‘‘പുലർന്നെഴുന്നേൽക്കുമ്പോൾ സമൂഹത്തിൽ ഒരു നിർഭയാവസ്ഥ അനുഭവപ്പെടുക, ശാ രീരികസുഖം തോന്നുക, അന്നേക്കുള്ള ആഹാരത്തിന് വകയുണ്ടായിരിക്കുക എന്നീ മൂന്നു കാര്യ ങ്ങൾ ഒത്തുചേർന്നാൽ ഇൗ ലോകത്തെ മുഴുവൻ അനുഗ്രഹവും കിട്ടിയതുപോലെയായി’’ എന്ന് മുഹ മ്മദ് നബി പറഞ്ഞിട്ടുണ്ട്. അത് യാഥാർഥ്യമായി മുന്നിൽ കാണുകയാണ് നമ്മൾ ഇപ്പോൾ. പുറത് തിറങ്ങാൻ പേടി, രോഗം വരുമോ എന്ന ആശങ്ക. കേവലം പ്രകൃതിയിലെ ഒരു സ്വാഭാവിക പ്രതിഭാസമായ ി ഈ അവസ്ഥയെ കണ്ടുകൂടാ. എല്ലാ കണക്കുകൂട്ടലുകളുടെയും അപ്പുറത്ത് ഒരു നിയന്താവുണ്ടെ ന്ന് ബോധ്യപ്പെടുത്താനുള്ള താക്കീതാവാം ഇത്. പരീക്ഷണഘട്ടങ്ങളെ ധൈര്യമായി അഭിമുഖീക രിച്ച്, ക്ഷമയിൽകൂടി അതിജീവനശേഷി നേടാൻ ആർക്കു കഴിയുമെന്ന പരീക്ഷണമാവാം. അഹങ്കാര വും ആർഭാടവും അതിരുകവിഞ്ഞതിെൻറ ശിക്ഷയുമാവാം. ഖുർആൻ രണ്ടാം അധ്യായത്തിൽ ഇങ്ങനെ വാ യിക്കാം: ‘‘കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ പരീക്ഷിക്കുകതന്നെ ചെയ്യും. അത്തരം സന്ദർഭങ്ങളിൽ ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത. വല്ല ആപത്തും ബാധിച്ചാൽ അവർ പറയുന്നത് ഇങ്ങനെയായിരിക്കും: ‘‘ഞങ്ങൾ അല്ലാഹുവിെൻറ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്’’ (2.155–156).
ചരിത്രത്തിൽ അയ്യൂബ്, യൂനുസ്, മൂസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരുടെ ചരിത്രത്തിൽ ഇൗ പരീക്ഷണങ്ങളെല്ലാം കാണാം. ക്ഷമയോടെ, ഉറച്ച മനസ്സോടെ അവർ അതിനെ നേരിട്ടു. സമൃദ്ധി കാലത്ത് അല്ലാഹുവിനെ അറിഞ്ഞ് ജീവിച്ചാൽ ദുരിതകാലത്ത് അല്ലാഹു അറിഞ്ഞു സഹായിക്കും എന്ന് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. അല്ലാഹു അനുഗ്രഹിച്ചുനൽകിയ ഒരു തോട്ടവും സമൃദ്ധമായ വിളകളും കണ്ട് അഹങ്കരിച്ച തോട്ട ഉടമകളുടെ കഥ ഖുർആനിൽ ‘അൽഖലം’ എന്ന അധ്യായത്തിൽ വിവരിക്കുന്നുണ്ട്. അനുഗ്രഹങ്ങളെ ദുരുപയോഗം ചെയ്താൽ ആ അനുഗ്രഹം പിൻവലിക്കാനും അല്ലാഹുവിനു കഴിയുമെന്നാണ് അവിടെ പഠിപ്പിക്കുന്നത്.
