ക​​ന​​ലൊ​​ച്ച

ന​​വം​​ബ​​ർ ഏ​​ഴ്. പ​​ത്തി​​രു​​നൂ​​റ് വ​​ർ​​ഷ​​ത്തി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള അ​​മേ​​രി​​ക്ക​​ൻ ജ​​ന​​പ്ര​​തി​​നി​​ധി സ​​ഭ​​യി​​ൽ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ വ​​ലി​​യൊ​​രു ച​​ട​​ങ്ങ് ന​​ട​​ക്കു​​ക​​യാ​​ണ്. ച​​ട​​ങ്ങി​​ന്റെ പേ​​ര് ‘സെ​​ൻ​​ഷ്വ​​ർ’! നി​​ഘ​​ണ്ടു പ​​ര​​തി​​യാ​​ൽ ‘ശാ​​സ​​ന’ എ​​ന്ന​​ർ​​ഥം കി​​ട്ടും. സം​​ഗ​​തി നാം ​സാ​​ധാ​​ര​​ണ കേ​​ട്ടു​​പ​​രി​​ച​​യി​​ച്ച ശാ​​സ​​ന​​യ​​ല്ല.

ചി​ല​പ്പോ​ൾ, ന​​മ്മു​​ടെ നാ​​ട്ടി​​ലെ പാ​​ർ​​ട്ടി സ​​ഖാ​​ക്ക​​ൾ​​ക്ക് അ​​റി​​യാ​​മാ​​യി​​രി​​ക്കും. അ​​വ​​രു​​ടെ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ളി​​ൽ​പെ​​ട്ട​​താ​​ണ് ശാ​​സ​​ന​​യും പ​​ര​​സ്യ​​ശാ​​സ​​ന​​യും. ഇ​​വി​​ടെ​​യി​​ത് അ​തി​നു​മ​പ്പു​​റ​​മാ​ണ്. സ​​ഭ​​യി​​ലെ ഒ​​രം​​ഗം വാ​​ക്കു​​കൊ​​ണ്ടോ പ്ര​​വൃ​​ത്തി​​കൊ​ണ്ടോ രാ​​ജ്യ​​ത്തി​​ന്റെ അ​​ഭി​​മാ​​ന​​ത്തി​​ന് ക​​ള​​ങ്കം വ​​രു​​ത്തു​​ന്ന എ​​ന്തെ​​ങ്കി​​ലും ചെ​​യ്തു​​പോ​​യാ​​ൽ അ​​ക്കാ​​ര്യം അ​​വ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നും വേ​​ണ​​മെ​​ങ്കി​​ൽ ടി ​​വി​​ഷ​​യ​​ത്തി​​ൽ സ​​ഭ​​യി​​ൽ ച​​ർ​​ച്ച​​യും വോ​​ട്ടെ​​ടു​​പ്പു​​മെ​​ല്ലാം ന​​ട​​ത്താ​​നു​​മൊ​​ക്കെ​​യാ​​ണ് ‘ശാ​​സ​​നാ പ്ര​​മേ​​യം’ എ​​ന്ന ച​​ട​​ങ്ങ്.

സ​​ഭ​​യി​​ൽ​​നി​​ന്ന് ഒ​​രാ​​ളെ പു​​റ​​ത്താ​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളു​​ടെ സെ​​മി ഫൈ​​ന​​ൽ എ​​ന്നും വി​​ശേ​​ഷി​​പ്പി​​ക്കാം. മു​​മ്പ് മോ​​ണി​​ക്ക ലെ​​വി​ൻ​​സ്കി സം​​ഭ​​വ​​ത്തി​​ൽ ബി​ൽ ക്ലി​​ന്റ​ണും ആ​​ഫ്രി​​ക്ക​​ക്കാ​​രെ വം​​ശീ​​യ​​മാ​​യി അ​​ധി​​ക്ഷേ​​പി​​ച്ച​​തി​​ന് ഡോ​ണ​ൾ​ഡ് ട്രം​​പി​നു​​മെ​​ല്ലാ​മെ​തി​രെ ഇ​ത് ന​ട​ന്നി​ട്ടു​ണ്ട്, വോ​​ട്ടെ​​ടു​​പ്പി​​ൽ പ്ര​​മേ​​യം ത​​ള്ളി​പ്പോ​വു​ക​യും ചെ​യ്തു.

