രാജ്യം സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികത്തിലേക്ക് കടക്കുന്ന വേളയിൽ ജസ്റ്റിസ് രജീന്ദർ സച്ചാറിനെ വിളിച്ച് ഒരു ലേഖനം വേണമായിരുന്നുവെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിലാണല്ലോ എന്ന് മറുപടി പറഞ്ഞത് മകളായിരുന്നു. രണ്ട് ദിവസം കൂടി കാത്തിരിക്കാമോ എന്നു ചോദിച്ചു. കാത്തിരിക്കാമെന്ന് മറുപടിയും നൽകി. രണ്ട് ദിവസം കഴിഞ്ഞ് വിളിച്ചപ്പോൾ ഇനിയും മുടക്കം പറയേണ്ടെന്ന് മകേളാട് പറഞ്ഞ് ഫോൺ വാങ്ങിയ സച്ചാർ ‘മാധ്യമ’ത്തിനല്ലേ ആശുപത്രിയിലേക്ക് പോന്നോളൂ എന്ന് പറഞ്ഞു.
90കളിലെത്തിയിട്ടും ഏതൊരു ചെറുപ്പക്കാരനേക്കാളും വീര്യത്തോടെ ഡൽഹിയിലെ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് ഒാടിയെത്താറുള്ള മനുഷ്യൻ പ്രായാധിക്യത്തിെൻറ പ്രയാസങ്ങളോടെ കിടക്കുന്നത് കണ്ടത് ഡൽഹി സരായ് ജുലൈനയിലെ ഫോർട്ടിസ് ആശുപത്രിയിലാണ്. ഇത്തരെമാരു രോഗാവസ്ഥയിൽ ലേഖനമൊഴിവാക്കാമെന്നും സുഖപ്പെട്ട ശേഷം പിന്നീടൊരിക്കൽ വരാമെന്നും പറഞ്ഞപ്പോൾ കൈയിൽ അമർത്തിപിടിച്ച് സച്ചാർ പറ്റില്ലെന്ന് തീർത്തുപറഞ്ഞു. രണ്ട് പേർക്കും കൂടി അര മണിക്കൂർ ഇരുന്നാൽ മതിയല്ലോയെന്നും കിടക്കയിൽ നിന്ന് എഴുന്നേൽപിക്കാൻ ഒന്ന് സഹായിച്ചാൽ മതിയെന്നും പറഞ്ഞു. ആശുപത്രിയിൽ കിടക്കുേമ്പാഴും ആ മനുഷ്യെൻറ പോരാട്ട വീര്യം ഒട്ടും ചോർന്നുപോയില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയോട് ക്വിറ്റ് മോദി എന്ന് വിളിക്കാൻ ആവശ്യപ്പെടുന്ന ലേഖനം.
ലേഖനത്തിനായി വിവരങ്ങൾ പറഞ്ഞുതന്നശേഷം രാജ്യത്തിെൻറ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങെളെ കുറിച്ച് ഏറെ സച്ചാർ അന്ന് സംസാരിച്ചു. പാകിസ്ഥാൻ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയിൽ പിതാവ് ഭീം സെൻ സച്ചാറിനൊപ്പം പോയി തിരിച്ച് വരുേമ്പാൾ വിമാനത്തിൽ സഞ്ചരിക്കാനുള്ള കൊതി കൊണ്ട് ഡൽഹിയിലേക്ക് വിമാനം കയറിയതാണ് ജീവിതത്തിൽ വഴിത്തിരിവായെതന്നും എന്നെന്നേക്കുമായി ഡൽഹിക്കാരനായി കഴിയേണ്ടി വന്നതെന്നും സച്ചാർ പറഞ്ഞു.
