ലോക മുസ്ലിംസമൂഹം വ്രതാനുഷ്ഠാനത്തിെൻറ നാളുകളിലേക്ക് കടന്നു. മനുഷ്യെൻറ ആത്മീയവും ധാർമികവുമായ സവിശേഷ സിദ്ധികൾ വളർത്താനും പരിപോഷിപ്പിക്കാനും അനുശാസിക്കപ്പെട്ട വ്രതാനുഷ്ഠാനത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. വിവിധ മതങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രീതികളിൽ ആചരിച്ച വ്രതങ്ങളെക്കുറിച്ച പരാമർശം ചരിത്രഗ്രന്ഥങ്ങളിൽ കാണാം. വ്രതാനുഷ്ഠാനത്തെക്കുറിച്ച ഖുർആനിെൻറ പ്രഥമ പ്രതിപാദനം ഇങ്ങനെ: വിശ്വസിച്ചവരെ, നിങ്ങൾക്ക് മുമ്പുള്ള ജനങ്ങൾക്ക് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളിൽ ഭക്തിയുടെ ഗുണങ്ങൾ വളർന്നേക്കാം’ (അൽബഖറ: 183).
ഇസ്ലാമിൽ നിരന്തരവും നിസ്തന്ദ്രവുമായ ആത്മസംയമന സാധനയാണ് ഒരു മാസം നീണ്ട വ്രതാനുഷ്ഠാനം. പകലന്തിയോളം ആഹാരപാനീയങ്ങൾ വർജിച്ചും ജഡിക മോഹങ്ങൾ പരിത്യജിച്ചും കഴിയുന്ന വിശ്വാസി രാവുകളിൽ നമസ്കാരത്തിലും പ്രാർഥനയിലും ദൈവസങ്കീർത്തനത്തിലും മുഴുകുന്നു. പകലുകളും പാതിരാവുകളും നന്മനിറഞ്ഞ കർമങ്ങളിൽ വ്യാപരിച്ച് ആത്മീയോത്കർഷത്തിെൻറ സോപാനങ്ങളിൽ വിരാജിക്കുേമ്പാൾ, ദൈവം തെൻറ ദാസനിൽ സംപ്രീതനാകുന്നു. റമദാൻ ആസന്നമായ സന്ദർഭത്തിൽ മുഹമ്മദ് നബി തെൻറ അനുയായികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണം ഉബാദത്തുബ്നു സ്വാമിത് ഒാർക്കുന്നു: ‘റമദാൻ മാസം ഇതാ ആഗമനമായി, സർവ െഎശ്വര്യങ്ങളുടെയും അനുഗ്രഹത്തിെൻറയും മാസമാണിത്. ഇൗ മാസത്തിൽ അല്ലാഹു നിങ്ങളെ ആശീർവദിക്കും.
അവെൻറ കാരുണ്യം പെയ്തിറങ്ങുന്ന നാളുകളാണിത്. നിങ്ങളുടെ പാപങ്ങൾ അവൻ മായ്ക്കും. നിങ്ങളുടെ പ്രാർഥനക്ക് ഉത്തരമേകും. കർമങ്ങളിലുള്ള നിങ്ങളുടെ മത്സരം അവൻ വീക്ഷിക്കും. നിങ്ങളെ ചൂണ്ടി അവൻ മാലാഖമാരോട് ഉൗറ്റംകൊള്ളും. അതിനാൽ നിങ്ങളിലുള്ള എല്ലാ നന്മകളും നന്മനിറഞ്ഞ കർമങ്ങളും അല്ലാഹുവിന് കാട്ടിക്കൊടുക്കുക. ദൈവകാരുണ്യം നിഷേധിക്കപ്പെടുന്നവൻ നിർഭാഗ്യവാൻ’. നന്മയുടെ വസന്തമാണ്റമദാൻ. നന്മനിറഞ്ഞ ജീവിതത്തിന് തികച്ചും അനുയോജ്യമായ അന്തരീക്ഷം റമദാനിൽ സൃഷ്ടിക്കപ്പെടുന്നു. എവിടെ തിരിഞ്ഞാലും നന്മയുടെ നിദർശനങ്ങൾ. കളവില്ല, പൊളിയില്ല, ചതിയില്ല, വഞ്ചനയില്ല, ഏഷണിയുംപരദൂഷണവുമില്ല. ഇത് പഞ്ചേന്ദ്രിയങ്ങളുടെ കൂടി നോമ്പാകുന്നു.