ഇ​​ക്കു​​റി ക​​ളി വേ​​റെ​​യാ​​ണ്. പ്ര​​തി​​ക്കൂ​​ട്ടി​​ലു​​ള്ള​​ത് റാ​​ഷി​​ദ ത​​ലൈ​​ബ് എ​​ന്ന ഡെ​​മോ​​ക്രാ​​റ്റ് അം​​ഗം. 46 വോ​​ട്ടി​​ന്റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ പ്ര​​മേ​​യം പാ​​സാ​​യി. ഗ​​സ്സ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ഇ​​സ്രാ​​യേ​​ൽ ന​​ട​​ത്തി​​യ ന​​ര​​നാ​​യാ​​ട്ടി​​നെ​​തി​​രെ ര​​ണ്ടു​വ​​രി ​കു​​റി​​ച്ചു​​വെ​​ന്ന​​താ​​ണ് റാ​​ഷി​​ദ ചെ​​യ്ത ‘അ​​പ​​രാ​​ധം’.

റാ​​ഷി​​ദ ഹ​​ർ​​ബി ത​​ലൈ​​ബ് എ​​ന്നാ​​ണ് പൂ​​ർ​​ണ​​നാ​​മ​​ധേ​​യം. അ​​മേ​​രി​​ക്ക​​ൻ കോ​​ൺ​​ഗ്ര​​സി​​ലെ മൂ​​ന്ന് മു​​സ്‍ലിം അം​​ഗ​​ങ്ങ​​ളി​​ലൊ​​രാ​​ൾ. പോ​​രാ​​ത്ത​​തി​​ന് ഫ​​ല​​സ്തീ​​ൻ വം​​ശ​​ജ​​യും. ഇ​​ത്ര​​യും മ​​തി ഒ​​രു റി​​പ്പ​​ബ്ലി​​ക്ക​​ൻ അം​​ഗ​​ത്തി​​ന് റാ​​ഷി​​ദ​​ക്കെ​​തി​​രെ ശാ​​സ​​നാ​പ്ര​​മേ​​യ​​ത്തി​​ന് അ​​നു​​മ​​തി തേ​​ടാ​​ൻ. ആ​​രെ​​ങ്കി​​ലു​മൊ​​ന്ന് അ​​നു​​മ​​തി ചോ​​ദി​​ച്ചാ​​ൽ കൊ​​ടു​​ക്കാ​​മാ​​യി​​രു​​ന്നു എ​​ന്ന​മ​​ട്ടി​​ൽ​ നി​​ൽ​ക്കു​​ക​​യാ​​യി​​രു​​ന്നു സ്പീ​​ക്ക​​ർ മൈ​​ക് ജോ​​ൺ​​സ​​ൺ.

ഭ​​ര​​ണം ഡെ​​മോ​​ക്രാ​​റ്റു​​ക​​ൾ​​ക്കാ​​ണെ​​ങ്കി​​ലും അ​​ധോ​​സ​​ഭ​​യി​​ൽ ​റി​​പ്പ​​ബ്ലി​​ക്ക​​ൻ​​സി​​നാ​​ണ് ആ​​ധി​​പ​​ത്യം; ഒ​​മ്പ​​ത് പേ​​രു​​ടെ ഭൂ​​രി​​പ​​ക്ഷം. സ്വാ​​ഭാ​​വി​​ക​​മാ​​യും വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​മ്പോ​​ൾ ഏ​താ​​ണ്ടി​​ത്ര​​യും വോ​​ട്ടി​​നേ പ്ര​​മേ​​യം പാ​​സാ​​കാ​​വൂ. ഒ​​ന്നോ ര​​ണ്ടോ വോ​​ട്ടു​​ക​​ൾ മാ​​റി​​മ​​റി​​ഞ്ഞാ​​ലും തെ​​റ്റു പ​​റ​​യാ​​നാ​​കി​​ല്ല.

