ഇൗ ജനസഞ്ചയം രാജ്യത്തോട്​ പറയുന്നത്​

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. ആധുനിക രാഷ്​ട്ര വ്യവഹാരങ്ങളിൽ അത് ശക് തിപ്രാപിക്കുന്നത് ഐക്യ എമിറേറ്റുകളുടെ രൂപവത്​കരണത്തോടെയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ രാ ഷ്​ട്രീയ ബന്ധമായി വളർന്നതിനു പിന്നിൽ ഇന്ത്യൻ സമൂഹത്തി​​​െൻറ തൊഴിൽ കുടിയേറ്റം കൂടി കാരണമായിട്ടുണ്ട്. 1972നു ശേഷ ം രൂപവത്​കൃതമായ യു.എ.ഇയിൽ ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ശക്തിപ്രാപിക്കുന്നത് 1980നു ശേഷമാണ്. പിന്നീട് അത് ഇന് ത്യൻ സാമ്പത്തിക മേഖലയിൽ നിർണായക ഘടകമായി.

ഇത്തരം വളർച്ചക്കു മുമ്പുതന്നെ പല രീതിയിലും ഇരു രാജ്യങ്ങളും തമ്മ ിലുള്ള ബന്ധങ്ങൾ വളർന്നു വലുതായിട്ടുണ്ട്. അതി​​​െൻറ തെളിവാണ് 1981ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ യു. എ.ഇ സന്ദർശനം. അന്ന് ഇന്ദിര ഗാന്ധിയെ സ്വീകരിച്ചത് രാഷ്​ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹിയാൻ ആയിരുന്നു. അതിനുശേഷം 34 വർഷങ്ങൾക്കു ശേഷമാണ് ഒരു പ്രധാനമന്ത്രി യു.എ.ഇയിൽ എത്തുന്നത്. 2015 ആഗസ്​റ്റിലാണ് ഇന്ത്യൻ പ്രധാനമന്ത്ര ി നരേന്ദ്ര മോദി എത്തിയത്. അതിനുശേഷം 2017 ഫെബ്രുവരിയിലും പ്രധാനമന്ത്രി യു.എ.ഇയിൽ എത്തി.

ആദ്യ സന്ദർശനത്തിൽ പ്രധാ നമന്ത്രി എന്ന അർഥത്തിൽ ഇന്ത്യൻ സമൂഹം ഒന്നടങ്കം അത് ആഘോഷിച്ചു. എന്നാൽ, പൊതു പരിപാടിയിൽ അദ്ദേഹം നടത്തിയത് തികച് ചും കോൺഗ്രസ്​ വിരുദ്ധ പ്രസംഗമായിരുന്നു. അതിലുപരി അന്നത്തെ സന്ദർന ലക്ഷ്യം യു.എ.ഇയിൽ ഹിന്ദു ആരാധനാലയം പണിയുക എന്നതായിരുന്നു. സ്വന്തം രാജ്യത്ത് ഹിന്ദു ഇതര വിഭാഗങ്ങളെ കൊന്നൊടുക്കുമ്പോഴാണ് ഒരു അറബ് രാജ്യത്ത് ക്ഷേത്രം പണിയാൻ ശ്രമം നടന്നത് എന്നോർക്കണം. എന്നാൽ, ഇന്നത്തെ ഇന്ത്യയെക്കാൾ മതസഹിഷ്ണുത തങ്ങൾക്ക് ഉണ്ടെന്ന് യു. എ.ഇ ഭരണ നേതൃത്വം ലോകത്തിന് കാണിച്ചുകൊടുത്തു. 2020ൽ പണി പൂർത്തിയാവുന്ന വിധം രാജ്യതലസ്ഥാനമായ അബൂദബിയിൽ ക്ഷേത്രത്തി​​​െൻറ പണി നടക്കുന്നുണ്ട്. പറഞ്ഞുവന്നത് പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തി​​​െൻറ ലക്ഷ്യത്തെ കുറിച്ചാണ്. അതിനിടയിൽ അബൂദബിയിലും ദുബൈയിലും നടന്ന പ്രസംഗത്തിൽ പ്രധാനമന്ത്രി ചോദിച്ചത് കഴിഞ്ഞ 34 വർഷമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി എന്തു കൊണ്ട് യു.എ.ഇയിൽ എത്തിയില്ല എന്നതാണ്. ആ ചോദ്യം പ്രസക്തമാണ്. ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ള ഒരു ഗൾഫ് രാജ്യത്തിൽ എന്തുകൊണ്ട് ആ രാജ്യത്തിലെ പ്രധാനമന്ത്രി എത്തിയില്ല എന്നത് മറ്റുപലരും പലവട്ടം ചോദിച്ചതാണ്. അതിനർഥം ഇന്ത്യൻ ഭരണകൂടത്തിന് മുന്നിൽ പ്രവാസികൾ കേവലം വിദേശപണം എത്തിക്കുന്ന തൊഴിലാളി വർഗം എന്നു മാത്രമാണ്. അങ്ങനെയല്ല പുതിയ സർക്കാർ പ്രവാസികളെ കാണുന്നത് എന്നതുകൂടിയായിരുന്നു നരേന്ദ്ര മോദിയുടെ ചോദ്യത്തിലെ സാരാംശം. അതാകട്ടെ, പ്രവാസികളെ ഇരുത്തി ച്ചിന്തിപ്പിച്ചിട്ടുണ്ട്. അതിനുശേഷം 2017ലെ സന്ദർശന കാലമാവട്ടെ പ്രവാസികൾ കേന്ദ്ര ഭരണകൂടത്തോട് ശക്തമായി പ്രതിഷേധിക്കുന്ന സമയമായിരുന്നു.

