്തെല്ലാം പരിചരണം വേണം നിത്യവും... കിടപ്പിലായാൽ ഇത്തരം കാര്യങ്ങൾ നടക്കുന്നതിന്​ മറ്റൊരാളുടെ സമയവും സൗകര്യവും സഹായവും കാത്തുകിടക്കേണ്ടിവരും. അവനവനുപേക്ഷിച്ച മലത്തിലും മൂത്രത്തിലും കഴിച്ച ഭക്ഷണാവശിഷ്​ടങ്ങളിലും വിയർപ്പിലും ശരീരത്തിൽനിന്ന്​ പുറന്തള്ളുന്ന പലതരം സ്രവങ്ങളില​ും കിടന്ന്​ ദേഹം നാറിനാറി ജീവിക്കേണ്ടിവരുക എന്നത്​ ഏറ്റവും വലിയ നരകമാണ്​.

നമ്മുടെ ഒാരോ പഞ്ചായത്തിൽ അഥവാ ഏ​കദേശം 30000 ജനസംഖ്യയിൽ നൂറുമുതൽ ഇരൂനൂറ്​ വരെ ആളുകൾ വീട്ടുതടവുകാരാണ്​. ഇവർ വീടുകളിൽ കിടന്നുപോയവരോ, ഇരുന്നുപോയവരോ, വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോകേണ്ടിവന്നവരോ ആണ്​. ഇതിനുപിറകിൽ ഇപ്പോൾ ചെറിയ ചെറിയ യാത്രകൾ നടത്തുന്ന 600 മുതൽ 1000 വരെ മ​റ്റൊരു കൂട്ടരുണ്ട്​ ഒാരോ പഞ്ചായത്തിലും. അവരുടെ കൈയിൽ സ്വന്തം ശരീരത്തിൽ മാറാത്ത, ദീർഘകാല നിത്യരോഗം കണ്ടുപിടിക്കപ്പെട്ടു എന്ന ഒരു കടലാസുണ്ട്​. അവർക്ക്​ ഇപ്പോൾ ആശുപത്രി​കളിലേക്കും മരുന്നു​ ​േഷാപ്പുകളിലേക്കും ലാബുകളിലേക്കും സഞ്ചാരമുണ്ട്​. നാളെകളിൽ അവരുടെ സഞ്ചാരത്തി​​​െൻറ വേഗം കുറയും, ദൂരം കൂടും. കാലക്രമേണ അവരും വീടുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരും... ഇരുപത്തിയഞ്ചാം ആണ്ടിലേക്ക്​ കാലൂന്നിയ കേരളത്തിലെ പ്രാദേശിക സാമൂഹിക പാലിയേറ്റിവ്​ പരിചരണ സംവിധാനങ്ങൾ സർവേ നടത്തി കണ്ടുപിടിച്ചതാണ്​ ഇൗ കണക്കുകൾ.

അഞ്ചു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഒാരോ വാർഡ്​ അടിസ്​ഥാനത്തിൽ ഒരു സാമ്പിൾ സർവേ നടത്തിയുള്ള കണക്കേ കണ്ടുപിടി​ച്ചിട്ടുള്ളൂ... അവകാശപ്പെട്ട മുഴുവൻ മനുഷ്യരിലേക്കും പാലിയേറ്റിവ്​ പരിചരണമെത്തിക്കണമെങ്കിൽ ഇന്ന്​ കേരളത്തിൽ പ്രവർത്തിക്കുന്ന 1200 ഒാളം സർക്കാർ പാലിയേറ്റിവ്​ കെയർ സംവിധാനങ്ങളും 400ൽ അധികം സന്നദ്ധ പാലിയേറ്റിവ്​ സംഘടനകളും നിലവിലെ അതി​​​െൻറ പ്രവർത്തകരും മാത്രം വിചാരിച്ചാൽ സാധ്യമാവുകയില്ല. കിടപ്പിലായവരുടെ വീട്​ പരിചരണ കേന്ദ്രമാവണം.

വീട്ടിലുള്ള മുഴുവൻ അംഗങ്ങളും ബന്ധുക്കളും അയൽവാസികളും സു​ഹൃത്തുക്കളും പരിചരണത്തിൽ പങ്കാളികളാകണം. ശാസ്​ത്രീയമായ പരിചരണരീതി പഠിച്ചെടുക്കണം. കേരളത്തിലെ ഒാരോ വീട്ടിലും പാലിയേറ്റിവ്​ പരിചരണം ചെയ്​തു​ പഠിച്ച ഒരാളെങ്കിലുമുണ്ടാവണം. ഒാരോ വീട്ടിൽനിന്നും ഒരു പാലിയേറ്റിവ്​ കെയർ വളൻറിയർ; അതാവ​െട്ട അടുത്ത 25 വർഷത്തേക്കുള്ള പ്രവർത്തനം. കാരണം, ഇന്നത്തെ ആരോഗ്യവാന്മാരേ, നാം വെറുതെ വിചാരിക്കുകയാണ്​ പാലിയേറ്റിവ്​ പരിചരണത്തി​​​െൻറ ഹോംകെയർ വാഹനം നമ്മുടെ വീട്ടിലേക്ക്​ വരേണ്ടിവരില്ലെന്ന്​.

കേരളത്തിൽ ഒരേസമയം ഒന്നാകാൽ ലക്ഷത്തോളം ആളുകൾക്ക്​ ആവശ്യമുള്ളതാണ്​ പാലിയേറ്റിവ്​ കെയർ. അതായത്​, മരിച്ചുപോകുന്ന മനുഷ്യരിൽ 60 ശതമാനം പേർക്കും ശാരീരികമോ, മാനസികമോ, സാമൂഹികമോ, സാമ്പത്തികമോ, ആത്​മീയമോ ആയ ഏ​െതങ്കിലും ബുദ്ധിമുട്ടുകൾക്ക്​ പാലിയേറ്റിവ്​ പരിചരണം തന്നെ വേണ്ടിവരും. അതിനാൽ, അയൽപക്കങ്ങളിൽ രോഗം മൂലം വീണുപോയവരോട്​, ആശയറ്റവരോട്​, ഒറ്റക്കായവരോട്​ കൂട്ടുകൂടാം കൂട്ടിരിക്കാം. കുന്നോളം കടലോളം സ്​നേഹിക്കാം. പരിചരിക്കാം. നമുക്ക്​ സാന്ത്വനമേകാൻ അയൽക്കണ്ണികളാകാം.

( 25 വർഷമായി പാലിയേറ്റിവ്​ കെയർ വളൻറിയറാണ്​ ലേഖകൻ)

Tags:    
News Summary - Palliative Care Day - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.