എ​ന്നാ​ൽ, ഇ​​വി​​ടെ കാ​​ര്യ​​ങ്ങ​​ൾ തി​​രി​​ച്ചാ​​ണ്; 35 ഡെ​​മോ​​ക്രാ​​റ്റു​​ക​​ളെ​​ങ്കി​​ലും മാ​​റ്റി​ക്കു​​ത്തി​​യി​​ട്ടു​​ണ്ട്. പു​​തി​​യ അ​​മേ​​രി​​ക്ക​​യി​​ൽ ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ത്ഭു​​ത​​പ്പെ​​ടാ​​നി​​ല്ല. ഗ​​സ്സ​​യി​​ൽ ഇ​​സ്രാ​​യേ​​ലി​​ന്റെ ന​​ര​​മേ​​ധ​​ങ്ങ​​ൾ​​ക്ക് വെ​​ള്ള​​വും വെ​​ളി​​ച്ച​​വും ന​​ൽ​​കു​​ന്ന അ​​മേ​​രി​​ക്ക​​ൻ പാ​​ർ​​ല​​മെ​​ന്റി​​ൽ ഫ​​ല​​സ്തീ​​ൻ എ​​ന്നു​​ച്ച​​രി​​ക്കു​​ന്ന​​തു​​പോ​​ലും പാ​​പ​​മാ​​ണ്. സ​​ഭ​​യി​​ൽ ആ​​ന്റി​​സെ​​മി​​റ്റി​​ക് പ്ര​​യോ​​ഗ​​ങ്ങ​​ൾ​​ക്ക് വ​​ലി​​യ വി​​ല​​ക്കു​​ണ്ട്; അ​​ത് ച​​രി​​ത്ര​​പ​​ര​​വു​​മാ​​ണ്.

ഇ​​സ്രാ​​യേ​​ലി​​നെ​​തി​​രാ​​യ രാ​​ഷ്ട്രീ​​യ വി​​മ​​ർ​​ശ​​നം​പോ​​ലും ആ ​​വ​​കു​​പ്പി​​ലാ​​ണി​​പ്പോ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. റാ​​ഷി​​ദ കു​​റ​​ച്ചു​​കാ​​ല​​മാ​​യി സെ​​മി​​റ്റി​​ക് വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ​​ത്രെ. പോ​​രാ​​ത്ത​​തി​​ന് ഹ​​മാ​​സി​​നെ​​പ്പോ​​ലെ​​യു​​ള്ള ‘ഭീ​​ക​​ര സം​​ഘ​​ട​​ന’​​ക​​ളെ പി​​ന്തു​​ണ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ന​​വം​​ബ​​ർ ഒ​​ന്നി​​ന് ആ​​ദ്യ​​മൊ​​രു ശാ​​സ​​ന​പ്ര​​മേ​​യം ഇ​​തേ വി​​ഷ​​യ​​ത്തി​​ൽ റാ​​ഷി​​ദ​​ക്കെ​​തി​​രെ കൊ​​ണ്ടു​​വ​​ന്നെ​ങ്കി​ലും ത​​ള്ളി​​പ്പോ​​യി.

ഒ​​രാ​​ഴ്ച ​ക​​ഴി​​ഞ്ഞ​​പ്പോ​​ൾ വ​​ൻ ​ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ പാ​സാ​വു​ക​​യും ചെ​​യ്തു. സ​​ഭ​ക്ക​​ക​​ത്തു മാ​​ത്ര​​മ​​ല്ല, പു​​റ​​ത്തു​​മു​​ണ്ട് സ​​മാ​​ന​​മാ​​യ ശാ​​സ​​ന​​ക​​ളും ഭീ​​ഷ​​ണി​​ക​​ളും ബ​​ഹി​​ഷ്ക​​ര​​ണ​​ങ്ങ​​ളു​​മെ​​ല്ലാം. അ​​രി​​സോ​​ണ യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ റാ​​ഷി​​ദ പ​​​ങ്കെ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന പ​​രി​​പാ​​ടി സം​​ഘാ​​ട​​ക​​ർ റ​​ദ്ദാ​​ക്കി​​യ​​ത് ഹ​​മാ​​സ് അ​​നു​​കൂ​​ലി​​യെ കാ​​മ്പ​​സി​​ൽ ക​​യ​​റ്റാ​​നാ​​വി​​ല്ലെ​​ന്നു പ​​റ​​ഞ്ഞാ​​ണ്.