നിലവിലെ ഗവൺമ​​െൻറ്​ അധികാരത്തിൽ വന്നപ്പോൾ ആദ്യം ചെയ്തത് പ്രവാസികാര്യ വകുപ്പ് എടുത്തുമാറ്റുകയായിരുന്നു. അതിനു ശേഷം വർഷത്തിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് രണ്ടുവർഷത്തിൽ ഒരു പ്രാവശ്യമാക്കുകയും അതിൽ യൂറോപ്യൻ സമ്പന്ന പ്രവാസികൾക്ക് പ്രാധാന്യം നൽകി സാധാരണക്കാരായ പ്രവാസികളെ നോക്കുകുത്തികളാക്കുകയും ​െചയ്​തു. പിന്നീട് പാസ്പോർട്ട് നിറം മാറ്റത്തിലൂടെ ഇന്ത്യൻ പൗരന്മാരെ ലോകത്തിനു മുന്നിൽ മൂന്നായി തരംതിരിക്കാനുള്ള ശ്രമം നടത്തി. ഏറ്റവുമൊടുവിൽ എൻ.ആർ.ഐ ഓൺലൈൻ രജിസ്​​ട്രേഷൻ ഉത്തരവ്. ഇതൊക്കെ ശക്തമായ പ്രവാസി പ്രതിഷേധങ്ങളിലൂടെ തിരുത്തിക്കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പ്രവാസികളുടെ ജീവിത സാഹചര്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത നിലപാടുകൾ മോദിസർക്കാറിനെ പ്രവാസികളുടെ അപ്രിയതക്ക് കാരണമാക്കിയിട്ടുണ്ട്. ഇതൊക്കെ മാറ്റിനിർത്തിയാലും പുറത്തു ജീവിക്കുന്ന ഇന്ത്യക്കാർ പഴയ ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്നതിനർഥം ഇന്ത്യൻ നാഷനൽ കോൺഗ്രസ് എല്ലാ അർഥത്തിലും ശരിയാണ് എന്നതല്ല. മറിച്ച്, നിലവിലെ സാഹചര്യത്തിൽ ഒരു ദേശീയ രാഷ്​ട്രീയ ബദൽ എന്നർഥത്തിൽ കോൺഗ്രസിനു മാത്രമേ ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ എന്ന തിരിച്ചറിവാണ്.