ഗൾഫുകാരുടെ വിയർപ്പ് നാട്ടിലെ ധൂർത്തായി മാറിയിരുന്നു. റമദാനിൽപോലും ഭക്ഷണങ്ങളും വസ്ത്രങ്ങളും ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്ന ധൂർത്തിെൻറ കാലമായിരുന്നു. പള്ളികൾ ആരാധനകൾകൊണ്ട് നിബിഡമായിരുന്നെങ്കിലും ചിലപ്പോഴെങ്കിലും പൊങ്ങച്ചത്തിെൻറ ലക്ഷണങ്ങൾ കാണാമായിരുന്നു. കക്ഷിവ്യത്യാസങ്ങളും ഭിന്നതകളും സ്വാഭാവികത മറികടന്ന് വിരോധത്തിെൻറയും പ്രതികാരദാഹത്തിെൻറയും മൂർത്തതലങ്ങളിലേക്ക് എത്തിയിരുന്നു. ഇതിലെല്ലാം ഉപരി വംശീയതയും വർഗീയതയും രാജ്യത്തെ ഗ്രസിച്ച ഭീകരാവസ്ഥ വേറെയും. ഇപ്പോൾ ഈ ദുരന്തമുഖത്തിരുന്ന് ഇങ്ങനെ അലോസരപ്പെടുത്തുന്ന ചിന്തകൾ തികട്ടി വരുമ്പോഴും, സത്യവിശ്വാസികൾ നിരാശരാവേണ്ടതില്ല, എത്ര വലിയ പാപിക്കും -അവനെത്ര ചീത്തയായാലും- തിരിച്ചുവരാൻ അല്ലാഹു അവസരം നൽകുന്നുണ്ട്. അല്ലാഹു പറയുന്നു: ‘‘പറയുക, സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ ദാസരേ, അല്ലാഹുവിെൻറ കാരുണ്യത്തിൽ നിരാശപ്പെടരുത്.
തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കും. തീർച്ചയായും അവൻതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും (ഖുർആൻ: 39: 53) റമദാൻ പ്രാർഥനക്ക് കൂടുതൽ ഉത്തരം ലഭിക്കുന്ന മാസമാണ്. പ്രതിസന്ധികളിൽനിന്ന് രക്ഷപ്പെടാനുള്ള മാനുഷികമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് പ്രാർഥിക്കാനാണ് ഇസ്ലാം കൽപിക്കുന്നത്. അല്ലാഹുവിൽ ഭരമേൽപിക്കുക (തവക്കുൽ) എന്നത് ഇത്തരം ആപദ്ഘട്ടങ്ങളിൽ പ്രത്യേകിച്ചും വലിയൊരു രക്ഷാകവചമാണ്. അതിനർഥം, ചെയ്യേണ്ടതൊന്നും ചെയ്യാതെ എല്ലാം അല്ലാഹു നോക്കിക്കൊള്ളും എന്നു കരുതി കാത്തിരിക്കുകയല്ല. പകർച്ചവ്യാധികൾ പടരാതിരിക്കാൻ അതുള്ള സ്ഥലങ്ങളിലേക്ക് പുറത്തുള്ളവർ പ്രവേശിക്കരുതെന്നും അത് വ്യാപിച്ച സ്ഥലത്തുനിന്നാരും പുറത്തു കടക്കരുതെന്നും മുഹമ്മദ് നബി കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം രോഗമുള്ളവരെ മറ്റുള്ളവരിൽനിന്ന് അകറ്റിനിർത്താനും ചൊറിപിടിച്ച ഒട്ടകത്തെ അല്ലാത്തവയിൽനിന്ന് അകറ്റാനും പ്രവാചകൻ കൽപിച്ചത് ഈ മുൻകരുതലിെൻറ ഭാഗമാണ്.