സോ​​ഷ്യ​​ൽ മീ​​ഡി​​യ​ ട്രം​​പി​​സ്റ്റു​​ക​​ളു​​ടെ വി​​ദ്വേ​​ഷ പോ​​സ്റ്റു​​ക​​ളാ​​ൽ നി​​റ​​ഞ്ഞി​​രി​​ക്കു​​ന്നു. ആ​​ളെ സ​​ഭ​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്ക​​ണ​​മെ​​ന്ന കാ​​മ്പ​​യി​​നും ഇ​​തി​​ന​​കം തു​​ട​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ഈ ​​കോ​​ലാ​​ഹ​​ല​​ങ്ങ​​ളി​​ൽ പ​​രി​​ഭ്ര​​മി​​ച്ച് പി​​ന്മാ​​റു​​ന്ന​​യാ​​ള​​ല്ല റാ​​ഷി​​ദ ത​​ലൈ​​ബ്. ‘‘ഞാ​​ൻ ഒ​​രി​​ക്ക​​ലും നി​​ശ്ശ​​ബ്ദ​​യാ​​വി​​ല്ല; എ​​ന്റെ വാ​​ക്കു​​ക​​ളെ നി​​ങ്ങ​​ൾ​​ക്ക് ഇ​​ല്ലാ​താ​​ക്കാ​​നും ക​​ഴി​​യി​​ല്ല’’ -ശാ​​സ​​ന​പ്ര​​മേ​​യ​​ത്തോ​​ടും ബ​​ഹി​​ഷ്ക​​ര​​ണാ​​ഹ്വാ​​ന​​ങ്ങ​​ളോ​​ടു​​മു​​ള്ള പ്ര​​തി​​ക​​ര​​ണം ഇ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു.

‘‘ഇ​​സ്രാ​​യേ​​ൽ സ​​ർ​​ക്കാ​​റി​​നെ​​തി​​​രാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ ‘സെ​​മി​​റ്റി​​ക് വി​​രു​​ദ്ധ’​​മെ​​ന്ന് ചാ​​പ്പ​​യ​​ടി​​ക്കു​​ന്ന​ത് അ​​പ​​ക​​ട​​ക​​ര​​മാ​​ണ്. മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ശ​​ബ്ദ​​ങ്ങ​​ളെ അ​​മ​​ർ​​ച്ച​ചെ​​യ്യാ​​നു​​ള്ള പ​​രി​​പാ​​ടി​​യാ​​ണി​​ത്’’. പ​​റ​​ഞ്ഞ​​തി​​ൽ ഉ​​റ​​ച്ചു​​നി​​ൽ​​ക്കാ​​ൻ ത​​ന്നെ​​യാ​​ണ് തീ​​രു​​മാ​​നം. അ​​തു​​കൊ​​ണ്ടാ​​ണ്, ഒ​​ക്ടോ​​ബ​​ർ 17ന് ​​ഗ​​സ്സ​​യി​​ലെ അ​​ൽ അ​​ഹ്‍ലി ആ​​ശു​​പ​​ത്രി​​യി​​ലെ ബോം​​ബി​​ങ് അ​​ബ​​ദ്ധ​​ത്തി​​ൽ സം​​ഭ​​വി​​ച്ച​​താ​​യി​​രു​​ന്നി​​ല്ല, ബോ​​ധ​​പൂ​​ർ​​വ​​മു​​ള്ള പ്ര​​ഹ​​ര​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ആ​​വ​​ർ​​ത്തി​​ച്ച​​ത്.