ഇസ്ലാമിലെ വ്രതാനുഷ്ഠാനത്തിെൻറ ആത്മീയ പൊരുൾ ഇങ്ങനെ സംഗ്രഹിക്കാം:
സ്ത്രീ -പുരുഷ ഭേദമെന്യേ പ്രായപൂർത്തിയെത്തിയവർ നിർബന്ധമായി അനുഷ്ഠിക്കേണ്ട ആരാധനാകർമമാണ് വ്രതം. ശാരീരികമായും മാനസികമായും പ്രാപ്തി ഉണ്ടാവണം. യാത്രയോ രോഗമോ അവശതയോ പ്രായാധിക്യമാ ആണെങ്കിൽ നോമ്പ് ഒഴിവാക്കാം. അനുഷ്ഠിച്ചുവീട്ടാനും പ്രായശ്ചിത്തം നൽകാനും വ്യവസ്ഥയുണ്ട്. പ്രായപൂർത്തിയെത്താത്ത, വകതിരിവില്ലാത്ത കുട്ടികൾക്കും മനോവിഭ്രാന്തിയും ഭ്രാന്തുമുള്ള വ്യക്തികൾക്കും മനസ്സിെൻറ സമനില തെറ്റി ചിത്തഭ്രമത്തിൽ അകപ്പെട്ടവർക്കും നോമ്പ് അനുഷ്ഠിക്കേണ്ടതില്ല. മറ്റൊരു സന്ദർഭത്തിൽ നോറ്റുവീട്ടാനോ പ്രായശ്ചിത്തം നൽകാനോ അത്തരക്കാർക്ക് അനുശാസിക്കപ്പെട്ടിട്ടില്ല.
പ്രായാധിക്യത്താൽ അവശതയനുഭവിക്കുന്ന വയോധികർക്ക് ഒഴിവുണ്ട്. ഒാരോ ദിവസവും ഒരു സാധുവിന് ആഹാരം നൽകി അവർക്ക് ഇതിന് പരിഹാരം നിർദേശിക്കപ്പെട്ടിരിക്കുന്നു. വ്രതാനുഷ്ഠാനം സാധ്യമല്ലാത്ത രോഗികൾക്ക് പിന്നീട് അനുഷ്ഠിച്ചാൽമതി. യാത്രക്കാർക്കുമുണ്ട് നോെമ്പാഴിവാക്കാൻ അനുമതി. ഗർഭിണികൾക്കും കുഞ്ഞുങ്ങളെ മുലയൂട്ടുന്ന മാതാക്കൾക്കും നോമ്പനുഷ്ഠിക്കേണ്ടതില്ല. മാതാവിെൻറയും ഗർഭസ്ഥ ശിശുവിെൻറയും ആരോഗ്യത്തിന് ഹാനികരമാവും എന്നതിനാലാണിത്. പിന്നീട് അനുഷ്ഠിച്ചാൽ മതി അവർക്ക്. ആർത്തവകാരികൾക്കും പ്രസവിച്ചു കിടക്കുന്ന സത്രീകൾക്കും നോമ്പ് ഒഴിവാക്കാം. പിന്നീട് നോെമ്പടുത്ത് അനുഷ്ഠാനം പൂർത്തിയാക്കണം അവർ. നോമ്പിെൻറ പര്യവസാനം കുറിക്കുന്ന അനുഷ്ഠാനമായി സകാതുൽ ഫിത്വ്റും (നോമ്പു തീരുന്നതോടെയുള്ള ദാനധർമം) നിർബന്ധമാണ്.
റമദാൻ മാസത്തിൽ ചില ചിട്ടകളും മര്യാദകളും പ്രവാചകൻ നിഷ്കർഷിച്ചിട്ടുണ്ട്. പ്രഭാതോദയത്തിന് മുമ്പ് ലഘുഭക്ഷണത്തോടെ അത്താഴം, അസ്തമയത്തോടെ വെള്ളവും കാരക്കയും ഉപയോഗിച്ച് നോമ്പുമുറിക്കുക. ആഹാരം സാധ്യമാവുന്നത്ര ലഘുവും ലളിതവുമാക്കുക, കാരണം മനുഷ്യൻ നിറക്കുന്ന ഏറ്റവും മോശമായ പാത്രം വയറാണെന്ന് നബി ഒാർമിപ്പിച്ചിരിക്കുന്നു. രാത്രി നമസ്കാരം (തറാവീഹ്) നിർവഹിക്കുക, സന്ദർശനങ്ങളും സാമൂഹിക -ജീവകാരുണ്യ പ്രവർത്തനങ്ങളും വർധിപ്പിക്കുക, പരിശുദ്ധ ഖുർആെൻറ പഠനത്തിലും പാരായണത്തിലും മുഴുകുക, വിനയ ഭാവവും സഹന ശീലവും വളർത്തുക, തെറ്റായ വാക്കുകളും പ്രവൃത്തികളും വർജിക്കുക, പരദൂഷണം, ഏഷണി, ശകാരം തുടങ്ങി നാവുണ്ടാക്കുന്ന നിരവധി വിപത്തുകളിൽനിന്ന് കരുതലോടെ വിട്ടുനിൽക്കുക. സർവോപരി വ്രതാനുഷ്ഠാനത്തിലൂടെ ദൈവം സൃഷ്ടിക്കാനാഗ്രഹിക്കുന്ന വ്യക്തിയായി തന്നെ മാറ്റിയെടുക്കാൻ ആത്മാർഥമായ ശ്രമങ്ങളിൽ ഏർപ്പെടുക. വ്രതം ഒരു തീർഥയാത്രയാണ്. സ്വർഗം തേടിയുള്ള വിശ്വാസിയുടെ തീർഥയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.