ഇസ്ലാം പ്രായോഗികതയുടെ മതമാണ്. അതിെൻറ അനുഷ്ഠാനങ്ങളെല്ലാം ‘സാധിക്കുന്നവർക്ക്’ എന്ന നിബന്ധനയോടെയാണ് നിശ്ചയിച്ചിട്ടുള്ളത്. ‘അല്ലാഹു ഒരാളോടും കഴിവിൽപ്പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുന്നില്ല’ (ഖുർആൻ 2:286). ഹിജ്റവർഷം ഒമ്പതിൽ മദീനയിൽ ചൂടും ക്ഷാമവും കഠിനമായ കാലത്താണ് തബൂക്കിലേക്ക് യുദ്ധത്തിനു പുറപ്പെടാൻ മുഹമ്മദ് നബി ആജ്ഞാപിച്ചത്. പ്രതികൂല സാഹചര്യത്തിൽ സൈനികസേവനത്തിന് സന്നദ്ധരായവർക്ക് വമ്പിച്ച പ്രതിഫലമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ യുദ്ധത്തിനു പോകാൻ തടസ്സം നേരിട്ടതിനാൽ വീട്ടിലിരിക്കേണ്ടി വന്ന ചിലർ ദുഃഖം പ്രകടിപ്പിച്ചു. അവരെപ്പറ്റി മുഹമ്മദ് നബി പറഞ്ഞു: ‘‘മദീനയിൽ കുറെയാളുകളുണ്ട്. നിങ്ങൾ ദീർഘദൂരം യാത്ര ചെയ്തതിെൻറയും താഴ്വരകൾ താണ്ടിക്കടന്നതിെൻറയും പ്രതിഫലത്തിൽ അവരും പങ്കാളികളാണ്’’. മനസ്സിലെ സദുദ്ദേശ്യത്തിനാണ് പ്രതിഫലം എന്നർഥം. റമദാനിൽ പള്ളിയിൽ പോകാൻ കഴിയാത്തതിൽ ഏറെ ദുഃഖിക്കുന്നവരാണ് അധികവിശ്വാസികളും. ആ മഹത്തായ പ്രതിഫലം ആഗ്രഹിച്ച് നിയമലംഘനം നടത്തി ആരും പള്ളിയിലെത്തേണ്ടതില്ല. സന്മനസ്സിന് അല്ലാഹു പ്രതിഫലം നൽകുകതന്നെ ചെയ്യും. അതിനു പകരം വീട്ടിൽ കുടുംബാംഗങ്ങളുമൊത്തു സംഘടിതമായ ആരാധനകർമങ്ങൾ ചെയ്തും നല്ല കാര്യങ്ങൾ കുടുംബങ്ങളെ പഠിപ്പിച്ചും പരിശീലിപ്പിച്ചും പുണ്യകർമങ്ങളാൽ ഭവനങ്ങൾ ധന്യമാക്കാം. ജീവിതത്തിരക്കിനിടയിൽ കൂട്ടുകുടുംബത്തോടൊപ്പം ഒന്നിച്ചിരിക്കാൻ ഇടം കിട്ടാത്തവരാണ് അധിക പേരും. ഈ സന്ദർഭം അതിന് ഉപയോഗപ്പെടുത്താനും മാതാപിതാക്കളെ കൂടുതൽ പരിചരിക്കാനും ഭാര്യാമക്കളെ ശ്രദ്ധിക്കാനും സാധിക്കണം
സമൂഹ നോമ്പുതുറകൾക്ക് ഈ സന്ദർഭത്തിൽ സൗകര്യമില്ല. എന്നാൽ, പാവപ്പെട്ട കുടുംബങ്ങൾക്ക് ഇഫ്താറുകൾക്ക് സഹായം ചെയ്യുന്നതിന് തടസ്സമില്ല. പ്രത്യേകിച്ചും അവശതയനുഭവിക്കുന്നവരുടെ എണ്ണം ഈ റമദാനിൽ അധികമായിരിക്കും. ദിനേന കൂലിവേല ചെയ്തു ജീവിക്കുന്നവർക്ക് കഴിഞ്ഞ കാലങ്ങളിൽ നമ്മുടെ സഹായം ആവശ്യമുണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ സ്ഥിതി മറിച്ചാണ്. ജീവിതത്തിൽ ഇന്നേവരെ ആരോടും കൈനീട്ടാതെ മാന്യമായി ജീവിച്ചിരുന്ന ശരാശരിക്കാർ ഇക്കാലത്ത് സഹായത്തിന് അർഹരാണ്. അവരുടെ മാന്യതയും അഭിമാനവും മാനിച്ചു കൊണ്ടുവേണം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ.