പാകിസ്ഥാൻ കോൺസ്റ്റിറ്റ്യുവൻറ് അസംബ്ലിയുടെ ഭാഗമായി പ്രവർത്തിച്ച ശേഷം ഇന്ത്യക്കാരനായി മാറിയ സജീവ രാഷ്ട്രീയക്കാരനായ ഭീം സെൻ സച്ചാർ പഞ്ചാബ് മുഖ്യമന്ത്രിയാകുകയും ചെയ്തു. ഡൽഹിയിേലക്ക് മാത്രം വിമാന സർവീസുള്ളതിനാൽ പാകിസ്ഥാൻ കോൺസ്റ്റിറ്റ്യൂവൻറ് അസംബ്ലി കഴിഞ്ഞ് മടങ്ങുന്ന പിതാവിനോട് ഡൽഹിയിൽ വന്ന് അവിടെ നിന്ന് ട്രെയിൻ മാർഗം ഇപ്പോൾ പാകിസ്ഥാെൻറ ഭാഗമായ ജന്മനാട്ടിലേക്ക് പോയാൽ മതിയല്ലോ എന്ന നിർദേശം വെച്ചു. ഡൽഹിയിൽ വിമാനമിറങ്ങിയപ്പോഴേക്കും വിഭജനത്തോടനുബന്ധിച്ചുള്ള കലാപം പടർന്ന് പകിസ്ഥാെൻറ ഭാഗമായ സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. എന്നിട്ടും പോകാൻ തുനിഞ്ഞ പിതാവിനെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിലക്കി. കലാപം നേരിടുന്നതിന് പിതാവിെൻറ സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. ഇടവേളയിലെ ഷിംല വാസം ഒഴിച്ചാൽ ഏറെയും ഡൽഹി തന്നെയായിരുന്നു അദ്ദേഹത്തിെൻറ തട്ടകം. ഡൽഹി, സിക്കിം, രാജസ്ഥാൻ ഹൈകോടതികളിലെ ന്യായാധിപ പദവികൾക്ക് ശേഷം മനുഷ്യാവകാശ പേരാട്ടത്തിനായി മുഴുജീവിതം ഉഴിഞ്ഞുവെച്ച സച്ചാറിനെയാണ് രാജ്യം കണ്ടത്.
സ്വാതന്ത്ര്യത്തിെൻറ അരനൂറ്റാണ്ടിന് ശേഷം ഇന്ത്യൻ മുസ്ലിംകളുടെ പതിതാവസ്ഥയുടെ നേർരേഖയായി മാറിയ 403 പേജുള്ള സച്ചാർ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കുക മാത്രമല്ല, രാജ്യത്തെ നിരവധി മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെടുകയും പല വസ്തുതകളും പുറത്തുകൊണ്ടുവരികയും ചെയ്തു അദ്ദേഹം. ഏറെ ചർച്ചയായ കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് 1990ലെ റിപ്പോർട്ട് തയാറാക്കിയവരിൽ ഒരാളായിരുന്നു അദ്ദേഹം. പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസിെൻറ സ്ഥാപനത്തിൽ ജസ്റ്റിസ് സച്ചാർ നേതൃപരമായ പങ്കുവഹിക്കുന്നത് അങ്ങിനെയാണ്. ഭീകരനിയമങ്ങളായ ടാഡക്കും പോട്ടക്കുമെതിരായ പോരാട്ടത്തിലും സച്ചാറുണ്ടായിരുന്നു. പോട്ട എടുത്തുകളഞ്ഞെങ്കിലും അതിലെ വിവാദ വ്യവസ്ഥകൾ ഉൾപ്പെടുത്തി യു.എ.പി.എ കൊണ്ടുവന്നപ്പോൾ സച്ചാർ അതിനെയും എതിർത്തു.
എത്ര അടുപ്പമുള്ളവരും തങ്ങൾക്ക് ദഹിക്കാത്ത കാര്യങ്ങൾ ചെയ്യുേമ്പാൾ ഭരണകൂടം ശത്രുതയോടെ നേരിടുമെന്നതിെൻറ ഉദാഹരണമായി ജവഹർലാൽ നെഹ്റുവിെൻറ ഏറ്റവുമടുത്ത സുഹൃത്തായ പിതാവിനെ അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ജയിലിലടച്ച സംഭവം ചൂണ്ടിക്കാട്ടിയ സച്ചാർ അത്തരം ഭയപ്പെടുത്തലുകളിൽ പേടിച്ചാൽ പിന്നെ മനുഷ്യർക്കായി ശബ്ദിക്കാൻ ആരുണ്ടാവുമെന്നും ചോദിച്ചു.
സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ജുഡീഷ്യറി പോലും നിരാശപ്പെടുത്തുകയും ചെയ്യുന്ന ഇക്കാലത്ത് ഇങ്ങിനെ പേടിയുള്ളവർക്ക് ജീവിക്കാനാവില്ലെന്നും അന്നദ്ദേഹം ഒാർമിപ്പിച്ചു.
ഇക്കാലത്ത് നീതിക്കും മനുഷ്യാവകാശങ്ങൾക്കുമായുള്ള പോരാട്ടത്തിലുറച്ചുനിൽക്കാൻ ‘മാധ്യമം’ പോലെ അപൂർവം മാധ്യമങ്ങേളയുള്ളൂ എന്ന് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. ‘മാധ്യമ’ത്തിന് ഒരു ഗുണകാംക്ഷിയുടെ വിയോഗം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.