വാ​​സ്‍ത​​വ​​ത്തി​​ൽ, വി​​മ​​ർ​​ശ​​ക​​ർ ആ​​രോ​​പി​​ക്കും​​പോ​​ലെ റാ​​ഷി​​ദ, ഹ​​മാ​​സ് ഭ​​ക്ത​​യൊ​​ന്നു​​മ​​ല്ല. ഒ​​ക്ടോ​​ബ​​ർ ഏ​​ഴി​​ലെ ഹ​​മാ​​സി​​ന്റെ ഓ​​പ​​റേ​​ഷ​​ൻ അ​​നാ​​വ​​ശ്യ​​വും ക്രൂ​​ര​​വു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് പ്ര​​സ്താ​​വി​​ച്ച​​യാ​​ളാ​​ണ്.​എ​ന്നി​രു​ന്നാ​ലും ആ​​ത്യ​​ന്തി​​ക​​മാ​​യി ഫ​​ല​​സ്തീ​​നൊ​​പ്പം ത​​ന്നെ​​യാ​​ണ്. അ​​തി​​പ്പോ​​ൾ മാ​​ത്ര​​മ​​ല്ല, 2004ൽ ​​രാ​​ഷ്ട്രീ​​യ​​ത്തി​​ൽ പ്ര​​വേ​​ശി​​ച്ച​​കാ​​ലം തൊ​​ട്ടേ അ​​ത് ഉ​​റ​​ക്കെ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. അ​​തി​​ന്റെ പേ​​രി​​ൽ അ​​ക്കാ​​ലം മു​​ത​​ലേ ക​​ല്ലേ​​റും കി​​ട്ടി​​യി​​ട്ടു​​ണ്ട്.

സാ​​ക്ഷാ​​ൽ ട്രം​​പു​​മാ​​യി​​ട്ടു​​പോ​​ലും പ​​ല​​കു​​റി കൊ​​മ്പു​​കോ​​ർ​​ത്തി​​ട്ടു​​ണ്ട്. റാ​​ഷി​​ദ, ഇ​​ൽ​​ഹാ​​ൻ ഉ​​മ​​ർ എ​​ന്നീ അം​​ഗ​​ങ്ങ​​ൾ​​ക്കു​​നേ​​രെ എ​​ത്ര​​യോ ത​​വ​​ണ ട്രം​​പ് പ​​ട​​വാ​​ളോ​​ങ്ങി​​യി​​ട്ടു​​ണ്ട്. ഇ​​ൽ​​ഹാ​​ൻ സോ​​മാ​​ലി വം​​ശ​​ജ​​യാ​​ണ്. ‘വി​​ദേ​​ശി’, ‘മു​​സ്‍ലിം തീ​​വ്ര​​വാ​​ദി’ എ​​ന്നൊ​​ക്കെ​​യാ​​ണ് അ​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് കാ​​മ്പ​​യി​​നി​​ടെ ട്രം​​പ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ക​​ഴി​​യു​​മെ​​ങ്കി​​ൽ അ​​വ​​രെ നാ​​ട്ടി​​ലേ​​ക്ക് (സോ​​മാ​​ലി​​യ)​തി​​രി​​ച്ച​​യ​​ക്കൂ എ​​ന്നും ട്രം​​പ് വോ​​ട്ട​​ർ​​മാ​​രോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു.

എ​ന്നി​ട്ടും മി​​ന​​പോ​​ളി​​സി​​ലെ വോ​​ട്ട​​ർ​​മാ​​ർ അ​​വ​​രെ സ​​ഭ​​യി​​ലെ​​ത്തി​​ച്ചു. ​‘ദു​​ഷ്ട’​​യെ​​ന്നും ‘ഭ്രാ​​ന്തി’​​യെ​​ന്നു​​മു​​ള്ള വി​​ളി​​കൂ​​ടി കേ​​ട്ടു റാ​​ഷി​​ദ. ട്രം​​പ് പ​​രി​​ധി​​വി​​ട്ട​​തോ​​ടെ റാ​​ഷി​​ദ​​യും വി​​ട്ടു​​കൊ​​ടു​​ത്തി​​ല്ല. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഗോ​​ദ​​യി​​ൽ ഉ​​രു​​ള​​ക്കു​​പ്പേ​​രി എ​​ന്ന​നി​​ല​​യി​​ൽ മ​​റു​​പ​​ടി ​വ​​ന്ന​​തോ​​ടെ ട്രം​​പും ഒ​​ന്ന​​ട​​ങ്ങി. റാ​​ഷി​​ദ​​യും ഇ​​ൽ​​ഹാ​​ൻ ഉ​​മ​​റും അ​​ല​​ക്സാ​​ൻ​​ഡ്രി​​യ കോ​​ർ​​ടെ​​സും അ​​യ​​ന പ്രി​​ൻ​​സി​​ലി​​യും അ​​ട​​ങ്ങു​​ന്ന ഡെ​​മോ​​ക്രാ​​റ്റി​​ക് സം​​ഘ​​ത്തി​​ന് ട്രം​​പും കൂ​​ട്ട​​രും വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത് സ്ക്വാ​​ഡ് എ​​ന്നാ​​ണ്.