ഗൾഫ് സഹോദരന്മാർ നമ്മുടെ സമൂഹത്തിലുണ്ടാക്കിയ സമൃദ്ധി വലിയതാണ്. എന്നാൽ, അവർ ഗൃഹാതുരതയോടൊപ്പം തൊഴിൽമേഖലയിൽ പ്രതിസന്ധിയനുഭവിക്കുകയാണിപ്പോൾ. അവർക്കുവേണ്ടി പ്രാർഥിക്കുന്നതോടൊപ്പം വീടുകളിൽ ചെലവു ചുരുക്കുകകൂടി വേണം. ഭക്ഷണത്തിലും വസ്ത്രത്തിലും ലാളിത്യവും മിതത്വവും സ്വയം പാലിക്കുന്നതോടൊപ്പം വളരുന്ന തലമുറയെ അത് ശീലിപ്പിക്കാൻ ഏറ്റവും പറ്റിയ അവസരമാണിപ്പോൾ. തൊഴിലില്ലായ്മയും ക്ഷാമവും അഭിമുഖീകരിക്കാനുള്ള ശീലം മിതവ്യയത്തിൽ കൂടിയേ ലഭിക്കൂ. ജലത്തിെൻറ ദുർവിനിയോഗവും ഇതിനോട് ചേർത്തു ഗൗരവപൂർവം പരിഗണിക്കേണ്ടതാണ്.
വിശ്വാസികൾ സകാത്ത് നൽകുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുന്ന കാലമാണ് റമദാൻ. കാർഷിക വിളകൾക്ക് വിളവെടുപ്പ് സമയത്തും, മറ്റു വരുമാനങ്ങൾക്ക് വർഷത്തിലൊരിക്കലും കണക്കുനോക്കി നിർവഹിക്കേണ്ട നിർബന്ധബാധ്യതയാണ് സകാത്ത്. അത് അർഹരായ പാവങ്ങളുടെ അവകാശമാണ്. സകാത്ത് കൊടുത്ത് വീട്ടാത്ത വല്ലതും ഒരാളുടെ സമ്പത്തിൽ അവശേഷിച്ചാൽ, അത് മൊത്തം സമ്പത്തിനെ നശിപ്പിക്കുമെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിരിക്കുന്നു.
ചുരുക്കത്തിൽ, പ്രതീക്ഷിക്കാതെ വന്ന ചില അസൗകര്യങ്ങളൊഴിച്ചാൽ ഇൗ റമദാനിൽ ഒരു വിശ്വാസിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. മാത്രമല്ല, കൂടുതൽ വിനയപ്പെടാനും പശ്ചാത്തപിച്ചു മടങ്ങാനും തിന്മകൾ വെടിയാനും നല്ല ശീലങ്ങൾ വളർത്താനും ഒഴിവുസമയങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും പറ്റുന്ന നാളുകളാണ് മുമ്പിലുള്ളത്. അഹങ്കാരിയായ മനുഷ്യനെ പിടിച്ചുകെട്ടിയ ഈ മഹാമാരിയുടെ ആഘാതത്തിൽനിന്ന് രക്ഷപ്പെട്ടാലും ഇതിലെ ഗുണപാഠങ്ങൾ ജീവിതത്തിലൊരിക്കലും മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.