ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറിെൻറ ആദ്യവർഷത്തെ പ്രവർത്തനനേട്ടങ്ങളെക്കുറിച്ച് മന്ത്രിമാർ. വകുപ്പിെൻറ ശരിതെറ്റുകൾ പറഞ്ഞ് മുൻമന്ത്രിമാരും
പദ്ധതികൾ ഒന്നിനു പിറകെ ഒന്നായി
എം.എം. മണി (വൈദ്യുതി മന്ത്രി)
●കേരളം സമ്പൂർണ വൈദ്യുതീകരണം കൈവരിച്ചു. നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനം. ഒന്നരലക്ഷത്തോളം വീടുകളിൽകൂടി വൈദ്യുതിയെത്തി
●കടുത്ത വരള്‍ച്ചയും മഴക്കുറവും ഉണ്ടായിട്ടും പവർകട്ടും ലോഡ് ഷെഡിങ്ങുമില്ല.
●കാസർകോട്ട് 200 മെഗാവാട്ടിെൻറ സോളാര്‍ പാര്‍ക്ക്. 36 മെഗാവാട്ട് പൂര്‍ത്തിയായി. വിവിധ പദ്ധതികളിലായി മറ്റൊരു 16 മെഗാവാട്ട് സോളാര്‍ വൈദ്യുതികൂടി ഉല്പാദിപ്പിച്ചു.
●ഒരു വര്‍ഷത്തിനുള്ളില്‍ ആകെ 62 മെഗാവാട്ട് നിലയങ്ങള്‍ പൂര്‍ത്തിയാക്കി.
●വെള്ളത്തൂവല്‍, പതങ്കയം, പെരുന്തേനരുവി ജല വൈദ്യുതി പദ്ധതികള്‍ കമീഷന് ചെയ്തു.
●10,000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് രണ്ട് പ്രസരണപദ്ധതി. ഇതിന് 5,200 കോടി രൂപയുടെ കിഫ്ബി ധനസഹായം.1,830 കോടി രൂപ കേന്ദ്ര സഹായമായും പ്രതീക്ഷിക്കുന്നു. ഇങ്ങനെ ട്രാന്‍സ്ഗ്രിഡ് 2 പദ്ധതിയുടെ ഒന്നാം ഘട്ടം, ആകെ 7,030 കോടി രൂപയുടെ പദ്ധതി. 2020^21ല്‍ പൂര്‍ത്തീകരിക്കും.
●അപേക്ഷകള്‍ ഓണ്‍ലൈനാക്കി. പരാതി പരിഹാരത്തിന് കേന്ദ്രീകൃത സംവിധാനം. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ടോള്‍ഫ്രീ നമ്പര്‍, 1912. വൈദ്യുതി മുടക്കം ഉപഭോക്താക്കളെ എസ്.എം.എസിലൂടെ അറിയിക്കുന്നതിന് ഊർജ ദൂത്, വൈദ്യുതി ബില്ല് സംബന്ധിച്ച് വിവരങ്ങള്‍ എസ്.എം.എസ് മുഖാന്തരം അറിയിക്കുന്നതിന് ഊർജ സൗഹൃദ തുടങ്ങിയ മൊബൈല്‍ സേവനങ്ങള്‍. വൈദ്യുതി ബില്ല് അടക്കുന്നതിന് മൊബൈല്‍ വാലറ്റ് സൗകര്യങ്ങള്‍. വൈദ്യുതി കണക്ഷന് ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം ഏര്‍പ്പെടുത്തി.
●1,000 ചതുശ്ര അടിയിൽ കുറവ് തറ വിസ്തീർണമുള്ള വീടുകള്‍ക്ക് വീട്ടുനമ്പറോ കൈവശ സര്‍ട്ടിഫിക്കറ്റോ ഇല്ലെങ്കിലും കണക്ഷന്. വീടു വയറിങ്ങിന് ശേഷിയില്ലാത്ത 30,000 കുടുംബങ്ങളുടെ വയറിങ് ജോലികളും വൈദ്യുതി ബോര്‍ഡ് നേരിട്ട് ഏറ്റെടുത്തു.
●4,65,000ത്തോളം പുതിയ വൈദ്യുതി കണക്ഷനുകളും 1,300 കിലോമീറ്ററോളം 11 കെ.വി ലൈന്‍, 3,700 കിലോമീറ്റര്‍ എല്‍.ടി ലൈന്‍ 1,800 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയും സ്ഥാപിച്ചു.
●ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ ഇ-^സര്‍വിസുകള്‍ ആരംഭിച്ചു.
●മുടങ്ങിക്കിടന്ന ഇടമണ്‍^കൊച്ചി 400 കെ.വി ലൈന്‍ നിർമാണം പുനരാരംഭിച്ചു.
●പള്ളിവാസല്‍, തോട്ടിയാര്‍, ചാത്തങ്കോട്ടുനട തുടങ്ങി മുടങ്ങിക്കിടന്ന പദ്ധതികള്‍ പുനരാരംഭിക്കാന്‍ നടപടി. അപ്പര്‍ കല്ലാര്‍ ചെറുകിട ജല വൈദ്യുതി പദ്ധതിയുടെ നിർമാണം ആരംഭിച്ചു. പെരുവണ്ണാമൂഴി, പഴശ്ശിസാഗര്‍ ചെറുകിട ജല പദ്ധതികളുടെ നിർമാണത്തിന് ടെൻഡര്‍.