കു​​ടി​​യേ​​റ്റം, ഇ​​​സ്രാ​​യേ​​ൽ, ആ​​രോ​​ഗ്യ ഇ​​ൻ​​ഷു​​റ​​ൻ​​സ് തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ലെ​​ല്ലാം ജ​​ന​​പ​​ക്ഷ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​തി​​ന്റെ പേ​​രി​​ലാ​​ണ് ഈ ​​വി​​ശേ​​ഷ​​ണം. ഒ​​ളി​​ഞ്ഞി​​രു​​ന്ന് ബൈ​​ഡ​​നും അ​​നു​​യാ​​യി​​ക​​ളും ഇ​​തു​​ത​​ന്നെ വി​​ളി​​ക്കാ​​റു​​ണ്ടെ​​ന്ന​​തും നേ​​ര്. ആ ​​അ​​ന്ത​​ർ​​ധാ​​ര​​യാ​​ണ് വോ​​ട്ടെ​​ടു​​പ്പി​​ൽ ക​​ണ്ട​​ത്. എ​​ന്നു​​വെ​​ച്ച് പേ​​ടി​​ച്ച് പി​​ന്മാ​​റാ​​ൻ ത​​യാ​​റ​​ല്ല. ശ​​ബ്ദി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കാ​​ൻ​ത​​ന്നെ​​യാ​​ണ് തീ​​രു​​മാ​​നം.

1976 ജൂ​​ൺ 24ന് ​​മി​​ഷി​​ഗ​​നി​​ലെ ഡെ​​ട്രോ​​യി​​റ്റി​​ൽ ജ​​ന​​നം. ഫ​​ല​​സ്തീ​​നി​​ൽ​​നി​​ന്ന് കു​​ടി​​യേ​​റി​​യ ഹ​​ർ​​ബി ആ​​ൽ ആ​​ബി​​ദി​​ന്റെ​​യും ഫാ​​ത്തി​​മ​​യു​​ടെ​​യും 14 മ​​ക്ക​​ളി​​ൽ മൂ​​ത്ത​​യാ​​ൾ. ആ​​ബി​​ദ് കി​​ഴ​​ക്ക​​ൻ ജ​​റൂ​​സ​​ല​​മു​​കാ​​ര​​നാ​​ണ്. അ​​ദ്ദേ​​ഹം നി​​ക​​രാ​​ഗ്വ വ​​ഴി​​യാ​​ണ് അ​​മേ​​രി​​ക്ക​​യി​​ലെ​​ത്തി​​യ​​ത്.

ഫാ​​ത്തി​​മ റാ​​മ​​ല്ല​​യി​​ൽ​​നി​​ന്നും. ഇ​​രു​​വ​​രും ഡെ​​ട്രോ​​യി​​റ്റി​​​ലെ ഫോ​​ർ​​ഡ് മോ​​ട്ടോ​​ർ ക​​മ്പ​​നി​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി​​രു​​ന്നു. 1998ൽ, ​​വെ​​യ്ൻ സ്റ്റേ​​റ്റ് യൂ​​നി​​വേ​​ഴ്സി​​റ്റി​​യി​​ൽ​​നി​​ന്ന് രാ​​ഷ്ട്ര​​മീ​​മാം​​സ​​യി​​ൽ ബി​​രു​​ദം. അ​​തു​​ക​​ഴി​​ഞ്ഞ് നി​​യ​​മ​​ബി​​രു​​ദ​​വും ക​​ര​​സ്ഥ​​മാ​​ക്കി. മി​​ഷി​​ഗ​​ൻ സ്റ്റേ​​റ്റ് ലെ​​ജി​​സ്ലേ​​ച്ച​​ർ അം​​ഗ​​മാ​​യി​​രു​​ന്ന സ്റ്റീ​​വ് ടോ​​ബോ​​ക്മാ​​ന്റെ സ​​ഹാ​​യി​​യാ​​യി​ 2004ലാ​​ണ് രാ​​ഷ്ട്രീ​​യ പ്ര​​വേ​​ശ​​നം.