ഇന്ത്യയിൽ ഇന്നു കാണുന്ന വിഭാഗീയതയും ജാതീയതയും കോർപറേറ്റുവത്​കരണവും നോട്ടുനിരോധനവും റഫാൽ അഴിമതിയും പലപ്പോഴായി പ്രകടമാക്കപ്പെടുന്ന ഏകാധിപത്യ പ്രവണതയും ജുഡീഷ്യറിയിലെ പക്ഷപാതപരമായ നിലപാടുകളും ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരെ ഭയപ്പെടുത്തുന്നുണ്ട്.
രാജ്യത്ത് നിലനിന്ന സാംസ്കാരിക ധാരകളെ ഹൈന്ദവ വിശ്വാസത്തി​​​െൻറ അടിസ്ഥാനത്തിലുള്ള ദേശീയതയായി മാറ്റാനുള്ള ശ്രമവുമുണ്ട്​. ഇത് ഇന്ത്യക്ക് അകത്ത് ജീവിക്കുന്നവരെക്കാൾ കൂടുതൽ പുറത്ത് ജീവിക്കുന്നവരെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്- അറബ് സമൂഹത്തിനിടയിലും ലോക ജനതകൾക്കിടയിലും ഇന്ത്യയുടെ ശിരസ്സ്​ ഉയർന്നുനിൽക്കുന്നത് മഹാത്മ ഗാന്ധിയുടെ ജീവിതം ഉയർത്തിക്കാട്ടിയാണ്. അഹിംസയിലൂടെ ഇന്ത്യൻ ജനതയെ പുതിയ ബോധത്തിലേക്ക് നയിച്ച പാരമ്പര്യത്തെ പൂർണമായും നിഷേധിച്ചുകൊണ്ടാണ് തീവ്ര ഹൈന്ദവ നിലപാടുകളുടെ പിൻബലത്തോടെ ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തെ ഹൈന്ദവ ഏകത്വത്തിലേക്ക് നയിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നത്. ഇത് മാറേണ്ടതി​​​െൻറ അനിവാര്യത ലോകത്തെമ്പാടും ജീവിക്കുന്ന ഇന്ത്യൻ സമൂഹം പ്രകടിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദിയുടെ യൂറോപ്യൻ സന്ദർശന വേളയിൽ ഇന്ത്യൻ സമൂഹം അദ്ദേഹത്തി​​​െൻറ നിലപാടിനോടുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം തിരിച്ചറിവിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ യു.എ.ഇ സന്ദർശനത്തിന് കിട്ടിയ വമ്പിച്ച സ്വീകാര്യത പ്രസക്തമാവുന്നത്.
പ്രധാനമായും രണ്ടു തലങ്ങളിലൂടെയാണ് പരിപാടി വിജയിച്ചത്. ഒന്ന്​ സംഘാടനമാണ്. ഏഴ് എമിറേറ്റുകളിലും നടന്ന സംഘാടനത്തിന് കേരളത്തിലെ പ്രമുഖ നേതാക്കൾതന്നെ നേതൃത്വം നൽകി.

കേരളത്തിലേതുപോലെത്തന്നെ ഗ്രൂപ്പുകൾ യു.എ.ഇയിലും സജീവമാണെങ്കിലും രാഹുൽ ഗാന്ധിയിൽ കോൺഗ്രസ്​ പ്രവർത്തകർക്കുള്ള പ്രതീക്ഷ എല്ലാ ഗ്രൂപ്​ സമവാക്യങ്ങളെയും തെറ്റിച്ചു. സംഘടനാപരമായ വിജയം ഇതാണെങ്കിൽ പൊതു സമൂഹത്തി​​​െൻറ വമ്പിച്ച സാന്നിധ്യത്തിനും പിന്തുണക്കും കാരണം രാഹുൽ ഗാന്ധി അടുത്ത കാലത്ത് നടത്തിയ രാഷ്​ട്രീയ ഇടപെടലുകളാണ്. ജനാധിപത്യ ഇന്ത്യയെ ഹിന്ദുത്വ രാഷ്​ട്രമാക്കി മാറ്റാനുള്ള ഏകാധിപത്യ പ്രവണതക്ക് എതിരെയുള്ള രാഷ്​ട്രീയ നീക്കങ്ങൾ. അടിസ്ഥാന ജനതയെ ഇന്ത്യൻ സമകാലിക രാഷ്​ട്രീയ യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനായുള്ള ഇടപെടൽ. വരാനിരിക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ സെമി ഫൈനലിൽ മൂന്നു സംസ്ഥാനങ്ങളിൽ നേടിയ വിജയം. റഫാൽ അഴിമതി പ്രധാന രാഷ്​ട്രിയ ആയുധമാക്കി തീർക്കുക വഴി ഉണ്ടായ മുന്നേറ്റം. ഇതിനെല്ലാം ഉപരി കോൺഗ്രസിനുള്ളിൽ നടത്തിവരുന്ന ശുദ്ധീകരണങ്ങൾ. ലിംഗസമത്വത്തെ പിന്തുണക്കുന്നതി​​​െൻറ ഭാഗമായുള്ള നേതൃത്വ നിയമനങ്ങൾ. ഇത്തരത്തിലുള്ള നിലപാടുകളാണ് പ്രവാസത്തിലെ പൊതു അംഗീകാരത്തിന് കാരണമായ ഘടകങ്ങൾ. ഇതൊക്കെ ഇന്ത്യക്ക് അകത്തെക്കാൾ പുറത്ത് ചർച്ചയാവുന്നു എന്നതി​​​െൻറ തെളിവാണ് ദുബൈയിലെ അന്താരാഷ്​ട്ര ക്രിക്കറ്റ് സ്​റ്റേഡിയത്തിന് അകത്തും പുറത്തും കണ്ട മഹാ ജനക്കൂട്ടം.