●മുഴുവന്‍ തെരുവുവിളക്കുകളും എല്‍.ഇ.ഡിയാക്കി മാറ്റാനും ഓട്ടോമാറ്റിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും പദ്ധതി. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് എല്‍.ഇ.ഡി, കാര്യക്ഷമതയുള്ള വൈദ്യുതി ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാനും പദ്ധതി.
പ്രഖ്യാപനങ്ങൾ പലതും തട്ടിപ്പ്
ആര്യാടൻ മുഹമ്മദ് (മുൻ വൈദ്യുതി മന്ത്രി)
●സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഏകദേശം 20 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് പുതുതായി നൽകിയത്. പ്രതിവർഷം ഏകദേശം നാല് ലക്ഷം കണക്ഷനുകൾ. എൽ.ഡി.എഫ് സർക്കാർ കഴിഞ്ഞ വർഷം അനുവദിച്ചത് 1,47,000 കണക്ഷനുകൾ. അതിന് ചെലവഴിച്ചത് 174 കോടി രൂപ. അതേസമയം, 20 ലക്ഷം കണക്ഷൻ നൽകാൻ യു.ഡി.എഫ് അഞ്ച് വർഷംകൊണ്ട് ചെലവഴിച്ചത് 2,200 കോടി. മൊത്തം കണക്ഷെൻറ 1.3 ശതമാനം മാത്രമാണ് എൽ.ഡി.എഫ് അനുവദിച്ചത്. ഇന്നും വൈദ്യുതി കണക്ഷൻ കിട്ടാത്ത നൂറുകണക്കിനാളുകളുണ്ട്. ഇത് ഒരിക്കലും സമ്പൂർണമല്ല. 95 ശതമാനത്തിൽ കൂടുതൽ വന്നാൽ സമ്പൂർണമായി കണക്കാക്കുന്ന സമ്പ്രദായമുണ്ട്, സാക്ഷരത പ്രഖ്യാപനം നടത്തിയത് അങ്ങനെയാണ്. ഇൗ കണക്കുവെച്ച് നോക്കിയാൽ യു.ഡി.എഫ് കാലത്തും സമ്പൂർണ വൈദ്യുതീകരണംതന്നെയായിരുന്നു.
●പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാതാക്കിയതിെൻറ മുഴുവൻ െക്രഡിറ്റും യു.ഡി.എഫിനാണ്. കഴിഞ്ഞ സർക്കാർ പ്രത്യേകം ടെണ്ടർ വിളിച്ച് 800 മെഗാവാട്ട് വൈദ്യുതി അടുത്ത 25 വർഷത്തേക്ക് ലഭ്യമാക്കാൻ കരാറുണ്ടാക്കിയിരുന്നു. അതിെൻറ ഗുണഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. 2012^13ൽ െക.എസ്.ഇ.ബിയുടെ 102 ശതമാനം തുകയാണ് വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത്. ലോഡ്ഷെഡിങ്ങും പവർകട്ടും ശാശ്വതമായി ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇൗവകയിൽ എൽ.ഡി.എഫ് ചെലവഴിച്ചത് എത്രയെന്ന് വ്യക്തമാക്കാത്തത് ബോധപൂർവമാണ്.
●കാസർകോട് 200 മെഗാവാട്ടിെൻറ സോളാർ പാർക്ക് യാഥാർഥ്യമാക്കാൻ കേന്ദ്ര സർക്കാറുമായി ധാരണപത്രം ഒപ്പുവെച്ചതും കമ്പനി രജിസ്റ്റർ ചെയ്തതും യു.ഡി.എഫാണ്. 500 ഏക്കർ സ്ഥലമേറ്റെടുത്തു പ്രവർത്തനം തുടങ്ങിയതും കഴിഞ്ഞ സർക്കാറാണ്. ഇടമൺ^കൊച്ചി 400 കെ.വി. ലൈനിെൻറ പ്രവൃത്തി ഒരിക്കലും മുടങ്ങിയില്ല. യു.ഡി.എഫ് സർക്കാറാണ് ലൈനിെൻറ പ്രവൃത്തി ത്വരിതപ്പെടുത്താൻ നടപടി സ്വീകരിച്ചത്.
●കഴിഞ്ഞ സർക്കാർ പാവപ്പെട്ടവർക്ക് വൈദ്യുതി കണക്ഷൻ അനുവദിച്ചത് കേന്ദ്ര ഫണ്ടും ബോർഡ് ഫണ്ടും പരമാവധി വിനിയോഗിച്ചാണ്. എൽ.ഡി.എഫ് സർക്കാർ എം.എൽ.എ, എം.പി ഫണ്ടുകൾ ഉപയോഗിച്ചാണ് കണക്ഷനുകൾ നൽകുന്നത്. ഇത് രണ്ടും വ്യത്യാസമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.