2008ൽ, ​​അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പി​​ൻ​​ഗാ​​മി​​യാ​​യി സ​​ഭ​​യി​​​ലേ​​ക്ക് തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തോ​​ടെ ആ ​​പ​​ദ​​വി​​യി​​ലെ​​ത്തു​​ന്ന രാ​​ജ്യ​​ത്തെ ര​​ണ്ടാ​​മ​​ത്തെ മു​​സ്‍ലിം വ​​നി​​ത എ​​ന്ന ഖ്യാ​​തി​​യി​​ലേ​​ക്കു​​യ​​ർ​​ന്നു. മൂ​​ന്ന് ടേം ​​സ​​ഭ​​യി​​ൽ ​ഇ​​രു​​ന്ന​​ശേ​​ഷ​​മാ​​ണ് കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തു​​ന്ന​​ത്. അ​​പ്പോ​​ഴു​​മ​​ത് ച​​രി​​ത്ര​​മാ​​യി; കോ​​ൺ​​ഗ്ര​​സി​​ലെ ആ​​ദ്യ ഫ​​ല​​സ്തീ​​ൻ ​വം​​ശ​​ജ. 2018ലാ​​ണ് ആ​​ദ്യ​​മാ​​യി കോ​​ൺ​​ഗ്ര​​സി​​ലെ​​ത്തി​​യ​​ത്. 2020ലും 22​​ലും വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു.

കോ​​ൺ​​ഗ്ര​​സി​​ൽ ജ​​ന​​പ​​ക്ഷ നി​​ല​​പാ​​ടു​​ക​​ളാ​​ൽ ശ്ര​​ദ്ധേ​​യ. ഫ​​ല​​സ്തീ​​ൻ പ്ര​​ശ്ന​​ത്തി​​ന് ‘വ​​ൺ സ്റ്റേ​​റ്റ് സൊ​ലൂ​​ഷ​​ൻ’ എ​​ന്ന നി​​ർ​​ദേ​​ശ​​ത്തോ​​ടൊ​​പ്പ​​മാ​​ണ്. അ​​തോ​​ടൊ​​പ്പം, ഇ​​സ്രാ​​യേ​​ലി​​നെ​​തി​​രാ​​യ ബി.​​ഡി.​​എ​​സ് (ബോ​​യ്കോ​​ട്ട്, ഡി ​​ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്റ് ആ​​ൻ​​ഡ് സാ​​ങ്ഷ​​ൻ) ന​​ട​​പ​​ടി വേ​​ണ​​മെ​​ന്നും അ​​ഭി​​​പ്രാ​​യ​​മു​​ണ്ട്.

സി​​റി​​യ​​യി​​ൽ​​നി​​ന്ന് യു.​​എ​​സ് സൈ​​ന്യ​​ത്തെ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നും പ​​ല​​കു​​റി​ കോ​​ൺ​​ഗ്ര​​സി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​ന്നു. 1998ൽ, ​​ഫ​​ല​​സ്തീ​​ൻ വം​​ശ​​ജ​​നാ​​യ ഫാ​​യി​​സ് ത​​ലൈ​​ബു​​മാ​​യി വി​​വാ​​ഹം. ആ ​​ബ​​ന്ധ​​ത്തി​​ൽ ര​​ണ്ട് ആ​​ൺ​​മ​​ക്ക​​ൾ: ആ​​ദ​​മും യൂ​​സു​​ഫും. 2015ൽ, ​​ഫാ​​യി​​സു​​മാ​​യി വേ​​ർ​​പി​​രി​​ഞ്ഞു. 

Tags:    
News Summary - Rashida Tlaib-Censure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.