ഓവർസീസ് ഇന്ത്യൻ കോൺഗ്രസ്​ സംഘടിപ്പിച്ച മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികമാണ് പരിപാടി. എന്നാൽ, വരാനിരിക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പി​​​െൻറ രാഷ്​ട്രീയത്തിലേക്കാണ് രാഹുൽ ഗാന്ധി ഇന്ത്യൻ പ്രവാസി സമൂഹത്തി​​​െൻറ ശ്രദ്ധ ക്ഷണിച്ചത്. തികഞ്ഞ പക്വതയോടെയുള്ള ഓരോ വാക്കിലും ആത്മാർഥതയുടെ നനവ് അനുഭവിക്കാൻ കേൾവിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പരിപാടി വിജയിപ്പിക്കുന്നതിനായി കഴിഞ്ഞ ഒരു ആഴ്ചയായി പ്രവാസി സമൂഹത്തി​​​െൻറ അടിത്തട്ടിൽ ശക്തമായ പ്രവർത്തനമാണ് നടന്നത്. അപ്പോഴും കോൺഗ്രസി​​​െൻറ രീതിവെച്ചുള്ള കണക്കുകൂട്ടലാണ് പൊതുവെ ഉണ്ടായത്. എന്നാൽ, അതിനെയൊക്കെ ഞെട്ടിച്ച ജനസഞ്ചയത്തിന് കാരണം രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികളോടുള്ള പ്രതികരണമാണ്. ദുബൈ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിലേക്ക് ഒഴുകിയത് കോൺഗ്രസ്​ അനുഭാവികൾ മാത്രമല്ല. മതേതര ഇന്ത്യയെ തിരിച്ചുകൊണ്ടുവരാൻ ആഗ്രഹിക്കുന്ന കമ്യൂണിസ്​റ്റുകാരനും, സോഷ്യലിസ്​റ്റുകാരനും, മുസ്​ലിം ലീഗ് പ്രവർത്തകനും, പ്രത്യക്ഷ രാഷ്​ട്രീയമില്ലാത്തവരും രാഹുലിനെ കേൾക്കാൻ എത്തി.

രാഹുലാകട്ടെ കേട്ടു മടുത്ത വഷളൻ രാഷ്​ട്രീയ പറച്ചിലിന് പകരം ജനാധിപത്യ രാജ്യത്തിലെ ഏകാധിപത്യ രീതിയെ ധീഷണപരമായി അവതരിപ്പിച്ചു. യു.എ.ഇ സഹിഷ്ണുത വർഷമായി ആചാരിക്കുന്നതിനെ പരാമർശിക്കവെ കഴിഞ്ഞ നാലര വർഷമായി ഇന്ത്യയിൽ അസഹിഷ്ണുത പടർന്നുപിടിക്കുന്നതിനെ സൂചിപ്പിച്ചു. രാഷ്​ട്രപിതാവായ മഹാത്മ ഗാന്ധി പ്രവാസിയായിരുന്നു എന്നു പറയുക വഴി രാഷ്​ട്രത്തി​​​െൻറ ശാക്തീകരണത്തിൽ പ്രവാസികളുടെ പങ്കിനെ അടയാളപ്പെടുത്തി. കോൺഗ്രസി​​​െൻറ തെരഞ്ഞെടുപ്പ് പ​ത്രികയിൽ പ്രവാസികളെ കൂടി പരിഗണിക്കും എന്ന പ്രഖ്യാപനം ജനസഞ്ചയത്തെ ഇളക്കിമറിച്ചു. ഇത്തരം വർത്തമാനത്തിൽ ഒന്നുംതന്നെ എതിർപക്ഷ രാഷ്​ട്രീയത്തെ സഭ്യേതരമായി കടന്നാക്രമിച്ചില്ല എന്നത് രാഹുലിനുണ്ടാക്കിയ മതിപ്പ് ചെറുതല്ല. കാരണം, ഒരു ഇതര രാജ്യത്തുവെച്ച് സ്വന്തം ജനതയെ അഭിസംബോധന ചെയ്യുമ്പോൾ അവർ ഇന്ത്യക്കാർ മാത്രമാണ്.

Tags:    
News Summary - Rahul Gandhi UAE Visit-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.